അമ്മ ഞങ്ങടെ വരവ് കണ്ട് ചോദിച്ചു…
പപ്പ : ഏയ് ചുമ്മാ
അമ്മ : ഡാ വൈഗേച്ചിയോട് ഞാൻ ഒരു സാനം നിന്റെ കൈയ്യി കൊടുക്കാൻ പറഞ്ഞു തന്നോ
ഞാൻ : ആഹ് പേപ്പർ അല്ലെ
അമ്മ : എടുത്തോണ്ട് വാ
ഞാൻ : അയ്യടാ അതങ്ങ് പള്ളീല് പോയി പറഞ്ഞാ മതി പപ്പാ ഈ ഭാര്യ പപ്പടെ മുതുകത്ത് കുത്താൻ നോക്കി
പപ്പ : ഏഹ്
അങ്കിൾ : എന്ത് മുതുകത്ത് കുത്താനോ
ഞാൻ : ആഹ്ന്ന്
പപ്പ : എന്താ കാര്യം
അമ്മ : അതൊന്നുല്ലാ
പപ്പ : പറ പൊന്നൂ 😊
അമ്മ : ഒന്നൂല്ലാന്ന് നിങ്ങള് പോയി പാല് വാങ്ങിച്ചോണ്ട് വന്നെ
പപ്പ : പാലല്ലേ വാങ്ങാ ഇത് കഴിയട്ടെ
അമ്മ : പോവാൻ
പപ്പ : നിക്കടോ… കുട്ടൻ പറ
ഞാൻ : പപ്പടെ മറ്റേ platinum card ഇല്ലേ
പപ്പ : ആഹ്
ഞാൻ : അതിന്റെ transaction details ആണ് അമ്മ പൊക്കാൻ നോക്കിയത്
പപ്പ : ഓഹോ അപ്പൊ
അമ്മ : അതല്ലന്ന്
പപ്പ : ഏയ് വേണ്ട നിർത്തിക്കോ
😉
ഞാൻ : 😉
അപ്പൊ എന്നെ വിശ്വാസം ഇല്ല ഞാൻ എത്ര വട്ടം പറഞ്ഞു truck വാങ്ങാൻ ആണ് പിന്നെ ആ സ്ഥലത്തിന്റെ പൈസ ഒക്കെ ആണ് എന്ന് എന്നിട്ടും
അമ്മ : ഇത്ര പൈസ പോയപ്പോ അല്ല balance അന്ന് കണ്ടപ്പോ
ഞാൻ : അല്ലെങ്കിലും ഈ bank statement കള്ളത്തരത്തി എടുക്കുന്നത് ചതി തന്നെ ആണ്… പാവം എന്റെ പപ്പ…
പപ്പ : എന്റെ വിധി എന്നാലും കൃഷ്ണ 🥹
അമ്മ : ശെരി ശെരി… ഞാൻ അത് വിട്ടു
പപ്പ : ആണോ
ഞാൻ : ഏയ് ചതി മോശം മോശം… അങ്കിളിനോട് ആന്റി ഇങ്ങനെ ഒന്നും ചെയ്യില്ല
അങ്കിൾ : 🙄
പപ്പ : പിന്നേം പിന്നേം താൻ അത് പറഞ്ഞ് എന്നെ കൊല്ലാതെ my son 😞
അമ്മ : മതി ഒന്ന് നിർത്തോ
ഞാൻ : എന്നാലും
അമ്മ : കേറി പോടാ 😡
ഞാൻ : ഓ ശെരി ഇപ്പൊ എനിക്കായി
പപ്പ : അതിരിക്കട്ടെ നീ എന്തിനാ ആ ബെറ്റിടെ വീട്ടി പോയത് ഇന്ന് കാർ നിക്കണ കണ്ടല്ലോ
ഞാൻ : ചുമ്മാ
പപ്പ : പൊന്നു 👀
അമ്മ : അത് പോട്ടെ, ഞാൻ ഇത് വിട്ടു പക്ഷെ ഒന്ന് നീ ഓർത്തോ മോനെ ഇന്ദ്രജിത്തേ വല്ല കുഴിയിലും ഇങ്ങേരെ ചാടിച്ചാ മുട്ട്കാല് ഞാൻ തല്ലി ഒടിക്കും
പപ്പ : പിന്നല്ല 😂
രണ്ടിന്റേം അമ്മ പപ്പേ നോക്കി പറഞ്ഞു
ഞാൻ : ശെരി ശെരി ശെരി വന്നെ വന്നെ നമ്മക്ക് പൊറത്ത് പോയി ആഹാരം കഴിക്കാ വന്നെ വന്നെ… മറ്റന്നാ ഞാൻ പോവും അപ്പൊ നമ്മക്ക് അടിച്ച് പൊളിക്കാ…
അമ്മ അത് കേട്ടപ്പോ ഒന്ന് സൈഡ് ആയി…
ഞാൻ : എല്ലാരും ഒന്ന് റെഡി ആയിട്ട് വന്നോ നമ്മക്ക് ഒന്ന് കറങ്ങിട്ട് വരാ…
.
.
> 21:22
അമ്മു ജനലില് കൂടെ വെളിയില് നോക്കി ചിരിച്ചോണ്ട് ഇരുന്നു…
ശ്രീ ആഹാരത്തിന്റ മുന്നേ ഒള്ള മരുന്ന് കഴിക്കാൻ വേണ്ടി വന്നപ്പോ അത് കണ്ട് അങ്ങോട്ട് നോക്കി
ശ്രീ : എന്താടി ഒറ്റക്ക് ഇരുന്ന് ചിരിക്കണേ 😊
അമ്മു : അവര് എല്ലാരും പൊറത്ത് പോയിരിക്കാ