ദി മെക്കാനിക്
The Mechanic | Author : J. K.
” അദിതി… കണ്ണ് തുറക്കല്ലേ.. ” അർജുൻ എന്നെ ഞങ്ങളുടെ വീടിന്റെ മുന്നിലെ കാർ പോർച്ചിലേക്കു പതിയെ കൊണ്ടുപോയി.
കുറച്ചു നേരം മുന്നേ ആണ്.. അർജുൻ, എന്റെ ഹസ്ബൻഡ്,പിന്നിൽ നിന്നും വന്നു എന്റെ കണ്ണ് പൊത്തിയത്.പേടിച്ചു കരയാൻ തുടങ്ങുന്നതിനു മുന്നേ അവന്റെ ശബ്ദം ഞാൻ കേട്ടു..
“” എടൊ തനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ട് ”
പക്ഷെ ഗിഫ്റ്റ് എന്താണെന്നു എനിക്ക് ആദ്യമേ അറിയാമായിരുന്നു.. കാരണം ഇത് ഞാൻ പറഞ്ഞു വാങ്ങിപ്പിച്ചതാണ് ഹിഹി…
ഞങ്ങൾ പതിയെ പോർച്ചിലേക്കു നടന്നു. എന്റെ ഹൃദയം നന്നായി ഇടിക്കാൻ തുടങ്ങി,ഗിഫ്റ്റിനെ പറ്റി ആലോചിച് എനിക്ക് ഭയങ്കര സന്തോഷം തോന്നി..ഒന്ന് രണ്ടു സ്റ്റെപ് കൂടി വച്ച ശേഷം ഞങ്ങൾ നിന്നു. അവൻ പതിയെ എന്റെ കണ്ണുകളിൽ നിന്നും കൈ എടുത്തു,,..കണ്ണ് തുറക്കാൻ പറഞ്ഞു.ഞാൻ ഉടനെ കണ്ണ് തുറന്നു. എന്നാൽ എന്റെ ആവേശവും, സന്തോഷവും എല്ലാം ആ നിമിഷം അസ്തമിച്ചു..
ഒരു ഗംഭീര sedan പ്രതീക്ഷിച്ച എന്റെ മുന്നിൽ കിടന്നിരുന്നത് ഒരു “മാരുതി എസ്റ്റീമ് ” ആയിരുന്നു. വർഷങ്ങൾക്കു മുന്നേ ഇതിന്റെ എല്ലാം പ്രൊഡക്ഷൻ നിർത്തിയിരുന്നു. അർജുൻ,,,എന്റെ കണ്ണ് പൊത്തിപിടിച്ചു, ആകാംഷ തന്നു..ആകാശത്തോളം ഉയർത്തിയ എന്റെ എല്ലാ പ്രതീക്ഷയും കണ്ണ് തുറന്ന ആ നിമിഷം പാണ്ടി ലോറി കയറിയ പോലെ തകർന്നു പോയി..
ഞാൻ അർജുനെ നോക്കി, അവൻ ആ കാർ തന്നെ നോക്കി നിൽക്കുകയാണ്.. എന്തോ അവൻ തന്നെ ഡിസൈൻ ചെയ്തു ഉണ്ടാക്കിയ പോലെ!!! അവന്റെ മുഖത്തു അഭിമാനം തെളിഞ്ഞു കാണാൻ ഉണ്ടായിരുന്നു.അവൻ എന്റെ മുഖത്തു നോക്കിയ നിമിഷം അവന്റെ പുഞ്ചിരി മാഞ്ഞു.എനിക്ക് നല്ല ദേഷ്യവും നിരാശയും തോന്നി. പുതിയ കാർ വാങ്ങി തരാൻ പറഞ്ഞിട്ട്, പഴയ തല്ലിപ്പൊളി സെക്കന്റ് ഹാൻഡ് കാർ വാങ്ങി തന്നിരിക്കുന്നു.
“എന്താ??””അവൻ ആ ഒരു ഭാവം അല്ല എന്റെ മുഖത്തു പ്രതീക്ഷിച്ചതു എന്ന് ആ ചോദ്യത്തിൽ നിന്നും തന്നെ എനിക്ക് മനസ്സിലായി.
” ഞാൻ നിന്നോട് വാങ്ങിച്ചു തരാൻ പറഞ്ഞത് ഇതല്ല.. ”
“ഇതിനു എന്താ കുഴപ്പം?? ” നല്ല കാർ ആണ്”!! നല്ല പവർ,, നല്ല മൈലേജ് “…” കോളേജ് ഇൽ പഠിക്കുമ്പോ ഇത് എന്റെ ഡ്രീം കാർ ആയിരുന്നു. “””!!!!
” ആണോ… എന്നാൽ നീ ഇത് എടുത്തോ.. ഞാൻ നിന്റെ വണ്ടി എടുത്തോളാം… “”
” ആദിതി.. നീ വണ്ടി ഓടിക്കാൻ പഠിച്ചിട്ടു ആറു മാസം അല്ലെ ആയിട്ടുള്ളു. ഒറ്റയ്ക്ക് ഓടിക്കാൻ തുടങ്ങീട്ട് രണ്ടു മാസവും.നീ എങ്ങനെയാ ഓടിക്കണെന്ന് ഞാൻ കാണുന്നതല്ലേ….ഈ ഗ്യാപ്പിൽ നീ രണ്ടു മൂന്നു പ്രാവശ്യം എന്റെ വണ്ടി കൊണ്ടുപോയി സ്ക്രാച്ച് ആക്കി. അല്ലേ….!!