‘ഇല്ല. നാളെ വൈകിട്ട് മുമ്പ് എങ്ങനെ ആണേലും ഞാൻ ഇത് നിന്നോട് അവതരിപ്പിച്ചേനെ.. നിന്നോട് പറയാതെ ഞാൻ എങ്ങനെ ആടി ഇവിടുന്ന് പോണെ..?
‘ഇപ്പോൾ അല്ല. അന്ന് എന്നെ വണ്ടി ഇടിച്ച അന്ന്.. അന്ന് നീ പോവാൻ നിന്ന അല്ലേ..? എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ..?
‘എടി നീ മറന്നോ..? നീ എന്നോട് മുടിഞ്ഞ സമരത്തിൽ ആയിരുന്നു അപ്പോൾ ഒക്കെ. എന്നോട് മിണ്ടാൻ പോലും കൂട്ടാക്കില്ലയിരുന്നു നീ അപ്പോൾ.. ‘
‘അതിന്…? നീ ഇവിടെ വിട്ടു പോകുവാ എന്ന് പറഞ്ഞാൽ മൈൻഡ് ആക്കാത്ത മാതിരി ക്രൂര ആണോ ഞാൻ…? അങ്ങനെ ആണോ നിനക്ക് തോന്നിയെ..?
‘എടി ഞാൻ അത് പറയാഞ്ഞത്…’
എനിക്ക് മുഴുവിപ്പിക്കാൻ അവസരം തരാതെ അവൾ സംസാരിച്ചു
‘നീ അന്ന് പോയിരുന്നു എങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരിക്കലും കണ്ടില്ല എന്ന് തന്നെ വന്നേനെ.. അത് നിനക്ക് ശരിക്കും അറിയാമായിരുന്നു.. എന്നിട്ട് പോലും നീ എന്റെ അടുക്കൽ വന്നൊന്ന് പറഞ്ഞില്ല….’
ഒരു ചെറിയ വിതുമ്പലോടെ അവൾ പറഞ്ഞു
‘ഇഷാനി നിന്റെ അടുത്ത് വന്നു ഞാൻ യാത്ര പറയാഞ്ഞത് മനഃപൂർവം ആണ്. കാരണം.. കാരണം എനിക്ക് അതിന് പറ്റില്ല അത് തന്നെ.. എന്റെ പ്രിയപ്പെട്ടവരുടെ ഒക്കെ മുഖം അവസാനമായി കണ്ടത് എനിക്ക് ഓർമ്മയുണ്ട്. ആ മുഖം മറയ്ക്കുമ്പോ ഇനി ഒരിക്കലും അവരെ എനിക്ക് കാണാൻ കഴിയില്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. നിന്റെ കാര്യത്തിലും എനിക്ക് അത് പോലെ തന്നെ ആണ് തോന്നിയത്. ഇനിയൊരിക്കലും കാണില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു അവസാനമായി നിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയില്ല. അന്ന് അവസാനമായി നിന്നെ കണ്ടപ്പോൾ നീ എന്നത്തേയും പോലെ കാം ആയി എന്നെ ശ്രദ്ധിക്കാതെ നടന്നു പോണത് ആണ് എന്റെ ഓർമ്മയിൽ ഉള്ളത്. അപ്പോൾ എന്റെ മനസ്സിൽ അത് അവസാനത്തെ കാഴ്ച്ച ആണെന്ന് അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആ പിക്ച്ചർ മതി എനിക്ക് നിന്നെ ഓർമ്മിക്കാൻ.. അങ്ങനെ കരുതി ആണ് ഞാൻ നിന്റെ അടുത്ത് വരാഞ്ഞത്… ‘
ഞാൻ വേദനയോടെ അത് പറഞ്ഞു തീർത്തു
‘അപ്പോൾ ഇപ്പോൾ നീ യാത്ര പറയുന്നതോ..?
അവൾ ചോദിച്ചു
‘എനിക്ക് വേറെ വഴിയില്ല. ഇത്രയും ദിവസം ഒരുമിച്ച് കഴിഞ്ഞിട്ട് പെട്ടന്ന് ഞാൻ നിന്നെ ഗോസ്റ്റ് ചെയ്താൽ അത് ശരിയല്ല. ആൻഡ് മോർ ഓവർ ഇത്രയും ദിവസങ്ങൾ കൊണ്ട് നീയെനിക്ക് തന്ന മെമ്മറിസ് എന്റെയുള്ളിൽ ഉണ്ട്. അതിന് എന്നെ ഹീൽ ചെയ്യാൻ പറ്റിയേക്കും..’
‘ഞാൻ കരുതിയത് നീ നല്ല ധൈര്യം ഉള്ള ആൾ ആയിരിക്കും എന്നാണ്.. എല്ലാത്തിൽ നിന്നും എപ്പോളും ഇങ്ങനെ ഒളിച്ചോടുമെന്ന് ഞാൻ കരുതിയില്ല..’