‘അവൾ എന്ന് വച്ചാൽ.. ആര്..?
ഇഷാനി ആകാംക്ഷയോടെ ചോദിച്ചു
‘അനാര….!
അർജുൻ ഷർട്ട് ബട്ടൺ ഒന്ന് അഴിച്ചു നെഞ്ചിൽ പച്ച കുത്തിയ പേര് അവൾക്ക് നേരെ കാണിച്ചു കൊണ്ട് പറഞ്ഞു.. ആ പേര് അവൾ മുമ്പ് കണ്ടിട്ടുണ്ട്.. അതാരാണ് എന്നും അവൾക്ക് സംശയം തോന്നിയിട്ടുണ്ട്..
‘അത് നിന്റെ ആരാ..?
ഇഷാനി പിന്നെയും ചോദിച്ചു
‘എന്റെ ഗേൾഫ്രണ്ട് ആയിരുന്നു……’
അർജുൻ ഒരു കള്ളച്ചിയോടെ പറഞ്ഞു. അത് കേട്ടപ്പോൾ മുഖത്ത് ഉണ്ടായ സങ്കോചം അവൾക്ക് മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല..
‘നിനക്ക് അപ്പോൾ മുമ്പ് വേറെ ലവർ ഉണ്ടായിരുന്നോ…?
അവൾ നിരാശയോടെ ചോദിച്ചു
‘അവൾ എന്റെ ചേട്ടന്റെ മോൾ ആയിരുന്നെടി.. ‘
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘മൂന്ന് വയസ്സ് ഉള്ളായിരുന്നു വാവയ്ക്ക്.. എന്നെ ഭയങ്കര കാര്യം ആയിരുന്നു.. എന്റെ അടുത്തൂന്ന് മാറില്ല.. മിക്കപ്പോഴും അവൾ എന്റെ റൂമിൽ ആയിരിക്കും.. അവൾ എപ്പോളും കളർ കൊണ്ടും പേന കൊണ്ടുമൊക്കെ എല്ലായിടത്തും കുത്തി വരയ്ക്കും.. അവളുടെ അമ്മയുടെ റൂമിൽ വരയ്ക്കുമ്പോ വഴക്ക് പറയുന്ന കൊണ്ട് എന്റെ മുറിയിൽ ആയിരുന്നു അവളുടെ വര മുഴുവൻ.. ഇപ്പോളും അവിടെ കാണും അത്…’
ഞാൻ ഒരല്പം വിഷാദത്തോടെ പറഞ്ഞു
‘എന്നെ ആരും തൊട്ട് നിൽക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടം അല്ല. ബഹളം വയ്ക്കും അവരെ തള്ളി മാറ്റാൻ ഒക്കെ നോക്കും.. എന്നിട്ട് എന്റെ തോളിൽ കയറി ഇരിക്കും. രേണു എപ്പോളും എന്റെ അടുത്ത് ചേർന്നിരുന്നു അവളെ കരയിപ്പിക്കുമായിരുന്നു. അതോണ്ട് അവളെ കുഞ്ഞിന് ഇഷ്ടം അല്ലായിരുന്നു.. അവൾക്ക് വായിക്കാൻ ഞാൻ കുറെ കഥ പുസ്തകം വാങ്ങിക്കുമായിരുന്നു.. ബുക്കിലെ പടം കാണിച്ചു എന്നിട്ട് അവൾക്ക് കഥ മുഴുവൻ പറഞ്ഞു കൊടുക്കും.. എന്റെ പൊന്നോ എന്ത് സുന്ദരി ആരുന്നെന്നോ എന്റെ വാവ.. നീ നോക്കിയേ ഒന്ന്….’
അർജുൻ ഫോൺ എടുത്തു അതിലെ വോൾപേപ്പർ ഇഷാനിയെ കാണിച്ചു.. ഇഷാനി ഫോൺ കയ്യിലെടുത്തു കുഞ്ഞിന്റെ പിക്കിലേക്ക് നോക്കി
‘ഇതാണോ വാവ.. ഞാൻ നിന്റെ വോൾപേപ്പർ പല തവണ കണ്ടിട്ടുണ്ട്. പക്ഷെ ഈ പിക് കണ്ടിട്ട് നെറ്റിൽ ഒക്കെ കിട്ടുന്ന പിള്ളേരുടെ പിക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളെ.. ഓഹ് മൈ ഗോഡ് ഷീ ഈസ് സോ അഡോറബിൾ…’
കുഞ്ഞിന്റെ പിക് നോക്കി ഇഷാനി പറഞ്ഞു
‘യെസ്.. ഷീ ഈസ്..’
ഞാൻ പറഞ്ഞു
‘എല്ലാം പിന്നെയും കുറച്ചെങ്കിലും ഓക്കേ ആയി വന്നത് ആയിരുന്നു.. ഒരു നശിച്ച ദിവസം.. അനാരയുടെ അമ്മ അതായത് എന്റെ ഏട്ടന്റെ വൈഫ് എന്നോട് ഷോപ്പിങ് ന് കൊണ്ട് പോണം എന്ന് പറഞ്ഞിരുന്നു.. അനി ഓഫിസിൽ തിരക്ക് ആയത് കൊണ്ട് രാഖി എന്റെ കൂടെ ആണ് ഷോപ്പിങ് നൊക്കെ ഇടയ്ക്ക് പോകാറുള്ളത്.. കുഞ്ഞിനെ ആണേലും ഞാൻ മാനേജ് ചെയ്തോളും രാഖിക്ക് ഷോപ്പിങ്ങും നടക്കും. പക്ഷെ അന്ന് എങ്ങനെയോ പ്ലാൻ മാറി. അനി അവരെ ഷോപ്പിംഗ് ന് കൊണ്ട് പോകാമെന്നു പറഞ്ഞു.. ഞാൻ അവരെ ഞങ്ങളുടെ ഓഫിസിന്റെ മുന്നിൽ ഇറക്കി വിട്ടതാണ് എന്റെ ലാസ്റ്റ് ഓർമ.. അവൾ കിടന്നു കരയുന്നുണ്ടായിരുന്നു ഞാൻ വണ്ടി തിരിച്ചു ഒടിച്ചു പോയപ്പോൾ. ഇറങ്ങി അവളുടെ അടുത്ത് ചെന്നാൽ ചിലപ്പോൾ എനിക്ക് പോകാൻ പറ്റില്ല.. തിരിച്ചു വീട്ടിൽ വന്നു കഴിഞ്ഞു ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി.. മയക്കം ഉണരുന്നത് ജീവിതത്തിൽ കേട്ടിട്ടുള്ള ഏറ്റവും മോശം വാർത്ത കേട്ടാണ് ….’