‘ഇല്ല..’
ഞാൻ പറഞ്ഞു
‘എനിക്ക് തന്നെ ബോർ അടിക്കും എന്റെ കഥ. പിന്നല്ലേ നിനക്ക്… അതോണ്ട് ആണ് ഞാൻ ഇതൊന്നും ആരോടും പറയാത്തത്.. എന്റെ കഥയും ബോറായി ഞാനും ബോറത്തി ആയി.. രവിയച്ഛന്റെ വീട്ടിൽ നിൽക്കാൻ തുടങ്ങി ഒരുപാട് നാൾ കഴിഞ്ഞാണ് ഞാൻ ശരിക്കും മലയാളം സംസാരിക്കാൻ ഒക്കെ തുടങ്ങിയത്.. മലയാളം എനിക്ക് അറിയാമായിരുന്നു എങ്കിലും ഞാൻ ഹിന്ദി പോലും സംസാരിക്കില്ലായിരുന്നു ഇവിടെ വന്നു കഴിഞ്ഞു. പിന്നല്ലേ മലയാളം. അങ്ങനെ കുറെ നാൾ കഴിഞ്ഞാണ് ഞാൻ ശരിക്കും നല്ലപോലെ സംസാരിക്കാൻ ഒക്കെ തുടങ്ങിയത്. പക്ഷെ ഇപ്പോളും അതൊക്കെ കൊണ്ട് എന്റെ മലയാളം വല്ലാത്തൊരു സ്ലാങ് ആണ്..’
അവൾ ചെറിയ ചിരിയോടെ പറഞ്ഞു
‘യെസ്.. പക്ഷെ രസമുണ്ട് നിന്റെ സ്ലാങ്..’
ഞാൻ പറഞ്ഞു
‘പിന്നെ ഭയങ്കര രസം ആയിട്ടല്ലേ നീയൊക്കെ എന്നെ നോർത്ത് ഇന്ത്യനും കൊറിയനും ഒക്കെ ആണെന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നെ.. എനിക്ക് ആണേൽ അതൊക്കെ കേൾക്കുമ്പോ ഞാൻ അമ്മയെ പോലെ ആണെന്ന് ഓർമ വരും.. നിനക്കറിയോ എല്ലാവർക്കും ലൈഫിൽ എന്തെങ്കിലും ആയി തീരണം എന്ന് ഒക്കെ ആഗ്രഹം കാണില്ലേ..? എനിക്ക് അത് എന്താണെന്ന് അറിയോ..? എന്റെ അമ്മയെ പോലെ ആവാതെ ഇരിക്കുക.. അത് മാത്രം ആയിരുന്നു എനിക്ക് ചെറുപ്പം മുതൽ ഉള്ള ആഗ്രഹം. വാശി എന്ന് തന്നെ പറയാം..’
അവൾ തുടർന്നു
‘ അമ്മയെ പോലെ മോശം അല്ല എന്ന് ഞാൻ എന്ന് തന്നെ ഞാൻ വിശ്വസിച്ചു. എല്ലാവരെ കൊണ്ടും നല്ല കുട്ടി എന്നെ ഞാൻ പറയിച്ചുള്ളൂ.. പക്ഷെ ഇവിടെ വന്നു കഴിഞ്ഞു എല്ലാവരും എന്നെ മോശക്കാരി ആയി കാണാൻ തുടങ്ങി.. എന്റെ അടുത്ത് തെറ്റ് ഇല്ലാഞ്ഞിട്ട് പോലും എല്ലാവർക്കും ചീത്ത ആയി. സത്യം പറയാമല്ലോ എനിക്ക് ഇവിടെ പഠിക്കാൻ വരാൻ തന്നെ പേടിയും വെറുപ്പും ആയിരുന്നു. വേറെ മാർഗം ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നെയും ഇവിടെ പഠിക്കാൻ വന്നു. എല്ലാ ദിവസവും ആരുടെയെങ്കിലും കളിയാക്കലും കമന്റടിയും ഒക്കെ കേൾക്കണം. എല്ലാം ചേഞ്ച് ആയതു നീ വന്നതോടെ ആണ്..’
അത് പറയുമ്പോ അവളെന്നെ നന്ദിയോടെയും ഇഷ്ടത്തോടെയും ഒക്കെ നോക്കി.. അത്രയും നേരം പറഞ്ഞിട്ടും നിറയാത്ത മിഴികളിൽ ഒരു നനവ് പടർന്നു. കരച്ചിലിന് ഇട വരുത്താതെ അവൾ തുടർന്നു
‘നീ വന്നു കഴിഞ്ഞു ആണ് ഇവിടെ വരാൻ എനിക്കൊരു താല്പര്യം തോന്നിയത്. അവിടെ എനിക്ക് കിട്ടിയ ഫ്രണ്ട്.. പതിയെ പതിയെ ആൾക്കാരുടെ കളിയാക്കൽ ഒക്കെ കുറഞ്ഞു. ഞാൻ ഇല്ലാത്തപ്പോൾ കളിയാക്കുമായിരിക്കും എങ്കിലും എന്റെ മുന്നിൽ വന്നു ആരും കളിയാക്കുകയോ മോശം പറയുകയോ ഇരട്ടപ്പേര് വിളിക്കുകയോ ചെയ്യാറില്ല.. അതൊക്കെ നീ കാരണം ആണ്..’