വെയിലാറി ഒരു സുഖമുള്ള ചൂട് മാത്രം പരന്ന ഒരു സായാഹ്നം.. ഇഷാനിയുടെ കാലിലെ സ്വർണ്ണക്കൊലുസ് പക്ഷെ വെയിലിനെക്കാൾ തിളങ്ങുന്നുണ്ടായിരുന്നു.. അവൾ എന്നെ നോക്കാതെ ഇരുന്നപ്പോൾ ഞാൻ താഴെ ഇരുന്ന കാപ്പി അവൾക്ക് നേരെ നീട്ടി…
‘കാപ്പി കുടിക്ക് ഇഷൂ…’
അവൾ കാപ്പി വാങ്ങാതെ ഇരുന്നപ്പോൾ ഞാൻ പറഞ്ഞു
‘നീ പോ.. ഞാൻ ഒന്ന് മനസമാധാനത്തിന് വന്നിരുന്നതാ ഇവിടെ..’
അവൾ തെല്ലൊരു നീരസത്തിൽ പറഞ്ഞു
‘നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ.. നീ രാവിലെ പ്രാങ്ക് കാണിച്ചതിന് ഞാനൊരു മറുപണി തന്നതല്ലേ..’
‘ഒന്ന് പോയെ അർജുൻ..’
അവൾ എന്നെ ഒഴിവാക്കുന്നത് പോലെ സംസാരിച്ചു
‘ഇതൊക്കെ ഒരു തമാശ ആയി കാണൂ മോളെ..’
‘നിന്റെ തമാശ എനിക്ക് തീരെ പിടിക്കുന്നില്ല ഇപ്പോൾ നീ കുറച്ചു ഓവർ ആണ്..’
അവൾ അല്പം കനപ്പിച്ചു പറഞ്ഞു
അതെന്തോ എനിക്ക് കുറച്ചു ഫീലായ്.. അത്രയും നേരം അവളും എല്ലാം തമാശക്ക് എടുത്തു എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവളുടെ സംസാരത്തിൽ അവൾക്ക് അത് എന്തോ ശരിക്കും ഇഷ്ടം ആകാഞ്ഞത് പോലെ ഉണ്ടായിരുന്നു. ചിരിച്ചിരുന്ന എന്റെ മുഖം പെട്ടന്ന് മ്ലാനമായി. അത് അവളും ശ്രദ്ധിച്ചു. പറഞ്ഞത് അല്പം കൂടി പോയത് പോലെ അവൾക്കും തോന്നി
‘കണ്ടോ ഇതാണ്… നീ ഓരോന്ന് ചെയ്തു എന്നെ ദേഷ്യം പിടിപ്പിക്കും.. ലാസ്റ്റ് എന്റെ വായിൽ നിന്ന് എന്തേലും വന്നു വീഴും..’
അവൾ എന്നെ നോക്കി പറഞ്ഞു
‘ഞാൻ ഒരു തമാശക്ക് ചെയ്തത് ആടി.. നിനക്ക് ഇത്ര ഫീൽ ആകുമെന്ന് ഞാൻ കരുതിയില്ല.. സോറി..’
‘സോറി ഒന്നും വേണ്ട. അത് വിട്..’
അവൾ ഒരു ഒഴുക്കിൽ പറഞ്ഞു. പക്ഷെ എന്റെ മുഖം അപ്പോളും ഒരല്പം മങ്ങി ആയിരുന്നു. എന്റെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസ് കൈ നീട്ടി വാങ്ങിച്ചു കൊണ്ട് അവൾ പറഞ്ഞു
‘എനിക്ക് കുഴപ്പം ഒന്നുമില്ലടാ.. ഞാൻ പെട്ടന്ന് വായിൽ എന്തോ വന്നത് കയറി പറഞ്ഞതാ.. ‘
‘ഞാൻ കുറച്ചു ഓവർ ആകുന്നുണ്ടല്ലേ..?
ഞാൻ ചോദിച്ചു
‘എന്റെ പൊന്ന് അർജുനെ ഞാൻ അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല.. നിനക്ക് അറിയാമല്ലോ ഇത് പോലത്തെ സിറ്റുവേഷൻസിൽ ഞാൻ എങ്ങനെ ആണ് റിയാക്ട് ചെയ്യുന്നത് എന്ന്..’
‘അല്ല.. രാവിലെ ആണെങ്കിലും ഞാൻ കുറച്ചു ഓവർ തന്നേ ആയിരുന്നു..’
ഞാൻ പിന്നെയും അതിൽ തന്നെ കടിച്ചു പിടിച്ചു കിടന്നു പറഞ്ഞു
‘മതി. നിർത്ത്.. ആ ടോപ്പിക്ക് വിട്.. ഇവിടെ വച്ചു നമ്മൾ പിണങ്ങില്ല എന്ന് എഗ്രിമെന്റ് ഉള്ളതാണെ..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞങ്ങൾ രണ്ടും ചൂട് കാപ്പി ഊതി ആറിച്ചു കുടിച്ചു കൊണ്ടിരുന്നു. വെയിൽ ഇടയ്ക്ക് മേഖങ്ങളിൽ നിന്ന് വന്നു പ്രകാശിക്കുകയും പിന്നെയും മേഖങ്ങളിൽ മറയുകയും ചെയ്തു. കാപ്പി കുടിച്ചു ഗ്ലാസ്സ് നിലത്ത് വച്ചു എന്തോ ഓർത്ത് കൊണ്ട് അവളെന്നോട് ചോദിച്ചു