റോക്കി 5 [സാത്യകി]

Posted by

‘മോശം ഇന്റെൻഷൻ അല്ലല്ലോ. പിന്നെ എന്താ കുറച്ചു നേരം ഇങ്ങനെ കിടന്നാൽ..?
ഞാൻ ഒരു വഷളത്തരത്തോടെ ചോദിച്ചു

‘നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നെ..?

‘നീ വെളുപ്പിനെ കണ്ട സ്വപ്നം എന്തായിരുന്നു എന്ന് പറ.. ഞാൻ കൈ വിടാം..’
ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു

‘എനിക്ക് ഓർമ ഇല്ല..’
അവൾ പറഞ്ഞു

‘അത് ചുമ്മാ.. നിനക്ക് ഓർമ ഒക്കെ ഉണ്ട്. ഞാൻ ഉണ്ടല്ലോ സ്വപ്നത്തിൽ.. നമ്മൾ എന്ത് ചെയ്യുവായിരുന്നു..?
ഞാൻ കൗതുകത്തോടെ ചോദിച്ചു

‘എടാ എനിക്ക് സത്യമായും ഓർമ ഇല്ല.. പ്ലീസ് കൈ വിട്..’
അവൾ പിന്നെയും നുണ പറഞ്ഞു

‘കള്ളം പറയണ്ട. സ്വപ്നം പറയാതെ നീ എണീക്കില്ല ഇന്ന്..’
ഞാൻ വാശി പിടിച്ചു

‘എനിക്ക് ഓർമ ഇല്ലാത്തത് ഞാൻ എങ്ങനെ പറയും..?

‘നീ പറഞ്ഞത് ഒക്കെ ഞാൻ പറഞ്ഞു തരാം. അപ്പോൾ ഓർമ വരുമല്ലോ..’
ഞാൻ അടുത്തത് പറയാൻ വാ തുറന്നതും അവൾ എന്റെ വായ പിന്നെയും പൊത്തി പിടിച്ചു
‘അപ്പോൾ മോൾക്ക് അറിയാം എന്തായിരുന്നു സ്വപ്നം എന്ന്.. അല്ലേ..?

‘അതിപ്പോ നിന്നോട് പറയാൻ പറ്റില്ല.. ഞാൻ പിന്നെ പറയാം..’

‘എനിക്ക് ഇപ്പോൾ കേൾക്കണം..’
ഞാൻ വിട്ട് കൊടുത്തില്ല..

‘കൈ വിട്ടാൽ പറയാം..’

‘പറഞ്ഞാൽ കൈ വിടാം..’

‘എന്ത് കഷ്ടം ഉണ്ട്..’
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

‘ഒരു കഷ്ടവും ഇല്ല..’

‘നീ ഇനി എന്നെ വിട്ടില്ല എങ്കിൽ ഞാൻ ശരിക്കും പിണങ്ങും..’
അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു

‘ഓഹോ എന്നിട്ട്..?
ഞാൻ ചോദിച്ചു

‘ഞാൻ വീട്ടിൽ പോകും..’

‘ഞാൻ വിട്ടാൽ അല്ലേ നീ ഇവിടെ നിന്ന് എഴുന്നേൽക്കുക എങ്കിലും ചെയ്യൂ..’
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

‘അർജുൻ പ്ലീസ്..’
അവൾ കരയുന്ന പോലെ ചോദിച്ചു

‘ഒരു പ്ലീസും ഇല്ല മോളെ.. സ്വപ്നം പറഞ്ഞാൽ വിടാം..’

‘പ്ലീസ് ഞാൻ പൊക്കോട്ടെ..’
അവൾ ശരിക്കും കരയുന്ന പോലെ ആയി

‘തനിക്ക് പോകാൻ അനുവാദം ഇല്ല…’
ഞാൻ ചുമ്മാ അലറി ചിരിച്ചു കൊണ്ട് തമാശയിൽ പറഞ്ഞു
അവൾ കണ്ണ് കൈ കൊണ്ട് പൊത്തി മുഖം നെഞ്ചിൽ ചേർത്ത് കിടന്നു. കുറച്ചു നേരം അവളിൽ നിന്ന് അനക്കം ഒന്നും ഉണ്ടായില്ല. പിന്നെ പതിയെ അവളുടെ കരച്ചിലിന്റെ ശബ്ദം ഞാൻ കേട്ടു.. മുഖം കൊണ്ട് കൈ പൊത്തി അവൾ കരയുകയാണ്.. ഞാൻ ഒരു കൈ അയച്ചു അവളുടെ മുഖത്ത് നിന്ന് കൈ മാറ്റാൻ ശ്രമിച്ചെങ്കിലും അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു.. ഞാൻ മെല്ലെ എഴുന്നേറ്റ് ഇരുന്നു അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. ശോ കരയാൻ മാത്രം ഒക്കെ ഉണ്ടായിരുന്നോ, അവളും അത്രക്ക് ഗൗരവത്തിൽ ആണ് ഇത് കണ്ടത് എന്ന് എനിക്ക് തോന്നിയിരുന്നില്ല. അതാണ് ഞാൻ കളി കുറച്ചു നീട്ടിക്കൊണ്ട് പോയത്..

‘ഡീ ഞാനൊരു തമാശ കാണിച്ചതല്ലേ.. ഇതിന് കിടന്നു കരയുവാണോ..? അയ്യേ..’
ഞാൻ അവളുടെ കൈകൾ രണ്ടും മുഖത്ത് നിന്ന് എടുത്തു മാറ്റി. കരഞ്ഞ ഭാവം ഒന്നും കണ്ണുകളിൽ ഇല്ല. മുഖത്ത് ഒരു ഗൗരവഭാവം ഉണ്ട്. ഞാൻ എന്തോ പറയാൻ വാ തുറക്കുന്നതിന് മുമ്പേ അവൾ കട്ടിലിൽ കിടന്ന തലയിണ എടുത്തു എന്റെ തലക്കിട്ടു ഒറ്റയടി.. ഞാൻ അടുത്ത അടി തടയാൻ കൈ തലയ്ക്കു ക്രോസ് ചെയ്തപ്പോളേക്കും അവൾ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി വീണ്ടും എന്റെ തലയ്ക്കിട്ട് തലയിണ വച്ചു കീച്ചി

Leave a Reply

Your email address will not be published. Required fields are marked *