‘ഇത്രയും നേരം ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ..’
ഞാൻ മെല്ലെ കണ്ണ് തുറന്നു കൊണ്ട് പറഞ്ഞു
‘ഓ അപ്പോൾ അറിഞ്ഞോണ്ട് ആണോ മോൻ കെട്ടിപ്പിടിച്ചത്.. എന്റെ വായിൽ നിന്ന് നല്ലത് കേൾക്കണ്ട എങ്കിൽ മര്യാദക്ക് മാറിയേ..’
‘അറിഞ്ഞോണ്ട് തന്നെയാ.. എന്തെ..?
അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ഞാൻ ചോദിച്ചു
‘നിന്നെ വിശ്വസിച്ചു കൂടെ കിടത്തിയിട്ട് നീ ഇങ്ങനെ ആണോ എന്നോട് ബീഹെവ് ചെയ്യുന്നത്..?
എന്റെ പ്രതികരണത്തിൽ അമ്പരപ്പ് തോന്നി അവൾ ഒരു മയത്തിൽ പറഞ്ഞു
‘ആഹാ ഇപ്പോൾ എന്റെ മാത്രം കുറ്റം ആയോ..? ആദ്യം വന്നു കെട്ടിപ്പിടിച്ചത് ആരാ..? ഞാൻ രണ്ടും മൂന്നും പ്രാവശ്യം നീക്കി കിടത്തി. നീയാണ് പിന്നെയും പിന്നെയും കീഴേക്ക് വന്നത്..’
‘അർജുൻ തോന്നിവാസം പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് നീ വാങ്ങിക്കും..’
ഞാൻ പറഞ്ഞത് അവൾക്ക് ശരിക്കും കൊണ്ടു. എന്നെ തല്ലാൻ എന്ന പോലെ അവൾ സംസാരിച്ചു
‘ഇപ്പോൾ ഞാൻ പറഞ്ഞത് തോന്നിവാസം ആയല്ലേ. എനിക്ക് കള്ളം പറയണ്ട കാര്യമില്ല. അല്ലേലും പണ്ടും നീ തുടങ്ങി വച്ചിട്ട് പഴി എനിക്ക് ആണല്ലോ..’
പഴയ ഉമ്മ കേസ് കൊള്ളിച്ചു കൊണ്ട് ഞാൻ പറഞ്ഞത് അവൾക്ക് ഫീലായ്..
‘കയ്യൊന്ന് എടുത്തു മാറ്റുമോ..?
എന്നോട് കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അവൾ ചോദിച്ചു
‘നീ തല്ലും എന്നല്ലേ പറഞ്ഞത്. തല്ല്.. ഞാൻ ആണ് നിന്നെ കെട്ടിപ്പിടിച്ചത് എന്ന് നിനക്ക് ഉറപ്പ് ഉണ്ടേൽ നീ തല്ലിക്കോ. ഞാൻ കൈ വിടാം..’
ഞാൻ ആത്മവിശ്വാസത്തിൽ പറഞ്ഞപ്പോ അവൾ ധർമ്മസങ്കടത്തിൽ ആയി. അർജുൻ ഇത്രയും കോൺഫിഡന്റ് ആയി പറയുന്നു എങ്കിൽ അത് തമാശ ആവില്ല. ഇഷാനിയുടെ മങ്ങിയ ഓർമ്മയിൽ എവിടെയോ അവനെ കെട്ടിപിടിച്ചു കിടക്കുന്നത് വരികയും ചെയ്തു. അവൻ പറയുന്നത് സത്യം തന്നെ ആവണം. അപ്പോൾ താൻ അവനെ തല്ലിയാൽ അത് വലിയ തെറ്റാണ്. ആ പഴയ തെറ്റ് തനിക്ക് വീണ്ടും ആവർത്തിക്കാൻ വയ്യാതെ നിസ്സഹായയായ ഇഷാനി അർജുനോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു
‘പ്ലീസ് ഈ കയ്യൊന്ന് മാറ്റുമോ..?
‘നീയാണോ എന്നെ കെട്ടിപ്പിടിച്ചത്.. അത് പറ..?
ഞാൻ വാശി കളയാതെ ചോദിച്ചു
‘ഞാൻ അല്ല..’
അവൾ ദുർബലമായ ഒരു കള്ളം പറഞ്ഞു. അത് പൊളിക്കാൻ വളരെ എളുപ്പം ആണെന്ന് എനിക്ക് തോന്നി
‘എങ്കിൽ കള്ളം പറഞ്ഞു നിന്നെ കെട്ടിപ്പിടിച്ച എന്നെ രണ്ട് പൊട്ടിക്ക്.. അപ്പോൾ കൈ വിടാം..’
‘എടാ പ്ലീസ്….’
അവൾ വീണ്ടും അപേക്ഷയുടെ സ്വരത്തിൽ കേണു
‘എന്ത് സ്വപ്നം ആയിരുന്നു മോൾ കണ്ടത്..?
ഞാൻ ചോദിച്ചു
‘സ്വപ്നമോ..?
കാര്യം മനസിലാകാതെ അവൾ ചോദിച്ചു
‘ആ.. നേരം വെളുത്തപ്പോൾ നീ സ്വപ്നത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ പേരൊക്കെ പറയുന്നുണ്ടായിരുന്നു.. എന്താ കണ്ടത്..?