റോക്കി 5 [സാത്യകി]

Posted by

‘കളഞ്ഞു. ഞാൻ ഉള്ളപ്പോൾ നീ വെള്ളം അടിക്കേണ്ട. അതിവിടെ സൂക്ഷിക്കുകയും വേണ്ട..’
അവളുടെ മറുപടി കനത്തതായിരുന്നു. ഞാൻ പിന്നെ അതിന് മേലെ തർക്കിക്കാൻ പോയില്ല. അവൾ ഉള്ളപ്പോൾ എന്തായാലും ഞാൻ അത് തൊടാൻ പോണില്ല. പിന്നെ അത് അടിക്കാൻ ഒരു മൂഡും തോന്നിയിരുന്നില്ല. പക്ഷെ അന്ന് വൈകിട്ട് മഴ ചാറിയപ്പോൾ ഒരെണ്ണം വീശായിരുന്നു എന്ന് വെറുതെ തോന്നി. മഴ പെയ്തിട്ട് കുറച്ചു ദിവസം ആയിരുന്നു. മഴ പെയ്യുന്നതിന് മുമ്പ് ഞാൻ ടെറസിൽ കിടന്ന മെത്ത എടുത്തു താഴെ കൊണ്ട് വന്നു. അല്ലേൽ അത് നനയും അവിടെ കിടന്നു.. അന്ന് രാത്രി ഉറങ്ങാൻ നല്ല സുഖം ആയിരുന്നു. പുറത്തെ മഴയുടെ ചെറിയ ഇരമ്പൽ കേട്ട് ഉറങ്ങാൻ നല്ല ഫീലാണ്..

രാത്രി എപ്പോളോ നല്ലൊരു ഇടി വെട്ടിയപ്പോൾ ഞാൻ ഒന്ന് ചെറുതായ് ഉണർന്ന്.. പുറത്ത് മഴ ഇടിച്ചു കുത്തി പെയ്യുന്നുണ്ട്.. ഇടയ്ക്ക് തോർന്നതായിരുന്നു. ഇപ്പോൾ പിന്നെയും പെയ്യാൻ തുടങ്ങി. പുറത്തെ മഴയുടെ താണ്ടവം ശ്രദ്ധിച്ചു കിടന്നപ്പോ ആണ് ഞാൻ എന്റെ വയറിലൂടെ ഒരു കൈ പിണഞ്ഞു കിടക്കുന്നത് കണ്ടത്. ഇഷാനി ഉറക്കത്തിൽ അറിയാതെ എന്നെ കെട്ടിപ്പിടിച്ചു കിടക്കുകയാണ്.. ഞാൻ നല്ലത് പോലെ നീങ്ങി അറ്റത്താണ് കിടക്കുന്നത്. ഞങ്ങൾക്കിടയിൽ അധികം ടച്ച്‌ വരാത്ത രീതിയിൽ. പക്ഷെ അവൾ നീങ്ങി എന്റെ അടുത്തേക്ക് വന്നതാണ്. അതൊന്നും ചിലപ്പോൾ അവളോട് പറഞ്ഞിട്ട് കാര്യമില്ല. ഈ കാര്യങ്ങളിൽ ഒക്കെ ഇഷാനി വേറൊരു രീതിയിൽ ആണ് പ്രതികരിക്കുക. ആ പേടിയിൽ ഞാൻ അവളുടെ കൈ എടുത്തു നീക്കി ഇട്ടു..

ഞാൻ കൈ നീക്കി വച്ച ഉടനെ തന്നെ അവൾ വീണ്ടും പൂച്ചക്കുട്ടിയെ പോലെ എന്നോട് ചേർന്നു കിടന്നു കൈ വീണ്ടും എന്റെ മേലേക്ക് കയറ്റി വച്ചു.. എനിക്ക് ആണേൽ ടെൻഷൻ കാരണം നെഞ്ചിടിപ്പും രോമാഞ്ചവും ഒക്കെ ഒരുമിച്ച് ഉണ്ടായി.. ഇങ്ങനെ അവളെ കെട്ടിപ്പിടിച്ചു കിടക്കുന്നത് ഒക്കെ ഞാൻ ഒരുപാട് സ്വപ്നം കണ്ടിട്ടുള്ളതാണ്. നിനച്ചിരിക്കാതെ ആ ഭാഗ്യം വന്നു ചേർന്നതിൽ എനിക്ക് സന്തോഷം തോന്നി. പക്ഷെ അത് പറഞ്ഞിട്ട് കാര്യമില്ല. അവൾ ആണേൽ നല്ല ഉറക്കമാണ്. എനിക്ക് ആണ് ബോധം ഉള്ളത്. ഞാൻ ആ മാന്യത കാണിക്കണം.. മനസില്ല മനസോടെ ഞാൻ അവളുടെ കൈ വീണ്ടും എടുത്തു മാറ്റി..

ഇനി റിസ്ക് എടുക്കാതെ ഇരിക്കാൻ എഴുന്നേറ്റ് മാറി പോയി കിടന്നാലോ എന്ന് ഞാൻ ചിന്തിച്ചു തുടങ്ങിയപ്പോളേക്കും അവളുടെ കൈകൾ വീണ്ടും എന്റെ നെഞ്ചിൽ വന്നു വീണു. ഇത്തവണ അവൾ കുറച്ചു കൂടി എന്നിലേക്ക് നീങ്ങി വന്നു. അവളുടെ കാലുകളും എന്റെ മേൽ പിണഞ്ഞു വച്ചു. ഇനി അവളെ നീക്കി കിടത്താനും പണിയാണ്. അത് പോലെ ആണ് അവൾ കാൽ എന്റെ മേലെ കൂടി ഇട്ടിരിക്കുന്നത്.. മഴയുടെ ഒരു കുളിർ മുറിയിൽ ആകമാനം ഉണ്ടായിരുന്നു. അത് കൊണ്ടാവണം അവൾ ചൂട് പിടിച്ചു എന്റെ നെഞ്ചിലേക്ക് അറിയാതെ അടുത്തോണ്ട് ഇരുന്നത്.. ചെറുതായ് അവളെ നീക്കാനുള്ള എന്റെ ശ്രമങ്ങൾ എല്ലാം വിഫലമായി. ഇഷാനി ഒരു മുല്ലവള്ളിയെ പോലെ എന്നിൽ പിണഞ്ഞു കിടന്നു. എന്റെ പ്രതിരോധത്തിനും ഒരു പരിധി ഉണ്ടല്ലോ… അധികം കഴിയാതെ ഞാനും ആ സുഖം പിടിച്ചു കിടന്നു. അവളുടെ തോളൊപ്പം ഉള്ള ചുരുളിമയുള്ള മുടികൾ എന്റെ മുഖത്ത് ചിതറി കിടന്നു.. അതിലൂടെ ഞാൻ അവളുടെ ഗന്ധം ആസ്വദിച്ചു.. ഈ സാധനത്തിനെ അങ്ങ് ഞെക്കി പൊട്ടിച്ചാലോ എന്ന് വരെ എനിക്ക് തോന്നി. അത്രക്ക് അവളോട് ഭ്രാന്ത്‌ തോന്നി പോയി അപ്പോൾ. ഞാൻ പക്ഷെ സംയമനം പാലിച്ചു കൈകൾ അധികം മുറുക്കാതെ അവളെ കെട്ടിപ്പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *