‘ആവോ…’
‘ നിന്റെ സംസാരത്തിന്റെ ടോൺ മാറ്റട്ടെ…?
അവൾ മുഖത്ത് നിന്നും ക്യാമറയുടെ ഫോക്കസ് അവളുടെ നെഞ്ചിലേക്ക് കൂടി കൊണ്ട് വന്നു ചോദിച്ചു. ഒരു ടവൽ നെഞ്ചിന് ചുറ്റി ഉടുത്താണ് അവളുടെ നിൽപ്പ്
‘എന്ത്….?
ഞാൻ പെട്ടന്ന് ചോദിച്ചു
‘എന്താന്ന് നിനക്ക് അറിയില്ലേ…?
അവൾ ടവലിൽ കൈ പിടിച്ചു അത് അഴിക്കാൻ ഭാവത്തിൽ വലിച്ചു
‘എടി എടി.. രാഹുൽ താഴെ ഉണ്ട്.. അവൻ ഇങ്ങോട്ട് കേറി വന്നാൽ പണിയാണ്..’
ഞാൻ പെട്ടന്ന് ചാടി കയറി പറഞ്ഞു.
അവൾ ടവൽ അഴിക്കാൻ പിടിച്ച പിടുത്തം അത് പോലെ തന്നെ പിടിച്ചു കൊണ്ട് ചോദിച്ചു
‘അവൻ അവിടെ ഉണ്ടായിരുന്നോ..? അവൻ ഇല്ലാത്ത എങ്ങോട്ടേലും മാറി നിക്ക്.. ബാത്‌റൂമിൽ കയറ്.. എനിക്ക് ഇപ്പോളാ അവളുമാർ ഒഴിഞ്ഞു ഒരു സമയം കിട്ടിയത്. ഇത് പോലെ ഇനി കിട്ടില്ല..’
‘നിന്റെ കോൾ വരുന്നത് അവൻ കണ്ടതാ. ബാത്‌റൂമിൽ കയറിയാൽ ചളിപ്പ് ആകും.. നമുക്ക് പിന്നെ ആകാം..’
ഞാൻ അത് പറഞ്ഞപ്പോൾ അവൾ നിരാശയോടെ എന്നെ നോക്കി. പിന്നെ രണ്ട് മൂന്ന് ഉമ്മകൾ കൂടി തന്നു അവൾ കോൾ അവസാനിപ്പിച്ചു. കൃഷ്ണയുടെ നഗ്നത ഒരൊറ്റ നിമിഷം കൊണ്ടാണ് ഞാൻ നിഷേധിച്ചത്. അവളെ ടവലിൽ സെക്സി ആയി കണ്ടിട്ടും എനിക്ക് ഒരു വികാരവും ഉണർന്നില്ല. അതിന് കാരണം ഇഷാനി ആയിരുന്നു. ഇഷാനി അടുത്തുണ്ടെങ്കിൽ എനിക്ക് വേറാരും വേണ്ടായിരുന്നു..
അവളെപ്പറ്റി ഓർത്തപ്പോൾ തന്നെ അവൾ ടെറസിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു. നിലത്ത് ഇട്ടിരുന്ന ബെഡിൽ ഞാൻ മെല്ലെ ഇരുന്നു. കുറച്ചു മുമ്പേ ആയിരുന്നു ഇവൾ വന്നിരുന്നത് എങ്കിൽ കൃഷ്ണ വിളിച്ചത് ഒരുപക്ഷെ മനസിലായേനെ. എന്തോ ഭാഗ്യം ഉണ്ട് എനിക്ക്. ഇഷാനി എന്റെ അടുത്ത് വന്നു എന്നെ സൂക്ഷിച്ചു നോക്കി
‘വാതിൽ പൂട്ടാതെ മലന്നടിച്ചു എന്തൊരു ഉറക്കം ആയിരുന്നു നീ..?
ഞാൻ ആദ്യമേ കേറി അടിച്ചു
‘ഞാൻ പാട്ട് കേട്ട് അറിയാതെ ഉറങ്ങി പോയതാ. ഉറങ്ങാൻ വേണ്ടി കിടന്നതല്ല..’
‘ആരേലും പൊക്കിക്കൊണ്ട് പോയാൽ പോലും അറിയില്ലല്ലോ പക്ഷെ..’
എന്റെ കളിയാക്കലിന് മറുപടി തരാതെ ചുരുട്ടി പിടിച്ചിരുന്ന കൈ എനിക്ക് നേരെ നിവർത്തി അതിൽ ഉണ്ടായിരുന്ന കൊലുസ് അവൾ എനിക്ക് നേരെ കാണിച്ചു കൊണ്ട് ചോദിച്ചു
‘എന്താ ഇത്..?
‘ഇത് കൊലുസ് അല്ലേ..? സ്വർണം ആണോ..?
ഞാൻ പൊട്ടൻ കളിച്ചു ചോദിച്ചു
‘ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടത്..?
‘ആര് കൊണ്ടിട്ടു.. ഞാൻ ഒന്നുമല്ല. നീ ഉറങ്ങി കിടന്നപ്പോൾ ഇനി വേറെ വല്ലവരും വന്നു ഇട്ടിട്ട് പോയത് ആകും..’
‘തമാശിക്കണ്ട ഒരുപാട്.. ഇതെന്തിനാ എന്റെ കാലിൽ കൊണ്ട് ഇട്ടെ..?
അവൾ ഗൗരവത്തോടെ ചോദിച്ചു
‘ചുമ്മാ ഒരു ഭംഗിക്ക് വാങ്ങിച്ചതാ.. നിന്റെ കാലിൽ കിടക്കുമ്പോ നല്ല ഭംഗി ആയിരിക്കും എന്ന് തോന്നി..’