അന്ന് കിടക്കുന്നതിനു മുമ്പ് ലാപ്പിൽ എന്തെങ്കിലും സിനിമ കാണാമെന്നു അവൾ പറഞ്ഞു. എന്റെ സ്റ്റോറേജിൽ കിടന്ന സിനിമകളിൽ ഒന്നും താല്പര്യം ഇല്ലാഞ്ഞിട്ട് അവൾ അവളുടെ ഫോണിൽ നിന്നും ഒരു ഇംഗ്ലീഷ് സിനിമ ലാപ്പിൽ കയറ്റി. കട്ടിലിൽ പുതച്ചു കൊണ്ട് എന്റെ വയറിന്റെ മേലെ ലപ്പ് വച്ചു കൊണ്ട് ഞങ്ങൾ ആ സിനിമ കണ്ടു തുടങ്ങി.
സ്നേഹിച്ചു പിരിഞ്ഞിട്ട് തമ്മിൽ മറന്നു പോയി വീണ്ടും ഒരിക്കൽ കൂടി കണ്ടു മുട്ടി പഴയത് ഒന്നും ഓർമ്മിക്കാതെ പ്രണയത്തിൽ അകപ്പെടുന്ന രണ്ട് പേരുടെ കഥ ആയിരുന്നു സിനിമ. അവളുടെ ഒപ്പം കണ്ടത് കൊണ്ടാണോ എന്നറിയില്ല സിനിമ എന്നെ വല്ലാതെ സ്പർശിച്ചു. സിനിമയിൽ ഒരിടത്തു നായകനും നായികയും മഞ്ഞുറഞ്ഞ പാതയിൽ കിടക്കുന്ന ഒരു രംഗം ഉണ്ട്. ഡിസംബറിലെ മഞ്ഞിന്റെ തണുപ്പിൽ കട്ടിലിൽ മലർന്ന് കിടക്കവേ ആ കഥാപാത്രങ്ങൾ ഞങ്ങളായി രൂപാന്തരം പ്രാപ്രിക്കുന്നത് ഞാൻ കണ്ടു
‘ടൈറ്റാനിക് കണ്ടപ്പോൾ തൊട്ട് ഇവരെന്റെ ക്രഷ് ആയിരുന്നു..’
ചുവന്ന ചായം പൂശിയ മുടിയുള്ള നായികയെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
‘എന്ത് ഭംഗി ആണല്ലേ…’
അവളും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. അവളുടെ ഫേവറിറ്റ് മൂവികളിൽ ഒന്നായിരുന്നു ഇത്. ഞാൻ എങ്ങനെ ഇത്രയും കാലത്തിനു ഇടയിൽ ഇത് പോലൊരു പടം മിസ്സ് ചെയ്തു എന്ന് ചിന്തിച്ചു. മൂവി എനിക്ക് വമ്പൻ ഹാങ്ങോവർ ആയിരുന്നു സൃഷ്ടിച്ചത്. കഥയെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയുമൊക്കെ ആലോചിച്ചു ഞാൻ ഉറങ്ങി. എന്റെ സ്വപ്നങ്ങിൽ ഒക്കെയും ഞാൻ പിന്നെയും അതിലെ പല സീനിലൂടെയും പൊയ്ക്കൊണ്ടിരുന്നു.
‘എന്താ ഇത്ര ആലോചിച്ചു കിടക്കുന്നെ..?
അവൾ ചോദിച്ചു
‘അവരുടെ കാര്യം ഓരോന്ന് ആലോചിച്ചു കിടന്നതാ..’
ഞാൻ സിനിമയിലെ നായകനെയും നായികയേയും പറ്റി പറഞ്ഞു
‘ഉറങ്ങാൻ നോക്ക്..’
അവളെന്നെ ഉപദേശിച്ചു
‘ഉറക്കം വരുന്നില്ല..’
ഞാൻ പറഞ്ഞു
‘അതെന്താ..?
ഒരു കള്ളച്ചിരിയോടെ അവൾ എന്റെ അരികിലേക്ക് നീങ്ങി കിടന്നു. അവളുടെ നിശ്വാസങ്ങൾ എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഞാൻ വിരലുകൾ കൊണ്ട് അവളുടെ കണ്ണിലേക്കു വീണു കിടന്ന മുടിയിഴകൾ മാറ്റി കൊടുത്തു. അവൾ എന്റെ വിരലിൽ പിടിച്ചു അവളുടെ ചുണ്ടിന് അടുത്തേക്ക് അടുപ്പിച്ചു. എന്നിട്ട് ചെറുതായ് എന്റെ വിരലിൽ ഒരു മുത്തം തന്നു..
അവൾ മുത്തം തന്ന വിരൽ ഞാൻ തിരിച്ചു എന്റെ ചുണ്ടിന് അടുത്തേക്ക് കൊണ്ട് വന്നു അവൾ മുത്തിയ ഇടത്ത് തന്നെ ഞാനും മുത്തി. അവൾ ഒരു പുഞ്ചിരിയോടെ എന്റെ അരികിലേക്ക് അല്പം കൂടി നീങ്ങി കിടന്നു. ഞാൻ കൈ നീട്ടി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ഞാൻ കുറച്ചു കൂടി അടുത്ത് കിടന്നപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും മൂക്കുകൾ പരസ്പരം മുട്ടി. അവളെ ഗാഡമായി ചുംബിക്കണം എന്ന് എന്റെ മനസ്സ് കൊതിച്ചു. എനിക്ക് അതിനുള്ള ധൈര്യം ഉണ്ടാകുന്നതിനു മുമ്പ് തന്നെ അവൾ എന്റെ മേലേക്ക് കയറി കിടന്നു. എന്റെ മുഖത്ത് രണ്ട് കൈകൾ കൊണ്ടും പിടിച്ചു അമർത്തി അവൾ ചുംബിച്ചു. ഇഷാനിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ പൊതിഞ്ഞു. ഞാൻ അവളുടെ കീഴ്ച്ചുണ്ടുകളെ എന്റെ ദന്തങ്ങൾ കൊണ്ട് മെല്ലെ കടിച്ചു ചവച്ചു. അവളുടെ കവിളിലും ചുണ്ടുകളിലും ഞാൻ തെരുതെരെ ചുംബിച്ചു.