‘അവിടെ പോയിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്തായാലും കടയിൽ ഞാൻ ഹോളിഡേസ് ഫുൾ ലീവും പറഞ്ഞതാണ്. പിന്നെ അവിടെ തന്നെ ഇരുന്നാൽ ബോറടി ആണ്. നിനക്ക് അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ കൂടിയാലോ എന്ന് ഞാൻ ആലോചിക്കുവാണ്….’
മൈര്…. ചങ്കിൽ കത്തിക്കൊണ്ടിരുന്ന തീയുടെ മേലെ വെള്ളം കൊണ്ടൊഴിച്ച ഫീൽ. അവൾക്ക് പോകാൻ താല്പര്യം ഇല്ല എന്നാണ് ആ പറച്ചിലിന്റെ അർഥം. പോകണം എന്ന് പറഞ്ഞത് ഒരു മര്യാദ മാത്രം. അല്ലെങ്കിൽ എന്നെ ഒന്ന് കളിപ്പിക്കാൻ.. എന്തായാലും അവളിവിടുന്ന് പോകണം എന്ന് എനിക്കും അവക്കുമില്ല..
‘എനിക്കെന്ത് ബുദ്ധിമുട്ട്.. നീ വേണേൽ ഇവിടെ കൂടിക്കോ..’
ഞാൻ പെട്ടന്ന് വന്ന സന്തോഷത്തിൽ കയറി പറഞ്ഞു
‘അയ്യട മോനെ.. ക്രിസ്തുമസ് അവധി കഴിയുമ്പോ ഞാനങ്ങു പോകുമേ..’
‘നിനക്ക് പോകണം എന്ന് തോന്നുമ്പോ പോയാൽ മതി..’
‘നിനക്ക് ഞാനൊരു ശല്യമോ ബാധ്യതയോ ഒക്കെ ആകുമോ എന്നാണ് എനിക്കൊരു പേടി..’
അവൾ വീണ്ടും കള്ളത്തരത്തിൽ പറഞ്ഞു
‘എനിക്കെന്ത് ശല്യം.. ഒന്ന് പോടീ..’
‘ഞാൻ വന്നത് കൊണ്ടാണ് നീ മൂന്ന് നേരം അടുക്കളയിൽ കയറുന്നത്. രാവിലെ എണീക്കുന്നത്. വീടൊക്കെ വൃത്തിക്ക് ഇടുന്നത്. അല്ലേ..?
‘അങ്ങനെ ചോദിച്ചാൽ കുറെയൊക്കെ ശരിയാണ്. നീ ഇല്ലേൽ ഞാനും ഇവിടെ ബോർ അടിച്ചാണ് ഇരിപ്പ്. നീ ഉള്ളപ്പോൾ ഇതൊന്നും ചെയ്യാൻ ഒരു മടി ഇല്ല..’
ഞാൻ പറഞ്ഞു
‘പക്ഷെ നിന്നോട് ഞാൻ അടുക്കളയിലെ സ്വിച്ച് ന്റെ കാര്യം പറഞ്ഞിട്ട് നീ ഇത് വരെ ശരിയാക്കിയോ..? മോട്ടോർ റെഡി ആക്കിയോ..? അതിലൊന്നും നിനക്ക് ഒരു ഉത്തരവാദിത്തവും ഇല്ല..’
അവൾ ഇവിടുത്തെ വീട്ടുകാരി എന്നോണം പറഞ്ഞു
‘അത് ശരിയാക്കാം..’
‘എന്ന്..?
‘അത് അങ്ങേര് സ്‌ഥലത്തു വന്നിട്ടുണ്ട്. ഇന്ന് ചിലപ്പോൾ ഇങ്ങോട്ട് വരുമായിരിക്കും. അപ്പോൾ എല്ലാം ശരിയാക്കാം.. പോരേ..’
ഓണർ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇന്ന് ഇങ്ങോട്ട് വരുമെന്ന് ഒന്നും പറഞ്ഞില്ല എങ്കിലും അങ്ങനെ വരുമെന്ന് ഞാൻ തട്ടി വിട്ടു. ഇനി അങ്ങേരെ വിളിച്ചു വരുത്തി ഇതൊക്കെ കാണിക്കണം. ആളെ കാണിക്കാതെ നമ്മൾ കേറി പണിയിക്കുന്നത് ശരിയല്ലല്ലോ..
‘വന്നാൽ മതി. ഇല്ലേൽ ഞാൻ വൈകിട്ട് എന്റെ വീട്ടിൽ പോകും..’
അവൾ തമാശക്ക് പറഞ്ഞു
‘പിടിച്ചു നിർത്തണ്ടായിരുന്നു…’
അവൾ കേൾക്കെ തന്നെ ഒരു തമാശ പോലെ ഞാനും തിരിച്ചു പറഞ്ഞു.
‘ഇപ്പോളാ ഓർത്തത്.. മോനോട് ഞാൻ ഇന്നലെ സേമിയ കൂടി വാങ്ങിച്ചോണ്ട് വരണം എന്ന് പറഞ്ഞിട്ട് അതെവിടെ..?