റോക്കി 5 [സാത്യകി]

Posted by

 

പരിക്ക് സാരമുള്ളത് അല്ലെങ്കിലും ആക്‌സിഡന്റ് കാരണം അവൾക്ക് ചെറിയൊരു ഷോക്ക് കിട്ടിയിരുന്നു. അവൾ വല്ലാതെ പേടിച്ചിരുന്നു. കാൽ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞു തനിയെ പോകാൻ ഹോസ്പിറ്റലിൽ നിന്നും സമ്മതിച്ചില്ല.. ഫോൺ ആണേൽ നിലത്തു വീണ വഴിയിൽ പൊട്ടി. ഓണും ആകുന്നില്ല. ആരെ വിളിക്കും..? വീട്ടിൽ വിളിക്കാൻ ഇഷാനിക്ക് മനസ്സ് തോന്നിയില്ല. ഇത്രയും ദൂരത്തു കിടക്കുന്ന അവര് വെറുതെ ടെൻഷൻ അടിക്കും. അർജുനെ വിളിക്കാം. വീട്ടിലെ അല്ലാതെ അവന്റെ നമ്പറെ തനിക്ക് കാണാതെ അറിയൂ.. വണ്ടി ഇടിപ്പിച്ച പയ്യനോട് താൻ നമ്പർ പറഞ്ഞു കൊടുത്തു. അർജുൻ വന്നതും തന്നെ കാറിൽ കയറ്റി ഇരുത്തിയതും വരെ അവൾക്ക് ഓർമ ഉണ്ട്.. പിന്നെ ഇങ്ങോട്ട് വന്നതൊന്നും അവൾക്ക് ഓർമ കിട്ടിയില്ല…

 

അപ്പോൾ താൻ വിളിച്ചിട്ട് ആണ് അർജുൻ വന്നത്.. ശോ…. എന്ത് പണിയാണ് കാണിച്ചത്.. നാണക്കേട് ആയി. ഇത്രയും നാൾ അവനെ ഒന്ന് മൈൻഡ് പോലും ആക്കാതെ ഇരുന്നിട്ട് ഇപ്പോൾ ഒരു ആവശ്യം വന്നപ്പോൾ അവനെ വിളിച്ചിരിക്കുന്നു.. എന്തൊരു സാധനം ആണ് താനെന്ന് അവൻ കരുതി കാണുമോ..? ഹേയ് അവൻ അങ്ങനെ ഒന്നും ചിന്തിക്കുന്ന ആളല്ല. എന്നാലും താൻ അവനെ ആ സമയത്ത് എന്ത് ഓർത്താണ് വിളിച്ചത് എന്ന് ഇഷാനിക്ക് പിടികിട്ടിയില്ല. തമ്മിൽ ഉള്ള പിണക്കം ഒന്നും അപ്പോൾ താൻ ഓർത്തില്ല. അത് ആ ഷോക്കിൽ മറന്നതാണോ അതോ ശരിക്കും അങ്ങനെ ഒരു പിണക്കം തമ്മിൽ ഉണ്ടായിരുന്നോ എന്നും അവൾ ചിന്തിച്ചു…

 

‘എങ്ങനെ ഉണ്ട് കൈക്ക്… വേദന ഉണ്ടോ…?

അർജുൻ അടുത്ത് വന്നു ഒരു കസേരയിൽ ഇരുന്നു ചോദിച്ചു

 

‘ഉം.. ചെറുതായി…’

അവൾ മുഖത്ത് എന്ത് എക്സ്പ്രഷൻ വരുത്തണം എന്നറിയാതെ പറഞ്ഞു. ആകെ വിളറിയ ഒരു എക്സ്പ്രഷൻ ആണ് പക്ഷെ മുഖത്ത് ആ സമയത്ത് വന്നത്..

 

‘ഞാൻ ഇടയ്ക്ക് വിളിച്ചിരുന്നു. പക്ഷെ നീ മുട്ടൻ ഉറക്കം ആയിരുന്നു..’

 

‘സമയം എത്ര ആയി..?

ഇഷാനി ഏറെ നേരം കിടന്നു ഉറങ്ങി എണീറ്റ കിറുങ്ങലിൽ സമയം നഷ്ടപ്പെട്ടു ചോദിച്ചു

 

‘മൂന്നര കഴിഞ്ഞു..’

അർജുൻ പറഞ്ഞു. ദൈവമേ മൂന്നര ആയോ.. ഇത്രയും നേരം താൻ എന്തോരു ഉറക്കം ആയിരുന്നു. ഇഷാനിക്ക് അതോർത്തു നാണക്കേട് തോന്നി. ശരിക്കും നാണക്കേട് തോന്നിയത് എണീറ്റ കോലത്തിൽ അവന്റെ മുന്നിൽ ഇരിക്കുന്നത് കൊണ്ടായിരുന്നു. നല്ല പേക്കോലം ആയിരിക്കും താൻ. അവന് തന്നോടുള്ള സകല ഇഷ്ടവും ഈ കോലം കാണുമ്പോൾ പോകുമല്ലോ എന്നോർത്ത് അവൾക്ക് ചെറിയൊരു പേടി തോന്നി. അവനെ ഒരു ദയവും കൂടാതെ അവഗണിച്ചിട്ട് പോലും ഇഷാനിക്ക് ഇപ്പോൾ ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *