ഞാൻ ഗൗരവത്തിൽ ചോദിച്ചു
‘ഞാൻ വെള്ളം കുടിക്കാൻ…’
അവൾ പാവത്തെ പോലെ പറഞ്ഞു
‘അതിന് എന്നെ വിളിച്ചാൽ പോരേ.. എണീറ്റ് നടക്കണോ..?
‘നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് വച്ചു…’
‘ഓ.. എന്നിട്ട് എന്തായി..? വാ എണീക്ക്..’
അവളെ എണീപ്പിക്കാൻ ഞാൻ കൈ നീട്ടി. അവളതിൽ പിടിച്ചു എഴുന്നേറ്റു. പെട്ടന്ന് എനിക്ക് അത് മുമ്പ് എവിടെയോ കണ്ടത് പോലെയോ നടന്നത് പോലെയോ ഫീൽ ചെയ്തു. ദേജാ-വു (déjà vu) ആയിരിക്കും എന്നെനിക്ക് തോന്നി.
ഞാൻ അവളെ കയ്യിലെടുത്തു കട്ടിലിൽ കൊണ്ട് ഇരുത്തി. അവിടുന്ന് അനങ്ങി പോകരുത് എന്ന് ഓർഡറും കൊടുത്തു. പക്ഷെ അവളെന്റെ കണ്ണ് തെറ്റുമ്പോ ഒക്കെ കുഞ്ഞി പിള്ളേരെ പോലെ അനുസരണക്കേട് കാട്ടി. ഒന്ന് രണ്ട് തവണ ഞാൻ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ട് ഇട്ടെങ്കിലും അവൾ പിന്നെയും എഴുന്നേറ്റ് നടന്നു.. ലാസ്റ്റ് ഞാൻ അവളെ അടുക്കളയിൽ പാതകത്തിൽ കൊണ്ട് ഇരുത്തി. അവിടെ ഞാൻ കുറച്ചു ബിസി ആയിരുന്നു.. ഞാൻ ഫുഡ് വയ്ക്കുമ്പോ അവളും ആ കൂട്ടത്തിൽ അവിടെ ഇരുന്നുള്ള ഹെല്പ് ഒക്കെ ചെയ്തു തന്നു..
‘ഇതെന്താ ഈ മിക്സി വർക്ക് ആകാത്തത്..?
സ്വിച്ച് ഓൺ ആക്കിയിട്ടും മിക്സി വർക്ക് ആകാത്തത് കണ്ടു അവൾ എന്നോട് ചോദിച്ചു
‘അത് അവിടുത്തെ പ്ലെഗിൽ കരണ്ട് ഇല്ല. ഞാൻ ഹോളിൽ കൊണ്ട് പോയാണ് അരയ്ക്കുന്നത്..’
ഞാൻ പറഞ്ഞു
‘ഇവിടെ എല്ലാം വിശേഷം ആണല്ലോ.. മോട്ടോർ ഇടയ്ക്ക് എടുക്കില്ല. പ്ലെഗിൽ കരണ്ട് ഇല്ല.. ബാത്‌റൂമിൽ ഷവർ ഇല്ല..’
അവൾ വീട്ടിലെ കുറ്റമെല്ലാം അരിച്ചു പെറുക്കി പറയാൻ തുടങ്ങി. ഞാൻ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്തു പോരുമായിരുന്നു. അപ്പോളാണ് ഓർത്തത് ബാത്‌റൂമിൽ ഷവറിന് കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ….
‘ഷവർ എപ്പോ പോയി..? ഞാൻ രാവിലെ കൂടെ കുളിച്ചത് ആണല്ലോ..?
‘ഷവർ പോയൊന്നും ഇല്ല. പക്ഷെ അതിൽ നിന്ന് ഒരു പവർ ഇല്ല വെള്ളം വരുമ്പോൾ..’
അവൾ പറഞ്ഞു
‘നിന്നെ പവറിൽ ഞാൻ ഓസ് ഇട്ടു കുളിപ്പിക്കാം ഇനി മുതൽ.. ആനയെ കുളിപ്പിക്കുന്ന പോലെ..’
ഞാൻ അവളെ കളിയാക്കി പറഞ്ഞു
‘ആണോ..? സത്യം..? കുളിപ്പിച്ചു തരുമോ അങ്ങനെ..? എനിക്ക് ഭയങ്കര ആഗ്രഹം അങ്ങനെ കുളിക്കാൻ..’
അവൾ ഭയങ്കര ത്രില്ല് ആയ പോലെ എന്നോട് ചോദിച്ചു. പുള്ളിക്കാരി തിരിച്ചു കളിയാക്കിയത് ആണ്
‘പിന്നെന്താ.. തുണി ഊരി ആ മുറ്റത്തോട്ട് ഇരിക്ക്.. കുളിപ്പിക്കാം..’
ഞാൻ. മറുപടി കൊടുത്തു
‘ പോടാ പട്ടി..’
അവൾ കൂളായി പട്ടിയെന്ന് വിളിച്ചു അടുത്തിരുന്ന ചപ്പാത്തി പലക എടുത്തു എന്റെ കൈക്കിട്ട് ഒരടി വച്ചു തന്നു. പതിയെ ആയത് കൊണ്ട് വേദന ഒന്നും എടുത്തില്ല