ഷോൾഡർ മസിലും അത്യാവശ്യം ബലമുള്ള പോലെ ആണ് നിൽക്കുന്നത്. എല്ലാത്തിനും അപ്പുറം അവന്റെ വിരിഞ്ഞ നെഞ്ചും.. അവന്റെ നഗ്നമായ മാറിടങ്ങളിൽ അവൾ നാണത്തോടെ നോക്കി. ഒട്ടിച്ചു വച്ച പോലെ ചെറിയ നിപ്പിൾ. നെഞ്ചാങ്കൂടിന്റെ ഭാഗത്തു കുറച്ചു പൊടി രോമങ്ങൾ മാത്രം ഉണ്ട് പേരിന്..
പക്ഷെ അവളുടെ കാഴ്ചകൾ ഉടക്കി നിന്നത് അവന്റെ നെഞ്ചിന് മേലെ ഉള്ള പച്ച കുത്തിയ പേരിൽ ആണ്.. അനാര – അങ്ങനെ ഒരു കഥാപാത്രം അവന്റെ സംസാരത്തിൽ എവിടെയും കടന്നു വന്നിട്ടില്ല. അതാരായിരിക്കും എന്ന് അവൾ ചിന്തിച്ചു. പഴയ കാമുകി വല്ലതും..? ആണുങ്ങൾ സാധാരണ പച്ച കുത്തുന്നത് കാമുകിയുടെ പേരാണ്. അർജുന് അങ്ങനെ വല്ല പ്രണയവും ഉണ്ടായിട്ടുണ്ടോ..? അതിന് സാധ്യത ഇല്ല. അവന്റെ ഒരേയൊരു പ്രണയം താൻ ആണെന്നാണ് അവൻ പറഞ്ഞിട്ടുള്ളത്. അത് സത്യം ആണെങ്കിൽ അപ്പോൾ ഈ അനാര ആരാണ്..? ഇഷാനിക്ക് സ്വയം അതിന് ഉത്തരം കണ്ട് പിടിക്കാൻ കഴിഞ്ഞില്ല..
പിന്നെ ഇഷാനിയുടെ ദൃഷ്ടി പോയത് അവന്റെ നാഭിയിലേക്കാണ്. അവന്റെ ഉറച്ച വയറിൽ ഉള്ള ചെറിയ പൊക്കിളിൽ അവൾ കണ്ണ് മിഴിച്ചു നോക്കി. താൻ അവനെ ശരിക്കും കണ്ണ് കൊണ്ട് ഉഴിയാൻ തുടങ്ങി എന്ന് അവൾ തന്നെ മറന്നു. ഒളി കണ്ണിട്ട് നോക്കിയ പരുപാടി ഇപ്പോൾ നേരിട്ട് ആസ്വദിക്കുന്ന ലെവലിൽ എത്തി. പൊക്കിളിൽ നിന്ന് തുടങ്ങുന്ന രോമരാജികൾ ഒരു ഉറുമ്പിൻ കൂട്ടത്തെ പോലെ താഴേക്ക് അരിച്ചു പോകുന്നത് അവൾ വെള്ളമിറക്കി നോക്കി. അവന്റെ പാന്റിൽ രോമക്കൂട്ടങ്ങളിലേക്ക് ഉള്ള ആ യാത്ര അവസാനിച്ചു.. അപ്പോളേക്കും തന്നിൽ എന്തൊക്കെയോ വിസ്ഫോടാനങ്ങൾ നടക്കുന്നത് ഇഷാനി അറിഞ്ഞു. എവിടൊക്കെയോ താൻ അറിയാത്ത ഉറവകൾ പൊട്ടിയൊലിച്ചത് പോലെ അവൾക്ക് തോന്നി.. ശരീരത്തിന്റെ ഓരോ ചലനത്തിലും അവന്റെ മാംസപേശികൾ ഇളകുന്നത് വായ പൊളിച്ചു കണ്ണ് മിഴിച്ചു അവൾ ആസ്വദിച്ചു
തുണി പിഴിഞ്ഞ് അവളെ തല ഉയർത്തി നോക്കിയ അർജുൻ കണ്ടത് പേരയ്ക്ക കയ്യിൽ പിടിച്ചു വാ പൊളിച്ചു ഇരിക്കുന്ന അവളെ ആണ്. താൻ ഷർട്ട് ഇല്ലാതെ നിക്കുന്നത് അവൾ അടിമുടി നോക്കി ആസ്വദിക്കുവാണെന്ന് അവന് മനസിലായില്ല. തുണി എല്ലാം വിരിച്ചിടാൻ വേണ്ടി ബക്കറ്റിൽ എടുത്തു അവൻ അവളുടെ അടുത്തേക്ക് നടന്നു..
‘എന്താ വാ പൊളിച്ചു ഇരിക്കുന്നെ..?
‘ഒന്ന്… ഒന്നുമില്ല.. കഴിഞ്ഞോ അലക്കി..?
അവൾ പെട്ടന്ന് വിക്കി പറഞ്ഞു
‘കഴിഞ്ഞു.. ഇനി നിന്നെ കൊണ്ട് അവിടെ പ്രതിഷ്ടിക്കണ്ടേ.. വാ..’
അർജുൻ കൈ നീട്ടി അവളെ ഉയർത്താൻ.
ഇഷാനി ആ കയ്യിൽ പിടിച്ചു ഉയർന്നതും അവനെ വട്ടം പിടിച്ചു അവന്റെ കയ്യിൽ പല്ലമർത്തി കടിച്ചു… നേരത്തെ കളിയാക്കിയതിന്റെ ബാക്കിയായാണ് കടി. പക്ഷെ അവൾ ചുറ്റി പിടിച്ചു കടിക്കുമ്പോ അതും ദേഹത്ത് തുണി ഇല്ലാത്ത അവസ്‌ഥയിൽ അവളുടെ സ്പർശം ഏറ്റപ്പോൾ അർജുന് കുളിരു കോരി.. അവളുടെ കടി അവനെ വേദനിപ്പിച്ചില്ല. ഒരു തരം ഇക്കിളാണ് അവന് അനുഭവപ്പെട്ടത്..