ഞാൻ കൈ ചുരുട്ടി പിടിച്ചു മസിൽ പിടിച്ചു അവൾക്ക് നേരെ കാണിച്ചു.. അവൾ കൗതുകത്തോടെ എന്റെ കയ്യിൽ ഞെക്കി നോക്കി. മസിൽ ഭാഗം ഞെങ്ങാത്തത് കൊണ്ട് വീണ്ടും ബലത്തിൽ ഞെക്കാൻ തുടങ്ങി..
‘പോരാ..’
അവൾ എന്നെ കളിയാക്കി അംഗീകരിക്കാത്ത പോലെ പറഞ്ഞു.. ഞങ്ങളുടെ സംസാരവും കളിചിരിയും എല്ലാം നീണ്ടു പോയത് കൊണ്ട് കഴിച്ചു കഴിയാൻ നല്ല സമയം എടുത്തു.. ഭക്ഷണം കഴിഞ്ഞു ഞാൻ പതിവ് പോലെ കിടക്കാൻ ടെറസിലേക്ക് കയറുമ്പോൾ ആണ് ഇഷാനി എന്നെ വിളിച്ചത്
‘എവിടെ പോവാ..?
അവൾ ചോദിച്ചു
‘കിടക്കാൻ..’
ഞാൻ പറഞ്ഞു
‘ടെറസിലോ..?
‘ആ ഞാൻ ഇടയ്ക്കു അവിടാ കിടക്കുന്നെ..’
‘അത് വേണ്ട. ഇവിടെ കിടന്നാൽ മതി..’
ഇവിടെ എന്ന് ഇവൾ ഉദ്ദേശിച്ചത് എവിടെ ആണ്. ഇവൾ കിടക്കുന്ന കട്ടിലിൽ ആണോ അതോ താഴെ വന്നു കിടന്നാൽ മതിയെന്നാണോ..? എനിക്ക് ശരിക്കും അവൾ പറഞ്ഞത് മനസിലായില്ല
‘കുഴപ്പമില്ലടി.. ഞാൻ മിക്കപ്പോഴും അവിടെ കിടക്കാറുണ്ട്. നല്ല വൈബ് ആണ് ചെറിയ വോളിയത്തിൽ പാട്ടൊക്കെ വച്ചു ആകാശം നോക്കി കിടക്കാൻ..’
‘ഈ മഞ്ഞുള്ളപ്പോളോ..? നിനക്ക് വേറെ പണി ഒന്നുമില്ലേ.. പറഞ്ഞത് കേട്ടാൽ മതി.. ഇവിടെ ഇടയുണ്ടല്ലോ രണ്ട് പേർക്ക്. നീ ഇവിടെ കിടന്നോ..’
ദൈവമേ അവൾ കട്ടിൽ തന്നെ ആണ് ഉദ്ദേശിച്ചത്. ഇവൾക്ക് എന്നോട് വിശ്വാസം കൂടി വട്ടായതാണോ..?
‘ഞാൻ അവിടെ കിടന്നോളാമെടി. എനിക്ക് കട്ടിലിൽ കിടക്കണം എന്ന് നിർബന്ധം ഒന്നുമില്ല..’
ഞാൻ ഒഴിയാൻ ശ്രമിച്ചു
‘ആണോ..? എന്നാൽ ഞാനും വരാം ടെറസിൽ. നമുക്ക് ഒരുമിച്ച് അവിടെ കിടക്കാം..’
ഇവൾ ഒരു വിധത്തിലും എന്നെ വിടുന്നില്ല
‘വയ്യാത്ത നീ ഇനി അവിടെ വന്നു കിടക്കാനോ.. നിനക്ക് ഞാൻ താഴെ വന്നു കിടന്നാൽ പോരേ..? ഞാൻ സോഫയിൽ കിടന്നോളാം..’
ഞാൻ തലയിണ എടുക്കാൻ മേലേക്ക് പോകാൻ തിരിഞ്ഞു
‘ആ സോഫയിൽ നിനക്കൊന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റില്ലല്ലോ.. ഇവിടെ നല്ല ഇട ഉണ്ട്..’
അവൾ കട്ടിൽ കാണിച്ചു പറഞ്ഞു
‘എനിക്ക് അതൊക്കെ ധാരാളം. അല്ലേൽ മെത്ത ഇങ്ങോട്ട് കൊണ്ട് വന്നു താഴെ ഇട്ടു കിടക്കാം..’
ഞാൻ പറഞ്ഞു
‘അപ്പോൾ നിന്റെ പ്രശ്നം എന്റെ കൂടെ കിടക്കുന്നത് ആണല്ലേ..?
അവൾ വളഞ്ഞു തിരിയാതെ കറക്റ്റ് ആയി പോയിന്റിലേക്ക് എത്തി
‘ഇഷാനി… നിനക്ക് അറിയാമല്ലോ..? എനിക്കിനി പഴയത് ഒന്നും റിപീറ്റ് ചെയ്യാൻ താല്പര്യമില്ല. വഴക്ക് മാറി ഒന്ന് മിണ്ടി വന്നതേ ഉള്ളു നമ്മൾ..’
ഞാൻ എന്റെ മനസിൽ ഉള്ളത് കൃത്യമായി പറഞ്ഞു
‘നിനക്ക് അപ്പോൾ എന്നെ പേടിയാണോ..? ഞാൻ അന്നത്തെ പോലെ ഒക്കെ പെരുമാറും എന്ന്..?