റോക്കി 5 [സാത്യകി]

Posted by

ചില ഫോട്ടോകളിൽ ലക്ഷ്മി അർജുന്റെ കൈ ചേർത്ത് പിടിക്കുന്നുണ്ട്. ഇഷാനി അതെല്ലാം സൂം ചെയ്തു നോക്കാൻ തുടങ്ങി. എന്ത് അധികാരത്തിൽ ആണ് അവൾ കൈ കയറി പിടിക്കുന്നത്. ഇഷാനിക്ക് എവിടെ നിന്നൊ ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. ദേഷ്യം വരാൻ തനിക്ക് ഒരു അവകാശവും ഇല്ലല്ലോ. താൻ അവന്റെ ആരുമല്ല. അവൻ പ്രണയമായി വന്നപ്പോൾ ഒക്കെ താൻ അത് തട്ടി തെറിപ്പിക്കുകയാണ് ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ മനസിനോട് പറഞ്ഞു അവൾ വീണ്ടും പിക്ക്കൾ കാണാൻ തുടങ്ങി..
പക്ഷെ അതവളുടെ മാനസികസമ്മർദം കൂട്ടാനെ ഉപകരിച്ചുള്ളൂ. പിന്നീട് വന്ന ഫോട്ടോകൾ പലതും അവൾക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.. അർജുനോട് ചേർന്നു ഇരുന്നു അവന്റെ കഴുത്തിലൂടെ കയ്യിട്ട് ലക്ഷ്മി അവന്റെ കവിളിൽ ചുംബിക്കുന്ന ഒരു ഫോട്ടോ ഇഷാനിക്ക് മുന്നിൽ ദൃശ്യമായി… തന്റെ മനസ്സ് തന്നോട് പറഞ്ഞ വേദ വാക്യങ്ങൾ ഒന്നും അവളിപ്പോ ചെവിക്കൊണ്ടില്ല. അവളുടെ കുഞ്ഞിക്കണ്ണുകൾ ദേഷ്യം കൊണ്ട് വീണ്ടും ചെറുതായ്.. ഒരു തരത്തിൽ എങ്ങനെയോ അവൾ ആ രോഷം അടക്കി പിടിച്ചു.. അവൾക്ക് ഇനിയും എന്തൊക്കെ ഇതിലുണ്ടെന്ന് അറിയണം. ഫോട്ടോകൾ വീണ്ടും ഇഷാനി സ്ക്രോൾ ചെയ്തു പോയി. വീണ്ടും പലയിടത്തും വച്ചു അർജുന്റെ കവിളിൽ ലക്ഷ്മിയുടെ ചുണ്ടുകൾ പതിയുന്നത് ഇഷാനി കണ്ടു.. ഒടുവിൽ ഒരു ഫോട്ടോയിൽ ലക്ഷ്മി അർജുനോട് ചേർന്നു അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുന്നത് കണ്ടപ്പോൾ അവളുടെ സമനില തെറ്റി..

അവര് എവിടെ ആണ് ഇരുന്നത് എന്ന് അവൾക്ക് കൃത്യമായി മനസിലായി.. ഇവിടെ തന്നെ..! ഇഷാനി ഇപ്പോൾ ഇരിക്കുന്ന ഈ കട്ടിലിൽ ഇരുന്നു അവരെടുത്ത പിക് ആണ് ഇത്. താനിപ്പോൾ ഇരുന്നിടത്ത് അവർ ഒരുമിച്ച് ഉണ്ടായിരുന്നു എന്നോർത്തപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയില്ല.. ദേഷ്യം സഹിക്കേണ്ടി വന്നത് കയ്യിലിരുന്ന ഫോൺ ആണ്. കിട്ടിയ ആയത്തിൽ ഇഷാനി ഫോൺ എടുത്തു ഒറ്റയേറു… എന്തോ ഭാഗ്യത്തിന് അത് കട്ടിലിൽ തന്നെ വന്നിടിച്ചു. താഴെ വീണിരുന്നേൽ പൊട്ടിയേനെ.. എറിഞ്ഞു കഴിഞ്ഞാണ് അത് തന്റെ സ്വന്തം ഫോൺ അല്ലല്ലോ എന്ന് അവൾ ഓർത്തത്. അവൻ തത്കാലം ഉപയോഗിക്കാൻ തന്ന ഫോൺ പൊട്ടിച്ചു തിരിച്ചു കൊടുത്താൽ മോശം ആണല്ലോ എന്ന് അവൾ ഓർത്തു. എന്തോ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.. ദേഷ്യം തെല്ലൊന്ന് ശമിച്ചെങ്കിലും അവൾക്ക് അർജുനോട് വല്ലാത്ത ദേഷ്യം തോന്നി.

അവൻ തിരിച്ചു വന്നു കഴിഞ്ഞും അത് കൊണ്ട് തന്നെ അവൾ അവന്റെ അടുത്ത് അധികം മിണ്ടാട്ടം ഇല്ലായിരുന്നു. അവൾ ദേഷ്യത്തിൽ ആണെന്ന് അർജുനൊട്ട് മനസിലായതുമില്ല.. അവൾ എന്തോ മൂഡോഫ് ആണെന്ന് മാത്രം അവൻ കരുതി.. നൈറ്റ്‌ ഫുഡ്‌ കഴിക്കുമ്പോളും അവൾ ഒരക്ഷരം അങ്ങോട്ട്‌ മിണ്ടുന്നില്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രം വാ തുറക്കും. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇഷാനി വേണ്ടെന്ന് പറഞ്ഞെങ്കിലും അർജുൻ അവളെ നിർബന്ധിച്ചു ടെറസിൽ കൊണ്ട് പോയി. ഇഷാനി കസേരയിലും അർജുൻ താഴെ മെത്തയിലും ആയി ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *