റോക്കി 5 [സാത്യകി]

Posted by

‘ഒരു പാദസരം ഉണ്ടായിരുന്നേൽ കിടു ആയേനെ..’
ഞാൻ വേറൊരു വിഷയം എടുത്തിട്ടു

‘നല്ല ആളുടെ അടുത്താ ഞാൻ നിക്കുന്നെ.. എന്റെ കാൽ പോലും വെറുതെ വിടുന്നില്ലല്ലോ..’
അവൾ ദേഷ്യത്തിൽ എന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിച്ചു

‘കാലും പാദസരവും ഒക്കെ അശ്ലീലം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. കാലിൽ പാദസരം ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നി, പറഞ്ഞു..’
ഞാൻ കെട്ടിന്റെ അവസാന ഭാഗത്തു എത്തിയപ്പോൾ അഴിക്കുന്നത് ഒന്ന് നിർത്തി. ഇനി ശരിക്കും പതിയെ വേണം മുറിവഴിക്കാൻ..

‘ ഉണ്ടായിരുന്നു നേരത്തെ. ഇപ്പോൾ ഇടാറില്ല..’
ഉണ്ടാക്കിയുള്ള ദേഷ്യം ഒക്കെ വിട്ടു അവൾ കൃത്യമായി മറുപടി തന്നു..
അപ്പോളേക്കും മുറിവ് ഏകദേശം അഴിഞ്ഞു കഴിഞ്ഞിരുന്നു.. ഇനി ഒരൽപ്പം കൂടി മുറിവിൽ നിന്നും അകന്നാൽ മാത്രം മതി. പക്ഷെ മുറിവിന്റെ ആ പശപ്പിൽ തുണി ഒട്ടി നിൽക്കുകയാണ്.. അത് ചെറുതായ് വലിഞ്ഞപ്പോൾ തന്നെ അവൾക്ക് നൊന്തു. സംസാരത്തിൽ നിന്നും അവളുടെ ശ്രദ്ധ വീണ്ടും കാലിലേക്ക് പോയി..

‘വേണ്ട.. വേണ്ട.. കയ്യെടുക്ക്.. എനിക്ക് നോവുന്നു.. മതി..’
അവൾ പറഞ്ഞു. എന്നെ ബലമായി മാറ്റാൻ ഒരു കൈ കൊണ്ട് അവൾ ശ്രമിച്ചു..

‘ദേ ഇത്തിരി കൂടിയേ അഴിയാൻ ഉള്ളു. ഒന്ന് കടിച്ചു പിടിച്ചു ഇരിക്ക്..’
ഞാൻ അവളുടെ എതിർപ്പ് വക വയ്ക്കാതെ മുറിവിൽ നിന്നും തുണി അഴിച്ചു മാറ്റി. വേദനയുടെ ഒരു ചെറിയ നിലവിളി അവളിൽ നിന്നുയർന്നു.. സ്വാധീനം ഉള്ള കൈ കൊണ്ട് രണ്ട് ഇടി എന്റെ ചുമലിലും കിട്ടി..

‘ദേ മുഴുവൻ അഴിഞ്ഞല്ലോ.. ഇതിനാണോ ഈ ബഹളം ഉണ്ടാക്കിയത്..?
ഞാൻ മുറിവ് ചുറ്റിയ തുണി മുഴുവൻ അഴിഞ്ഞത് അവളെ കാണിച്ചു..

‘എന്ത് ദുഷ്ടനാ നീ. എന്റെ മുട്ട് വേദനിച്ചു..’
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു

‘അച്ചോടാ.. വേദനിച്ചോ.. എന്നാൽ ഞാൻ മുറിവിൽ കുറച്ചു നേരം ഊതി തരാം..’
ഞാൻ തമാശക്ക് അത് പറഞ്ഞിട്ട് അവളുടെ കാലിലെ മുറിവിൽ വെറുതെ ഒന്ന് ഊതി കൊടുത്തു.
‘വേദന മാറിയോ..?
ഞാൻ കളിയായാണ് ചോദിച്ചത് എങ്കിലും അവൾ ശരിക്കും മറുപടി തന്നു

‘കുറച്ചു മാറി..’

‘എന്നാൽ കുറച്ചു കൂടി മാറ്റാം..’
ഞാൻ തല കുനിച്ചു അവളുടെ കാലിലേക്ക് ഊതി വിട്ടു. എന്റെ തണുത്ത നിശ്വാസങ്ങൾ അവളുടെ മുറിവിന്റെ മേലെ തലോടി.. ഒരു കുളിർമ അവൾക്ക് ഉണ്ടായി.
‘ഇപ്പോളോ…?
ഊതി കഴിഞ്ഞു ഞാൻ രസത്തിനു അവളോട് ചോദിച്ചു

‘ വേദന പോയി..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
മുറിവ് ഉണങ്ങി വരുന്നുണ്ട് എന്നെനിക്ക് തോന്നി. താങ്ങാതെ ഇരുന്നാൽ കുറച്ചു ദിവസം കൊണ്ട് കരിയും. ഞാൻ വീണ്ടും മരുന്ന് വച്ചു മുറിവ് കെട്ടി കൊടുത്തു.

രാത്രി കിടന്നു കഴിഞ്ഞാണ് ഒരു സംശയം ഇഷാനിക്ക് ഉണ്ടായത്. അർജുൻ എവിടാണ് കിടക്കുന്നത്..? ഇവിടെ നോക്കിയിട്ട് ഒരു കട്ടിലെ ഉള്ളു. അതിലാണ് താൻ കിടക്കുന്നത്.. പിന്നെ ഹോളിൽ ഒരു സോഫ ഉണ്ട്. കട്ടിലിൽ നിന്ന് നോക്കിയാൽ അത് കാണാം. അതിൽ അവൻ കിടപ്പില്ല. പിന്നെ എവിടെ ആയിരിക്കും അവൻ കിടക്കുന്നത് എന്ന് അവൾ ആലോചിച്ചു… രാവിലെ ഈ കാര്യം അവനോട് ചോദിക്കണം എന്ന് വച്ചിരുന്നെങ്കിലും ഉറങ്ങി എണീറ്റപ്പോൾ അവളാ കാര്യം മറന്നു. രാവിലെ പതിവ് പോലെ അവൾ ബുക്ക്‌ എടുത്തു വച്ചു പഠിത്തം ആയിരുന്നു. അർജുൻ അത് ശല്യപ്പെടുത്താൻ വന്നില്ല. ഉച്ച കഴിഞ്ഞു ഒന്ന് കുളിക്കണം എന്ന തോന്നൽ അവൾക്ക് ഉണ്ടായെങ്കിലും അർജുനോട് അവളത് ആവശ്യപ്പെട്ടില്ല. അവൻ അത് ചോദിച്ചപ്പോളും നാളെ ആകാമെന്ന് പറഞ്ഞു അവൾ അത് ഒഴിവാക്കി. കുളിക്കണം എങ്കിൽ പിന്നെയും ശ്രുതി വരേണ്ടി വരും. എല്ലാവരെയും എപ്പോളും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ..
ഇന്ന് ഉച്ചക്ക് ഇഷാനി സ്വന്തം ആയാണ് ആഹാരം കഴിച്ചത്. കട്ടിലിൽ ഒരു ചെറിയ പലക എടുത്തു വച്ചു അതിൽ പ്ലേറ്റ് വച്ചാൽ ഒരു കൈ കൊണ്ട് ഇഷാനിക്ക് കഴിക്കാം. എന്നാലും കൈ കഴുകാൻ നേരം അർജുന്റെ സഹായം വേണം.. ഉച്ച കഴിഞ്ഞു ഒരു കോൾ വന്നപ്പോൾ എന്തോ അത്യാവശ്യം ഉണ്ടന്ന് പറഞ്ഞു അർജുൻ പുറത്തേക്ക് പോയി.. എന്താണ് എന്ന് ഒരു തവണ ഇഷാനി ചോദിച്ചിട്ടും അത്യാവശ്യം എന്നതിൽ കവിഞ്ഞു അർജുൻ ഒന്നും പറഞ്ഞില്ല. പിന്നെ ഇഷാനി ചോദിക്കാനും പോയില്ല. അവളെ തനിയെ ആ അവസ്‌ഥയിൽ ആക്കിയിട്ടു പോകാൻ അർജുന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അർജുൻ രാഹുലിനെ അവൾക്ക് കൂട്ടിന് വിളിക്കാൻ തുടങ്ങിയപ്പോൾ ഇഷാനി തന്നെ അത് വേണ്ടെന്ന് പറഞ്ഞു.. പെട്ടന്ന് വരാമെന്ന ഉറപ്പിൽ അർജുൻ ധൃതി പിടിച്ചു ബൈക്ക് എടുത്തോണ്ട് പോയി..

Leave a Reply

Your email address will not be published. Required fields are marked *