അത് കേട്ടതും എനിക്ക് ഉള്ളിൽ പനിനീര് കുടഞ്ഞ ഒരു സുഖം..
‘നീ എന്ത് ജോക്ക് ആണ് അവളോട് കുളിക്കുമ്പോ പറഞ്ഞത്..?
എനിക്ക് അതായിരുന്നു അറിയേണ്ടത്…
‘അയ്യടാ.. അതൊക്കെ ഞങ്ങൾ ഗേൾസ് ടോക്ക് ആണ്.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അവധി കഴിയുന്നതിനു മുമ്പ് രണ്ടും സെറ്റ് ആയെന്ന് എനിക്ക് മെസ്സേജ് കിട്ടണം..’
ശ്രുതി ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞു
‘ഓ…’
ഞാൻ വാ മൂടി ഭ്രുത്യനെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അപ്പോൾ അത് സമ്മതിച്ചു കൊടുക്കുകയായിരുന്നു.. ഏതാനും നിമിഷങ്ങൾ മുമ്പ് യാത്രയെ പറ്റി തീരുമാനം മുറുക്കിയ ഞാൻ ഇപ്പോൾ ഇഷാനിയുടെ പ്രണയം പിടിച്ചു പറ്റുന്നത് ഓർക്കുന്നു. എന്റെ മനസ് എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് മനസിലായില്ല..
‘ആൾ ഭയങ്കര നാണക്കാരിയാ.. കേട്ടോ മൈ ലക്കി ബോയ്…’
ശ്രുതി ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞിട്ട് ഓടി പോയി…
രാഹുൽ വന്നത് ഇറച്ചി വാങ്ങിച്ചു കൊണ്ടായിരുന്നു.. കേക്ക് മുറിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാം ഇറച്ചി വെക്കുന്നതിന്റെ പിറകെ കൂടി. ഒന്നും ചെയ്യാൻ പറ്റില്ല എങ്കിലും ഞങ്ങളുടെ എല്ലാവരുടെയും നടുവിൽ ഒരു കസേര ഇട്ട് ഇഷാനി ഇരിപ്പുണ്ടായിരുന്നു.. അവരെല്ലാം സന്ധ്യ ആയപ്പോളാണ് പോയത്.. അതും കുറച്ചു പടക്കവും കമ്പിത്തിരിയും ഒക്കെ കത്തിച്ചു കഴിഞ്ഞതിനു ശേഷം.. ക്രിസ്തുമസ് ഇഷാനിക്ക് അത്ര ബോർ ആയിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..
അവര് പോയി കഴിഞ്ഞു ഞങ്ങൾ രണ്ടും തനിച്ചായി വീട്ടിൽ. ഇഷാനിയുടെ കാലിലെ മുറിവ് രണ്ട് ദിവസം മുമ്പ് കെട്ടിയതാണ്. അത് മാറ്റി മരുന്ന് വച്ചു കെട്ടണം. ഞാൻ അത് ശരിക്കും വിട്ട് പോയി.. മരുന്നും കെട്ടാനുള്ള കോട്ടണും എല്ലാം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഞാൻ അത് കൊണ്ട് അവളുടെ കട്ടിലിൽ ചെന്നു ഇരുന്നു. കെട്ടഴിച്ചു മരുന്ന് വക്കാൻ പോകുവാ എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു പേടി വരാൻ തുടങ്ങി
‘അർജുൻ വേദനിക്കുവെഡാ..’
‘അതൊന്നും ഇല്ല. മരുന്ന് കറക്റ്റ് ആയി വച്ചാലേ മുറിവ് പെട്ടന്ന് ഉണങ്ങൂ..’
ഞാൻ അവളുടെ കാൽ എടുത്തു എന്റെ മടിയിൽ കയറ്റി വച്ചു കൊണ്ട് പറഞ്ഞു.
എന്തൊരു വെളുത്ത കാലാണ്. കത്തി നിൽക്കുന്ന നിറം കണ്ടു എന്റെ കണ്ണ് മഞ്ഞളിച്ചു.. ഒരു പൊടി രോമം പോലും വളരാത്ത നീണ്ട കാലുകൾ. കുളി കഴിഞ്ഞു ഒരു ഷോർട്സ് ആയിരുന്നു അവൾ ധരിച്ചത്. അത് മുട്ട് വരെയേ ഉള്ളു. അതിന് കീഴേക്ക് ഇഷാനിയുടെ ഞാൻ ഇത്ര അടുത്ത് ഇപ്പോളാണ് കാണുന്നത്. ഈ രണ്ട് ദിവസവും അവളുടെ കാലുകൾ ഞാൻ ഇങ്ങനെ ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. പക്ഷെ അവളുടെ നീണ്ട കാലുകളിൽ ഒരു പാദസരത്തിന്റെ കുറവുണ്ടായിരുന്നു.