റോക്കി 5 [സാത്യകി]

Posted by

 

‘ഹേ.. അങ്ങനെ ഒന്നും പറയല്ലേ..’

അവളങ്ങനെ പറഞ്ഞപ്പോ എന്റെ ചങ്ക് പൊള്ളി

 

‘അപ്പോൾ അവളാണോ നിന്റെ സെറ്റപ്പ്.. എങ്ങനെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം…’

 

‘എടി അത്.. അത് ടൂറിനു ഇടയിൽ എനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു. അല്ലാതെ ഞാൻ അവളെ ആശ കൊടുത്തു പറ്റിച്ചത് അല്ല..’

 

‘അവൾക്ക് ലക്ഷ്മിയുടെ കാര്യം അറിയുമോ..?

ഇഷാനി ചോദിച്ചു

 

‘ഇല്ല…’

 

‘അപ്പോൾ അത് പറ്റിക്കൽ അല്ലേ..? നിനക്ക് എങ്ങനെ കഴിയുന്നു അർജുൻ ചേച്ചിയെയും അനിയത്തിയെയും… ഛേ…’

ഇഷാനിയുടെ മുഖം പുച്ഛം കൊണ്ട് വിളറി.. എനിക്ക് ആ മുഖത്തു നോക്കാൻ പോലും ഭയമായി

 

‘ഇതൊക്കെ അറിയുന്ന നീ പിന്നെ എന്തിനാ എന്നെ..’

ഇഷാനി മുഴുവിപ്പിച്ചില്ല.. അത് എനിക്ക് മനസിലായിരുന്നു..

എന്റെ അമ്മയെ പോലെ തന്നെ എന്നെയും നീ ചീത്ത ആക്കി.. താങ്ക്സ് ഡാ..’

അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ എന്നേ നോക്കി പറഞ്ഞു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ കണ്ണീർ പോലും ഈ അവസ്‌ഥയിൽ എന്നോട് കരുണ കാട്ടിയില്ല.

 

‘ഇഷാനി…..’

എന്ത് പറഞ്ഞു അവളെ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു..

 

‘ഞാൻ എന്റെ എല്ലാം നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ.. എനിക്ക് ഒരു ചീത്ത കുട്ടി ആവരുതേ എന്നൊരൊറ്റ ആഗ്രഹം അല്ലായിരുന്നോ ഉള്ളു.. അത് തന്നെ നീ തകർത്തില്ലേ..’

അവൾ പിന്നെയും ഇരുന്നു കരഞ്ഞു.. കരഞ്ഞു കരഞ്ഞു ഏങ്ങലടി ആയി.. സ്നേഹിക്കുന്ന പെണ്ണ് മുന്നിൽ ഇരുന്നു കരഞ്ഞിട്ടും അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത ഒരുവൻ എത്രത്തോളം നിസ്സഹായൻ ആണെന്ന് മനസിലാക്കാമല്ലോ.. ഇവിടെ ഞാൻ തന്നെ ആണ് അവളുടെ ദുഖത്തിന് കാരണം..

 

ഒടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുമായ് ചെറിയ ഏങ്ങലടിയോടെ അവൾ മുഖം തിരുമ്മി പോകാൻ എഴുന്നേറ്റു.. ബാഗ് കയ്യിലെടുത്തു അവൾ എന്റെ മുഖത്തേക്ക് നോക്കി. ഇനി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ എന്നൊരു ധ്വനി ആ നിൽപ്പിൽ ഉണ്ടായിരുന്നു. ഞാൻ അവളെ നോക്കി നിർജീവനോടെ നിന്നു..

 

പോകുന്നതിന് മുമ്പായി അവളെന്നോട് യാത്ര പോലെ പറഞ്ഞു

‘ഞാൻ നിന്നെ എങ്ങനെ ആണ് കണ്ടിട്ടുള്ളത് എന്ന് നിനക്ക് ഇപ്പോളും അറിയില്ല.. അറിയില്ല നിനക്ക്.. അത് കൊണ്ട് തന്നെ ഞാൻ നിന്നെ ശപിക്കാൻ ഒന്നും പോണില്ല.. അതോർത്തു നീ പേടിക്കണ്ട..’

അത്രയും പറഞ്ഞു അവൾ പോയി.. അവൾ പോകുന്നത് നോക്കി ഞാൻ നിന്നു. ഇവിടുത്തെ മുഴുവൻ സന്തോഷവും ഐശ്വര്യവും പടിയിറങ്ങി ഒരു ബാഗും തൂക്കി പോകുന്നത് ഞാൻ വേദനയോടെ കണ്ടു. എനിക്ക് ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിനും സാധിക്കുന്നില്ല.. ഞാൻ നാടുവാതിലിൽ അവൾ പോയ വഴിയിലേക്ക് നോക്കി ഇരുന്നു. അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഒന്നുമല്ല. വെറുതെ.. ഒന്നിനും അല്ലാതെ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *