റോക്കി 5 [സാത്യകി]

Posted by

ഞാൻ വിളിച്ച പേര് മാറ്റി വിളിച്ചു.. ഇനി ആ പേര് വിളിക്കാൻ ഒരുപക്ഷെ എനിക്ക് അവകാശം ഇല്ലായിരിക്കും.. അവൾ പക്ഷെ ഒന്നും പറയാതെ കൈ വിടീക്കാൻ ശ്രമിച്ചു

 

‘എടി നീ ഒന്ന് ഇവിടെ ഇരിക്ക്.. എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് നീ പൊക്കോ.. ഞാൻ തടയില്ല..’

പക്ഷെ അതിനും അവൾ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല. ഒരു നൂറ് തവണ ഞാൻ പിന്നെയും പറഞ്ഞു നോക്കി. അവൾ മറുത്തൊന്നും പറയാതെ കൈ വിടീക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്നു. ബലം കൊണ്ട് മാത്രം എനിക്കവളെ പിടിച്ചു നിർത്താൻ കഴിയുള്ളു എന്നായിരുന്നു അതിനർത്ഥം..

 

‘എന്നാൽ നീ പോ.. എനിക്ക് പറയാൻ ഉള്ളതൊന്നും കേൾക്കണ്ട.. എന്റെ സൈഡ് കൂടി കേൾക്കാൻ നിനക്ക് പറ്റുന്നില്ല എങ്കിൽ പൊക്കോ..’

ഞാൻ കൈ വിട്ടു ശബ്ദം ഉയർത്തി പറഞ്ഞു.. എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. എങ്ങനെയോ വായിൽ നിന്ന് വീണു

പോകാൻ കുതറിയ ഇഷാനി അവിടെ തന്നെ നിന്നു. ബാഗ് സോഫയിൽ വച്ചു അവൾ അവിടെ ഇരുന്നു.. എന്നെ കേൾക്കാൻ അവൾ തയ്യാറാണ്

 

‘എടി ഞാൻ നിന്നെ പറ്റിക്കാൻ ഒന്നും നോക്കുവല്ല.. ഞാൻ നിന്നെ ചീറ്റ് ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?

അവളെ എങ്ങനെ കൺവിൻസ് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

 

‘എനിക്ക് നിന്നെ വിശ്വാസം ആണ്. ഒറ്റ കാര്യം നീ പറഞ്ഞാൽ ഞാൻ പോവില്ല.. ഇപ്പൊ നടന്നത് ഒന്നും സത്യം അല്ല എന്ന് പറ.. ഞാൻ കേട്ടതും കണ്ടതും ഒന്നും നടന്നിട്ടില്ല എന്ന് പറ. ഞാൻ ഇവിടെ തന്നെ നിക്കാം..’

അവൾ എന്നെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു.

 

‘നീ കണ്ടതും കേട്ടതും ഒക്കെ സത്യം ആണ്.. എന്റെ മിസ്റ്റേക്ക് ആണ്.. അല്ല എന്ന് ഞാൻ പറയില്ല. പക്ഷെ ഞാൻ ഇത് നിന്നോട് മനഃപൂർവം മറച്ചു വച്ചതല്ല.. ഞാൻ പലതവണ നിന്നോട് ഇത് പറയാൻ വന്നതാണ്.. നീ പക്ഷെ ഇത് പറയണ്ട പറയണ്ട എന്ന് വച്ചു നീട്ടി കൊണ്ട് പോയി. ഞാൻ ഉറപ്പായും ഇത് നിന്നോട് പറഞ്ഞേനെ..’

 

‘ശരി.. നീ എന്നെ ചീറ്റ് ചെയ്തില്ല. എല്ലാം എന്നോട് പറയാൻ ഇരുന്നതാണ്.. ഓക്കേ സമ്മതിച്ചു.. അവളെയോ..? അവളോട് നീ നമ്മളുടെ കാര്യം പറഞ്ഞോ..? അതോ അതും പറയാൻ വേറെ സമയം കണ്ടിട്ടുണ്ടോ..? അവളോട് അവളുടെ ചേച്ചിയെ പറ്റി നീ സംസാരിച്ചിട്ടുണ്ടൊ..? ലക്ഷ്മിക്ക് അറിയുമോ അവളുടെ കാര്യം..? എന്നെ നീ പറ്റിച്ചില്ല. പക്ഷെ അവരെ രണ്ടിനെയും…?

ഇഷാനി വളരെ ശക്തമായ ഒരു ചോദ്യം എനിക്ക് നേരെ എറിഞ്ഞു..

 

‘ഞാൻ ആരെയും പറ്റിക്കാനോ വിഷമിപ്പിക്കാനോ കരുതിയതല്ല..’

 

‘അങ്ങനെ നീ പറയരുത്.. നിനക്ക് അവളെ ആയിരുന്നു ഇഷ്ടം എങ്കിൽ എന്നെ നീ വച്ചോണ്ട് ഇരുന്നത് അവളോടുള്ള ചതിയാണ്..’

Leave a Reply

Your email address will not be published. Required fields are marked *