‘എന്നാലും… ഇപ്പോളെ ഇങ്ങനെ ഒക്കെ ചെയ്യുന്നവർ ചീത്ത പെൺകുട്ടികൾ ആകുമോ..?
‘നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ..?
ഞാൻ ചോദിച്ചു
‘ഞാൻ ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ലടാ.. കല്യാണം കഴിക്കാതെ ഇങ്ങനെ ഒക്കെ പോകുന്നവർ ചീത്ത കുട്ടികൾ ആണെന്നാ ഞാൻ തന്നെ മുന്നേ ഒക്കെ കരുതിയിരുന്നത്. ഇപ്പൊ ഞാൻ തന്നെ അതേ പോലെ ഒക്കെ ചെയ്യുമ്പോ എന്തോ ഒരു കൺഫ്യൂഷൻ..’
അവൾ പറഞ്ഞു
‘കല്യാണം ഒരു ചടങ്ങല്ലേ.. ഇഷ്ടം ആണ് പ്രധാനം. ഇനി നിനക്ക് അങ്ങനൊരു തോട്ട് ഉണ്ടേൽ നമുക്ക് ഇങ്ങനെ ഒന്നും വേണ്ട എന്ന് വയ്ക്കാം. ഞാൻ ഇനി നിന്നോട് ഇങ്ങനെ ഒന്നും പെരുമാറില്ല..’
‘ഡാ പിണങ്ങല്ലേ.. ഞാൻ വഴക്ക് ഉണ്ടാക്കാൻ പറഞ്ഞതല്ല. എന്റെ ഒരു സംശയം പറഞ്ഞതാ..’
ഞാൻ പിണങ്ങി എന്നോർത്ത് ഇഷാനി മുഖം ഉയർത്തി എന്റെ താടിയിൽ പിടിച്ചു കൊണ്ട് ചോദിച്ചു
‘ഞാൻ പിണങ്ങിയില്ലടി.. നിന്റെ ഇഷ്ടം പോലെ മതി എന്ന് വച്ചതാ എല്ലാം.. ‘
‘അപ്പോൾ ഇനി ഒന്നും ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘പുറത്തൂടെ…?
പുറത്തൂടെ ഞെക്കുന്ന കാര്യമാണ് അവൾ ഉദ്ദേശിച്ചത്
‘ഇല്ല..’
‘ഉമ്മ പോലും…?
‘ഇല്ല..’
ഞാൻ പറഞ്ഞു
‘ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് അല്ലടാ.. നീ ചെയ്യുന്ന കൊണ്ട് എനിക്ക് പ്രശ്നം ഇല്ല. എപ്പോളും എപ്പോളും നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യാതെ ഇരുന്നാൽ മതി..’
അവൾ പറഞ്ഞു
‘അപ്പോൾ ഇടയ്ക്കൊക്കെ ചെയ്യുന്നത് ഇഷ്ടം ആണല്ലേ…?
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു
‘പോടാ..’
അവൾ എന്റെ കയ്യിൽ നുള്ളി
‘ ഇഷാ..’
ഞാൻ അവളെ സ്നേഹത്തോടെ വിളിച്ചു
‘എന്താടാ….?
അവൾ സ്നേഹത്തോടെ വിളി കേട്ടു
‘ഞാൻ ഇത്രയും നേരം നിന്നെ ഇഷ എന്നാ വിളിച്ചത്..’
‘ആണോ..? ഇഷാനി എന്നല്ലേ..?
അവൾ ഓർത്തെടുക്കാൻ നോക്കി
‘അല്ല. ഇഷ എന്നാ..’
ഞാൻ പറഞ്ഞു
‘അതിന് ഇപ്പൊ എന്താ..?
അവൾ ചോദിച്ചു
‘നിനക്ക് ഞാൻ അങ്ങനെ വിളിക്കുന്നെ ഇഷ്ടം അല്ലാരുന്നല്ലോ മുന്നേ..’
‘എന്ന് ഞാൻ എപ്പോ പറഞ്ഞു..?
അവൾ ചോദിച്ചു
‘മുന്നേ ഒരു തവണ വിളിച്ചപ്പോ നീ അങ്ങനെ വിളിക്കണ്ട എന്ന് പറഞ്ഞിട്ടില്ലേ..?
‘അത് നീ അന്ന് ഉണ്ണിയേട്ടന്റെ മുന്നിൽ വച്ചു മനഃപൂർവം ഉണ്ടാക്കി വിളിച്ചത് കൊണ്ടല്ലേ.. ഇപ്പൊ വിളിച്ചപ്പോ എനിക്ക് അങ്ങനെ തോന്നിയില്ല. അതാണ് അത് ശ്രദ്ധിക്കുക പോലും ചെയ്യാണ്ട് ഞാൻ വിളി കേട്ടത്..’
അവൾ പറഞ്ഞു
‘അപ്പോൾ ഞാൻ ഇഷ എന്ന് വിളിക്കുന്ന കൊണ്ട് നിനക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..?