കുറച്ചു കഴിഞ്ഞാണ് അവൾ എന്നെ വിളിച്ചത്. ഞാൻ അകത്തു ചെന്നപ്പോൾ ഒരു നാണത്തോടെ കയ്യിൽ പാന്റും വലിച്ചു കയറ്റി അവൾ നിൽക്കുകയാണ്. അഴിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ കെട്ടാനും ഒരു കൈ കൊണ്ട് ബുദ്ധിമുട്ടാണു.. അത് മനസിലാക്കി വേറൊന്നും പറയാതേ ഞാൻ അവളുടെ അടുത്ത് ചെന്നു പാന്റിന്റെ കെട്ടിൽ പിടിച്ചു കെട്ടാൻ തുടങ്ങി.. ഇവൾക്ക് ബട്ടൻസ് ഉള്ള പാന്റ് ഇട്ട് കൂടെ. ഈ ഐറ്റം ഒക്കെ എന്തിനാണോ ഇടുന്നത്.. പിന്നെ ആലോചിച്ചപ്പോൾ അന്നത്തെ ലക്ഷ്മിയുടെ ഇഷ്യൂ കഴിഞ്ഞു പേടി കൊണ്ട് ആയിരിക്കണം എന്ന് ഓർത്തു. ചില പേടികൾ ഒരിക്കലും വിട്ട് മാറില്ല….
‘കടും കെട്ടിടണ്ടല്ലോ…? ഇവിടെ ആരും തുണി ഊരാൻ വരില്ല..’
ഞാൻ അവളെ കളിയാക്കി ചോദിച്ചു
‘തമാശ വേണ്ടേ…’
അവൾ പല്ല് കടിച്ചു കാണിച്ചു തമാശ രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. പാന്റ് ഇട്ട് കഴിഞ്ഞു അവളെ വീണ്ടും കയ്യിലെടുത്തു ഞാൻ കട്ടിലിൽ കൊണ്ട് ഇരുത്തി. ഉച്ചക്ക് ചോർ ഉണ്ണുന്നത് വരെയും അവൾ പഠിക്കുകയായിരുന്നു.. അത് കൊണ്ട് ഞാൻ അടുത്തേക്ക് പോയില്ല. അവൾക്ക് ശല്യവും ആകും എന്നോട് എന്തെങ്കിലും ചോദിച്ചാൽ അത് പണിയും ആകും. ഉച്ച കഴിഞ്ഞു വെയിലാറി കഴിഞ്ഞു ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അവൾ എന്നോട് പഴയ പോലെ അല്ലെങ്കിലും സൗഹൃദത്തിൽ തന്നെ ആയിരുന്നു സംസാരിച്ചിരുന്നത്. അത് തന്നെ എനിക്ക് ധാരാളം ആയിരുന്നു.. സംസാരത്തിന് ഇടയിൽ അവളുടെ കയ്യിലെ പളുങ്ക് ചെയിനിൽ ഞാൻ നോക്കി ഇരുന്ന് പോയി.. സ്ഫടികം പോലെ തെളിഞ്ഞ അവളുടെ കയ്യിൽ കിടക്കുമ്പോ അതിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു.. എന്റെ നോട്ടം കണ്ടു എന്താണെന്ന് അവൾ പിരികം ഉയർത്തി ചോദിച്ചു…
‘കയ്യിലെ പുതിയ ബാൻഡ് നോക്കിയതാ.. നല്ല രസം ഉണ്ട്..’
ഞാൻ പറഞ്ഞു
‘എവിടുന്ന് വാങ്ങിയതാ…?
അവൾ എടുത്തടി എന്നോട് ചോദിച്ചു.. ഇതെങ്ങനെ ഇവൾ അറിഞ്ഞു. പറയരുത് എന്ന് അജയോട് പറഞ്ഞതാണ്. അവൻ അത് പറഞ്ഞിരിക്കാൻ ഒരു സാധ്യതയുമില്ല. ഇനി കൃഷ്ണ എപ്പോളെങ്കിലും പറഞ്ഞോ..?
‘ എനിക്ക് എങ്ങനെ അറിയാം..?
ഞാൻ പരുങ്ങൽ പുറത്ത് കാണിക്കാതെ ചോദിച്ചു..
‘നീയല്ലേ വാങ്ങിയത്..?
അവൾക്ക് എങ്ങനെയോ പിടി കിട്ടിയിരിക്കുന്നു…
‘ഞാനോ..? ഇത് നിനക്ക് ഗിഫ്റ്റ് കിട്ടിയത് എന്തോ അല്ലേ..?
‘അതേ.. പക്ഷെ ഇത് വാങ്ങിയത് നീ ആയിരിക്കും.. ഇതൊന്നും ഇവിടെ അങ്ങനെ കടകളിൽ കാണുമെന്ന് തോന്നുന്നില്ല. നിങ്ങൾ ടൂർ പോയപ്പോൾ വാങ്ങിയത് ആകും.. നീ അജയുടെ കയ്യിൽ എനിക്ക് തരാൻ ഏൽപ്പിച്ചും കാണും..’
അവൾ നടന്നത് എല്ലാം പക്കാ ആയി പറയുന്നു.. എനിക്ക് പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല