‘അതൊക്കെ നിനക്ക് തോന്നുന്നതാ..’
ഞാൻ പറഞ്ഞു
‘അല്ല. നീ പഴയ പോലെ എന്നോട് മിണ്ടുന്നില്ല. എനിക്ക് അത് നല്ലപോലെ അറിയാൻ പറ്റുന്നുണ്ട്..’
‘ശെടാ.. മിണ്ടാൻ പറഞ്ഞു. മിണ്ടി.. ഇനി ഇപ്പൊ അടുത്ത കാര്യം ഉണ്ടാക്കുവാനോ നീ..?
‘പഴയ പോലെ മിണ്ടാൻ പറ്റുമോ ഇല്ലയോ..?
അവൾ ഗൗരവത്തോടെ ചോദിച്ചു
‘അത് പോലെ തന്നെ ആണ് മിണ്ടുന്നതു..’
ഞാൻ പറഞ്ഞു
‘അല്ല അല്ല അല്ല…’
അവൾ തറപ്പിച്ചു പറഞ്ഞു
‘ആണ് ഡീ.. നിനക്ക് വെറുതെ തോന്നുന്നതാ..’
‘തോന്നൽ അല്ല.. ഞാൻ അത് സമ്മതിക്കാത്ത ദേഷ്യം ഇപ്പോളും നിനക്ക് ഉണ്ടല്ലേ..?
അവൾ ചോദിച്ചു
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല
‘കണ്ടോ..? ഒന്നും മിണ്ടുന്നില്ല. അത് പറഞ്ഞപ്പോ സൈലന്റ് ആയി. അപ്പോൾ അത് മനസിൽ തന്നെ ഉണ്ട്.. അതാണ് പഴയ പോലെ ആകാത്തത്..’
അവൾ പറഞ്ഞു
‘എന്റെ പൊന്ന് ഇഷാനി നീ ആ കാര്യം ഒന്ന് ഒഴിവാക്ക്.. എനിക്ക് ഒന്നും വേണ്ട.. ഞാൻ ഇനി ഒരിക്കലും നിന്നോട് ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല..’
ഞാൻ കൈ തൊഴുതു അവളോട് പറഞ്ഞു
‘എന്തുവാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..? ഞാൻ ജസ്റ്റ് ഒരു നോ പറഞ്ഞതിന് ആണോ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നെ..?
അവൾ സങ്കടത്തോടെ എന്റെ മടിയിൽ നിന്നും തല ഉയർത്തി എന്നോട് ചോദിച്ചു.
‘ഞാൻ വിഷമിപ്പിക്കുന്നത് അല്ല. നീ സ്വയം ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നത് ആണ്.. നീ നോ പറഞ്ഞത് ഞാൻ അക്‌സെപ്റ്റ് ചെയ്തു. അത് കൊണ്ട് തന്നെ ഇനി ഒരിക്കലും അത് ചോദിച്ചു വരാനും പോകുന്നില്ല. അത് പോരേ…?
ഞാൻ ചോദിച്ചു
‘ഒരിക്കലും എന്ന് വച്ചാ ഇനി ഒരിക്കലും ചോദിക്കില്ലേ..?
അവൾ ചോദിച്ചു
‘ഇല്ല.. നിനക്ക് അതല്ലേ വേണ്ടത്..’
‘ഇപ്പൊ നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ശരിയല്ല. അതോണ്ടാ ഞാൻ നോ പറഞ്ഞത്. അല്ലാതെ ഒരിക്കലും തരില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല..’
‘എന്റെ പൊന്നോ നീ ഇത് വീണ്ടും വീണ്ടും നമുക്കിടയിൽ എടുത്തു ഇടാതെ.. എനിക്ക് അത് വേണ്ട.. വേണ്ട.. വേണ്ട..’
ഞാൻ ഒരു ദേഷ്യത്തിന്റെ പുറത്തു കയറി പറഞ്ഞു
‘നല്ല ദേഷ്യം ഉണ്ട് ഇപ്പോളും എന്നോട്…’
അവൾ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു
‘ഞാൻ മാക്സിമം ദേഷ്യപ്പെടാതെ പിണക്കം മാറ്റി വന്നപ്പോൾ നീയല്ലേ പിന്നെയും അതേ മാറ്റർ എടുത്തു ഇട്ടത്.. ഇനി മോങ്ങാൻ ആണേൽ എന്റെ കയ്യിൽ നിന്നും വാങ്ങും നീ..’
‘ഞാൻ അത് തരാതെ എന്നോട് ശരിക്കും മിണ്ടില്ല അല്ലേ..?
അവൾ ചിമ്മിനിയിൽ നിന്നും താഴെ ഇറങ്ങി എനിക്ക് എതിരെ വന്നു നിന്ന് എന്റെ കണ്ണിൽ നോക്കി ചോദിച്ചു.