റോക്കി 5 [സാത്യകി]

Posted by

 

സാധാരണ കിട്ടുന്ന പോലെ ഉമ്മ ആയിരുന്നില്ല ഇത്തവണ. എപ്പോളും ഉമ്മ വയ്ക്കുമ്പോ അർജുന് തന്നോട് എത്രത്തോളം സ്നേഹം ഉണ്ടെന്ന് അവൾക്ക് അറിയാൻ കഴിയും. ഇപ്പൊ പക്ഷെ അവൻ താൻ പറഞ്ഞത് കൊണ്ട് മാത്രം ഉമ്മ തന്നതാണ്. ഇഷാനി പ്രതീക്ഷിച്ച ഒരു സുഖം ഇതിൽ കിട്ടിയില്ല. എപ്പോളും ഉമ്മ തരുമ്പോ അർജുൻ കൈ എവിടെ എങ്കിലും വയ്ക്കും. മിക്കവാറും അത് തന്റെ ഇടുപ്പിൽ ആയിരിക്കും. പക്ഷെ ഇത്തവണ അത് ചിമ്മിനിയിൽ ആണ്. തന്റെ ദേഹത്ത് തൊടാതെ ആണ് അവൻ കിസ്സ് ചെയ്യുന്നത്. ഒന്നുകിൽ ഞാൻ എന്ത് കരുതും എന്നോർത്ത് ആവും. എന്തായാലും അത് അവന്റെ ഉള്ളിൽ നിന്ന് പോയിട്ടില്ല. അതെങ്ങനെ മാറ്റും എന്ന് ഇഷാനി ആലോചിച്ചു. അവൾ മെല്ലെ അവന്റെ കയ്യെടുത്തു ഇടുപ്പിൽ വെപ്പിച്ചു.. അവന്റെ കൈകൾ അപ്പോൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു..

 

‘എന്നാലും നീ എന്നെ പറ്റി അങ്ങനെ ഒക്കെ ആലോചിച്ചിട്ട് ഉണ്ടാകും എന്ന് ഞാൻ കരുതിയില്ല..’

കളിയാക്കലിന്റെ ഒരു ടോണിൽ അവൾ പറഞ്ഞു..

 

‘എങ്ങനെ…?

 

‘അങ്ങനെ ഒക്കെ ചെയ്യാൻ മാത്രം..’

അവൾ ഒരു ചിരിയോടെ പറഞ്ഞു..

 

‘ഞാൻ എത്ര തവണ പറഞ്ഞു ഞാൻ അങ്ങനെ ഒന്നും കരുതി ചെയ്തത് അല്ല എന്ന്..’

 

‘നീ അപ്പോൾ ചിലപ്പോൾ അറിയാതെ ചെയ്തത് ആകും, പക്ഷെ നീ എന്നെ പറ്റി അങ്ങനെ ഒന്നും ചിന്തിച്ചിട്ടേ ഇല്ല…?

അവൾ ചോദിച്ചു

 

‘ഇ.. ഇല്ല..’

പറയുന്നത് കള്ളത്തരം ആണെന്ന് അവൾക്ക് മനസിലാകല്ലേ എന്ന് ഞാൻ പ്രാർഥിച്ചു..

 

‘ശരി. ‘

 

‘വിശ്വാസം ഇല്ലേൽ വേണ്ട..’

 

‘വിശ്വാസം ഉണ്ടല്ലോ..’

 

‘പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചത്..?

 

‘അത് വെറുതെ അറിയാൻ ചോയ്ച്ചത് അല്ലേ.. എനിക്ക് നിന്നോട് എന്താ ഇതൊന്നും ചോദിക്കാൻ മേലെ.. എനിക്ക് ഇത് വലിയ ഇഷ്യൂ അല്ലാത്തത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ ഓപ്പൺ ആയി ഒക്കെ ചോദിക്കുന്നത്..’

അവൾ പറഞ്ഞു

 

‘എനിക്ക് പക്ഷെ അതൊരു വലിയ ഇഷ്യൂ ആണ്..’

 

‘എന്തിന്..? നിനക്ക് ഒരു കൈയബദ്ധം പറ്റി.. അത്രേ ഉള്ളു.. എനിക്ക് പറ്റിയിട്ടില്ലേ..? അന്ന് ആദ്യമായ് ഉമ്മ വച്ചപ്പോൾ ഒക്കെ ഞാൻ നിന്നെ കേറി ഉമ്മ വക്കുവല്ലായിരുന്നോ..? നീ അന്ന് വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അത് ചെയ്തു. ഇവിടെ അത്ര പോലും ഇല്ലല്ലോ.. നീ ഇപ്പൊ അന്നത്തെ എന്നെ പോലെ ആണ് പെരുമാറുന്നത്.. ഭയങ്കര ബോർ.. പറയാതെ ഇരിക്കാൻ വയ്യ..’

 

‘അതൊക്കെ ഓർമ ഉള്ളത് കൊണ്ട് തന്നെയാ എനിക്ക് ഇത്രയും ടെൻഷൻ വന്നെ. നീ ഇതൊന്നും നിസാരം ആയി കാണുമെന്ന് എനിക്ക് തോന്നിയില്ല..’

 

‘എനിക്ക് ഒരു പ്രശ്നവും ഇല്ല.. നീയല്ലേ ചെയ്തത്.. ചോദിക്കാതെ ചെയ്തതിൽ ഉള്ള ദേഷ്യം മാത്രേ എനിക്ക് ഉള്ളായിരുന്നു. ഇപ്പൊ അത് പോലും ഇല്ല..’

Leave a Reply

Your email address will not be published. Required fields are marked *