ഞാൻ സംശയത്തോടെ ചോദിച്ചു
‘ഇല്ലടാ.. നിനക്ക് എന്താ ഞാൻ ഇത്ര പറഞ്ഞിട്ടും വിശ്വാസം ഇല്ലാത്തത്..?
‘പിന്നെ.. പിന്നെ.. ഈ ഷോൾ എന്തിനാ പെട്ടന്ന് എടുത്തു ഇട്ടത്..?
ഞാൻ ഒരുവിധം അത് ചോദിച്ചു. അവൾ അത് കേട്ട് അന്തം വിട്ട പോലെ നിന്നു..
‘എന്റെ പൊന്ന് അർജുൻ, നീയെന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്.. ഞാൻ ഇത് ഇപ്പൊ മുഖം കഴുകിയിട്ടു അതൊന്ന് തുടയ്ക്കാൻ വേണ്ടി എടുത്തത് ആ.. അല്ലാതെ…..’
അവൾ കൂടുതൽ പറഞ്ഞില്ല. ഇരുന്നിടത്തു നിന്ന് താഴെ ഇറങ്ങി എനിക്ക് നേരെ നിന്ന് ഷോൾ എടുത്തു അവൾ എന്റെ തലയിലൂടെ ഇട്ടു..
‘ഇന്നാ നിന്റെ ഷോൾ… അവന്റെ അസ്‌ഥാനത്തെ ഒരു സംശയം..’
അവൾ തെല്ലൊരു ദേഷ്യത്തോടെ പറഞ്ഞു
‘സോറി.. ഞാൻ..’
ഞാൻ എന്തോ പറയാൻ ശ്രമിച്ചു
‘നീയൊന്നും പറയണ്ട.. ഈ മോന്ത മര്യാദക്ക് മാറ്റിയില്ലേൽ എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം..’
ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.. അവളും പിന്നെ വേറെ എന്തൊക്കെയോ പറഞ്ഞു വിഷയം മാറ്റി.. എന്തൊക്കെയോ തമാശകൾ പറഞ്ഞോണ്ട് ഇരുന്നു. ഒന്നും എന്റെ മനസിലേക്ക് കയറിയില്ല..
‘ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കാൻ ആണേൽ ഞാൻ വീട്ടിലേക്ക് പോകുമേ..’
അവൾ എന്നോട് പറഞ്ഞു
‘അതായിരിക്കും നല്ലത്..’
പെട്ടന്ന് എന്റെ വായിൽ നിന്നും അത് വീണ് പോയി
‘നീ സീരിയസ് ആയിട്ടാണോ..?
അവളുടെ മുഖം പൊടുന്നനെ മാറിയത് ഞാൻ ശ്രദ്ധിച്ചു
‘മ്മ്..’
ഞാൻ ഒന്ന് മൂളി..
‘ശരി.. ഞാൻ പൊക്കോളാം.. അതിന് വേണ്ടിയാണ് ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് എങ്കിൽ ഞാൻ പോയി തന്നേക്കാം..’
അവളുടെ കണ്ണൊക്കെ നിറഞ്ഞു.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചത് ആയിരുന്നില്ല.. ഇന്ന് എന്ത് തൊട്ടാലും പിഴയ്ക്കുക ആണല്ലോ.. പോകാൻ തിരിഞ്ഞ അവളുടെ കയ്യിൽ ഞാൻ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി.
‘വിട്ടേ.. ഞാൻ പോകും..’
അവൾ എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു..
‘ഞാനൊരു തമാശ പറഞ്ഞതാടി..’
‘അല്ല. നീ സീരിയസ് ആയി പറഞ്ഞത് ആണെന്ന് എനിക്ക് അറിയാം.. കൈ വിട്ടേ..’
‘അല്ല സത്യം ആയിട്ടും ഞാൻ ചുമ്മാ പറഞ്ഞതാ..
ഞാൻ അവളുടെ മുഖം എന്നിലേക്ക് ചേർത്ത് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അവളുടെ പിണക്കം ഒക്കെ മാറാൻ തത്കാലം ഇത് മതിയാകും..
‘ഇവിടെ കൂടി..’
തന്റെ ചുണ്ടിൽ വിരൽ ചൂണ്ടി ഇഷാനി പറഞ്ഞു. കവിളിൽ മാത്രം പോരാ ചുണ്ടിലും ഉമ്മ വേണം എന്നാണ് അവൾ പറഞ്ഞത്. എനിക്ക് ചെറുതായി ഒരു പേടി തോന്നി. ഇനിയും അറിയാതെ എങ്ങാനും കൈ പണി തരുമോ..? ഹേയ് ഇപ്പൊ ആ പേടി മനസിൽ ഉണ്ട്. അത് കൊണ്ട് അത് കുഴപ്പമില്ല എന്ന് ഞാൻ കരുതി. മെല്ലെ അവളുടെ ചുണ്ടുകളിൽ ഞാൻ ചുണ്ട് ചേർത്തു..