പക്ഷെ ഞാൻ അത്രയും വലിയ മോശം കാര്യം ചെയ്തിട്ടും അവൾ എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ ആണ് നോക്കിയത്.. അങ്ങനൊരു പെങ്കൊച്ചിനോട് ഇത്രയും മ്ലേച്ഛകരമായ രീതിയിൽ പെരുമാറിയതിന് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. ഇനി ഞങ്ങൾ രണ്ടും പഴയ പോലെ ആകില്ലേ..? അതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.. ഇത്തരം ചിന്തകളിലൂടെ മനസ് പാഞ്ഞോണ്ട് ഇരിക്കുമ്പോ ആണ് അവൾ മേലേക്ക് കയറി വന്നത്..
അവൾ കയറി വന്നപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത്.. മുമ്പ് ചുരിദാർ മാത്രം ധരിച്ചിരുന്ന അവൾ ഇപ്പൊ അതിന് മേലെ കൂടി ഒരു ഷോൾ ഇട്ടിരിക്കുന്നു. അത് എന്തിനാണ്..? എന്റെ കണ്ണുകൾ ഇനി അവളുടെ മാറിലേക്ക് പോകാതെ ഇരിക്കാൻ വേണ്ടി തന്നെ ആവണം.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എനിക്ക് തോന്നി പോയി.. ഇഷാനിയുടെ മുന്നിൽ വില പോയെങ്കിൽ പിന്നെ എന്ത് കാര്യമാണ്… ഞാൻ ആകെ ചളിഞ്ഞു നാറി.. എന്റെ മുഖം ആകെ വിളറി..
‘കുറെ നേരം ആയല്ലോ മേലെ ഇരിക്കുന്നു.. താഴോട്ട് വരുന്നില്ലേ..?
അവൾ സൗഹൃദത്തോടെ ആണ് ചോദിച്ചത്.
‘കുറച്ചു കഴിഞ്ഞു വരാമെന്ന് കരുതി..’
ഞാൻ പറഞ്ഞു
‘എന്നാൽ ഞാനും ഇവിടെ തന്നെ ഇരിക്കാം..’
അവൾ ടാങ്ക് ഇരിക്കുന്ന ചിമ്മിനിയുടെ മേലെ കയറി എന്റെ ഒപ്പം ഇരുന്നു..
‘നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ..?
ഞാൻ ചോദിച്ചു
‘കൊറച്ചു.. എന്നോട് ചോദിക്കാതെയും പറയാതെയും അങ്ങനെ ഒക്കെ ചെയ്ത കൊണ്ട്.. എന്ന് വച്ചു നീ കരുതുന്ന പോലെ അത്ര ദേഷ്യം ഒന്നുമില്ലായിരുന്നു.. ഉണ്ടായിരുന്നേൽ ഞാൻ അത്ര പെട്ടന്ന് ക്ഷമിക്കുമോ..?
അവൾ വളരെ കൂളായി പറഞ്ഞു
‘ഞാൻ അത് ശരിക്കും അറിഞ്ഞോണ്ട് ചെയ്തത് അല്ല. കിസ്സ് ചെയ്തോണ്ട് ഇരുന്നപ്പോ അറിയാതെ കൈ അവിടെ വന്നതാ… ഐ ആം റിയലി സോറി..’
ഞാൻ പിന്നെയും ക്ഷമാപണം നടത്തി
‘ഇത് നീ കുറെ പറഞ്ഞല്ലോ.. പിന്നെയും പിന്നെയും എന്തിനാണ് പറയുന്നേ..?
‘നിനക്ക് അത് വിശ്വാസം ആയിട്ടില്ല എന്ന് തോന്നി..’
‘ എനിക്ക് നിന്നെ വിശ്വാസം ആണ്.. അത് വിടടാ.. ഇങ്ങനെ ഗ്ലൂമി ആയി ഇരിക്കാതെ..’
‘ഞാൻ.. ഞാൻ ശരിക്കും പേടിച്ചു പോയി.. നീ എന്നോട് ശരിക്കും പിണങ്ങും എന്ന് ഞാൻ ഓർത്തു.. എപ്പോളും എന്റെ കയ്യിലിരിപ്പ് കാരണം ആണ് നമ്മൾ വഴക്ക് ആകുന്നത് ഒക്കെ..’
‘അങ്ങനെ ഒന്നും പറയണ്ട. ഞാൻ ഇനി നിന്റെ അടുത്ത് പഴയ പോലെ ഒന്നും പിണങ്ങി ഇരിക്കില്ല.. അന്നത്തെ പോലെ അല്ലല്ലോ നമ്മൾ ഇപ്പൊ..’
അവൾ എന്റെ തോളിൽ കൈ മുട്ട് വച്ചു കൊണ്ട് അടുപ്പത്തോടെ പറഞ്ഞു..
‘അപ്പോൾ നീയെന്നെ വേറെ ഒരു രീതിയിൽ കണ്ടിട്ടില്ലേ..?