മൈര്.. എന്തൊരു അക്രമം ആണ് കാണിച്ചത്.. അറിഞ്ഞു കൊണ്ട് ആയിരുന്നോ എന്ന് ചോദിച്ചാൽ അതൊരിക്കലും മനഃപൂർവം ചെയ്ത ഒന്നായിരുന്നില്ല. ആ സുഖത്തിന്റെ പുറത്ത് സംഭവിച്ചു പോയതാണ്. പക്ഷെ അവൾ അത് മനസ്സിലാകുമോ എന്തോ..? ഞാൻ അവളെ നോക്കി.. അവളുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു. ഒരു കൈ കൊണ്ട് അവൾ നെഞ്ച് മറച്ചു പിടിച്ചാണ് എന്നെ നോക്കുന്നത്. ഞാൻ ഇനിയും പിടിക്കുമോ എന്ന ഭയത്തിൽ ആയിരിക്കും..
‘എന്തുവാ ഈ കാണിച്ചെ…?
അവൾ ദേഷ്യത്തോടെ ചോദിച്ചു
‘ഇഷാനി…. ഞാൻ……’
എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു. പറയാൻ ഉദ്ദേശിച്ചത് പറഞ്ഞാൽ അവൾ വിശ്വസിക്കുമോ..?
‘ദേഹത്തു തൊട്ടുള്ള പരുപാടി ഒന്നും എനിക്ക് ഇഷ്ടം അല്ല…’
ശക്തമായ ഒരു വാണിംഗ് ആയിരുന്നു അത്. തന്റെ ബോഡിയിൽ അനുവാദം ഇല്ലാതെ തൊട്ടത് തനിക്ക് ഒട്ടും ഇഷ്ടം ആയിട്ടില്ല എന്ന അവളുടെ താക്കീത്.. എല്ലാം മൂഞ്ചി.. തന്റെ കൈയബദ്ധം കൊണ്ട് മര്യാദക്ക് പോയിരുന്ന എല്ലാം മൂഞ്ചി.. കഴപ്പ് എന്ന് പറയാം..
‘ഇഷാനി സോറി.. റിയലി സോറി.. ഞാൻ അറിഞ്ഞു കൊണ്ടല്ല.. പെട്ടന്ന് എന്തോ….’
ഞാൻ വല്ലാണ്ടായി..
‘ഹ്മ്മ്…’
അവൾ ശരിയെന്ന മട്ടിൽ ഒന്ന് മൂളുക മാത്രം ചെയ്തു.. അവൾ ഓക്കേ ആയിട്ടില്ല എന്ന് എനിക്ക് തോന്നി..
‘ഇഷാനി. എടി.. പെട്ടന്ന് അങ്ങനെ പറ്റിപ്പോയതാടി.. ഒന്നും വിചാരിക്കല്ലേ..’
ഞാൻ അത് പറയാൻ അവളുടെ അടുത്തേക്ക് ചെന്നതും അവളൊന്ന് പേടിച്ച പോലെ എനിക്ക് തോന്നി. ഞാൻ പിന്നെയും അത് ചെയ്യാൻ വന്നതാണ് എന്നാണോ അവൾക്ക് തോന്നിയത്.. മൈര്… എന്റെ കഴപ്പ് കാരണം വല്ലാത്തൊരു പണി ആണ് വാങ്ങിയത്. ഇത്രയും ദിവസം ഒരു കുഴപ്പവും ഇല്ലാതെ മുന്നോട്ടു പോയത് ആയിരുന്നു.. ഇപ്പൊ ഞാൻ തന്നെ എല്ലാം കുളമാക്കി..
‘പോട്ടെ.. സാരല്ല…’
അവൾ പറഞ്ഞു. എന്റെ വിഷമം കണ്ടു അവൾക്ക് വിഷമം ആയെന്ന് തോന്നുന്നു. സോറി പറയാൻ അടുത്തോട്ടു വന്നപ്പോൾ താൻ അറിയാതെ പേടിച്ചു പോയത് അർജുന് നല്ല ഫീൽ ആയിട്ടുണ്ട്. താൻ മനഃപൂർവം പേടിച്ചതല്ല അവനെ. പെട്ടന്ന് ദേഹത്ത് ഇങ്ങനെ ഒരാൾ തൊട്ട് കഴിഞ്ഞു ഉണ്ടാകുന്ന ഒരു തരം പേടി. ദൈവമേ എന്നാലും ആണ് അവനെ എന്തിനാണ് ഞാൻ പേടിക്കുന്നത്. അപ്പോൾ പേടിച്ചത് അറിയാതെ ആണെന്ന് പറഞ്ഞാൽ അവന്റെ വിഷമം മാറുമോ..? ഇഷാനിക്ക് അപ്പോൾ ഉണ്ടായ ഏക വിഷമം അർജുൻ ദേഹത്ത് തൊട്ടതല്ല. അവന്റെ സങ്കടം കണ്ടിട്ടായിരുന്നു അവൾക്ക് ഏറ്റവും വിഷമം..
‘അത് വിടെടാ.. ഞാൻ അത് വിട്ടു..’
ഇഷാനി അത് പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. ഞാൻ മറുപടി ഒന്നും കൊടുക്കാതെ അവളുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു..