റോക്കി 5 [സാത്യകി]

Posted by

ഞാനായിട്ട് ഇത് നിർത്തില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ ചൂണ്ട് വിരൽ ഞങ്ങളുടെ ചുണ്ടുകൾക്ക് ഇടയിൽ കൊണ്ട് വച്ചു.. ഇപ്പൊ ഇത്രയും മതി എന്ന് ആണ് അതിന് അർഥം..

 

‘എങ്ങനെ ഉണ്ടായിരുന്നു…?

ഞാൻ ചോദിച്ചു

 

അവളതിന് മറുപടി ഒന്നും പറഞ്ഞില്ല. പകരം എന്റെ കവിളിൽ ഒരു ചെറു കടി സ്നേഹത്തോടെ തന്നു.. നല്ല രസം ഉണ്ടായിരുന്നു എന്ന് പറയാൻ ഒരു മടി അവൾക്ക് ഉണ്ടാകും. അതിന് പകരം ആണ് ഈ ഉമ്മ അവൾ തന്നത്.. ഉമ്മ തന്ന് കഴിഞ്ഞു ഞങ്ങൾ രണ്ടും സോഫയിൽ കയറി ഇരുന്നു. അപ്പോൾ എന്റെ മുഖം ശരിക്കും ശ്രദ്ധിച്ചപ്പോൾ എന്റെ ചുണ്ടിന് താഴെ ഉമിനീരിന്റെ ഒരു നനവ് അവൾ കണ്ടു. അത് അവളുടെ ആണെന്ന് അവൾക്ക് മനസിലായി. അത് തുടയ്ക്കാൻ അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നു അവളുടെ ബനിയൻ ഉയർത്തി അത് തുടച്ചു തന്നു.. ഒരു മിന്നായം പോലെ അവളുടെ തൂവെള്ള വയർ ഞാൻ കണ്ടു.. ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോ അവൾ പറഞ്ഞു.

 

‘മുഖത്ത് എന്റെ തുപ്പൽ പറ്റി..’

 

‘അതിന് എന്നാ.. അവിടെ ഇരുന്നോട്ടെ.. ഉമ്മ വച്ചിട്ടല്ലേ.. എന്തിനാ തുടയ്ക്കാൻ പോയെ..?

ഞാൻ ചോദിച്ചു

 

‘കുഴപ്പം ഒന്നുമില്ലേ..?

അവൾ കൗതുകത്തോടെ ചോദിച്ചു

 

‘നിന്റെ അല്ലേ.. അതിന് എനിക്ക് എന്ത് കുഴപ്പം.. ദേ നിന്റെ മുഖത്തും എന്റെ കുറച്ചു ഉണ്ടല്ലോ.. ഇഷ്ടം ആയില്ലേൽ അതൂടെ തുടച്ചു കള..’

ഞാൻ കുറച്ചു സീരിയസ് ആയി പറഞ്ഞു..

 

‘അത് അവിടെ ഇരുന്നോട്ടെ..’

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.. പക്ഷെ എന്റെ ഗൗരവം മാറാത്തത് കൊണ്ട് അവൾ എന്നോട് ചേർന്നു ഇരുന്നു..

‘ഞാൻ പെട്ടന്ന് അത് കണ്ടപ്പോ തുടച്ചതാ.. ഇഷ്ടക്കുറവ് ആണേൽ ഞാൻ എന്റെ അല്ലേ തുടയ്ക്കണ്ടേ. സോറി..’

എന്നെ കെട്ടിപ്പിടിച്ചു ചേർന്നിരുന്നു കൊണ്ട് അവൾ പറഞ്ഞു..

പ്രണയിക്കുന്നവർക്ക് നിഷിദ്ധമായ അറപ്പ് ഒക്കെ ഞങ്ങൾക്ക് രണ്ട് പേർക്കും നഷ്ടമായിരുന്നു.. ഞങ്ങൾ പിന്നെയും ചുംബിച്ചു.. പലവട്ടം.. പല രീതിയിൽ.. പഴയ രീതിയിൽ ചുണ്ടുകൾ ചേർത്ത് വച്ചു കൊണ്ട്, ചുണ്ടുകൾ പരസ്പരം നുണയുന്ന കമിതാക്കളുടെ സ്‌ഥിരം ശൈലിയിൽ, വദനങ്ങൾ പരസ്പരം വിഴുങ്ങുന്ന ഫ്രഞ്ച് ശൈലിയിൽ.. അങ്ങനെ ലോകത്ത് ഏതെല്ലാം കാമുകി കാമുകന്മാർ എങ്ങനെയൊക്കെ ചുംബിച്ചിരിക്കുമോ അങ്ങനെ എല്ലാം ഞങ്ങൾ ചുംബിച്ചു.. ദിവസം കഴിയുന്തോറും ചുംബനത്തിന്റെ തീവ്രതയും കൂടി വന്നു..

 

‘വാ കുറച്ചു കൂടി ഓപ്പൺ ആക്ക്…’

ചുണ്ട് നുകരുന്നതിന് ഇടയിൽ ഞാൻ അവളോട് പറഞ്ഞു.. ഇപ്പൊ അവൾ എതിർപ്പ് ഒന്നും ഇല്ലാതെ അനുസരണയോടെ വായ തുറന്നു തരും. ഞാൻ അത് ആവോളം രുചിച്ചു.. അടുക്കളയിൽ പാതകത്തിൽ ഇരുന്നായിരുന്നു ഞങ്ങളുടെ കിസ്സടി. അവൾ പാതകത്തിൽ ഇരിക്കുന്നു. ഞാൻ നിക്കുന്നു.. അടുപ്പിൽ നിന്നുയരുന്ന തീയേക്കാൾ ചൂട് ഉണ്ടായിരുന്നു അപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും.

Leave a Reply

Your email address will not be published. Required fields are marked *