റോക്കി 5 [സാത്യകി]

Posted by

ആദ്യം മടിച്ചെങ്കിലും അവസാനം അവൾ എന്നോട് പൊക്കോളാൻ പറഞ്ഞു.

 

ഞാൻ ഓഫിസിൽ എത്തിയപ്പോ കുറച്ചു അധികം ഫയൽസിന്റെ ഇടയിൽ ആയിരുന്നു ഫൈസി. ഞാൻ ഒരു സഹായത്തിനു പോലെ അവന് ഈ പോസ്റ്റ്‌ കൊടുത്തത് ആണെങ്കിലും ഇതിപ്പോ തിരിച്ചു അവനെന്നെ സഹായിക്കുന്ന പോലെ ആയി. എന്റെ ഉത്തരവാദിത്തം മുഴുവൻ ഞാൻ അവന്റെ പിടലിക്ക് വച്ചു. അത് അവൻ മര്യാദക്ക് ഏറ്റെടുക്കുന്നുമുണ്ട്..

 

‘എന്താണ് നിനക്കെന്തൊ അത്യാവശ്യം ആയി പറയാൻ ഉണ്ടെന്ന് പറഞ്ഞത്..?

കുറച്ചു സൗഹൃദസംഭാഷണങ്ങൾക്ക് ശേഷം ഞാൻ കാര്യത്തിലേക്ക് വന്നു

 

‘നീ എന്നെ ഇത്രയും വലിയൊരു ഉത്തരവാദിത്തം ഏൽപ്പിച്ചത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നു എനിക്കറിയാം. നീ പറഞ്ഞത് പോലെ ഇത് എന്റെ സ്വന്തം കമ്പനി ആയാണ് ഞാൻ കരുതുന്നത്.. അത് കൊണ്ട് തന്നെ ഇവിടുത്തെ ചില കാര്യങ്ങൾ എല്ലാരേയും പോലെ എനിക്ക് കണ്ണടച്ചു വിടാൻ പറ്റുന്നില്ല..’

 

‘നീ വളച്ചു കെട്ടാതെ കാര്യം പറ..’

 

‘കാര്യം വ്യക്തമായി പറയാൻ ഇപ്പോൾ എനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം ഷുവർ ആണ്. ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട്. വലിയ എന്തോ കുഴപ്പങ്ങൾ. ഇവിടെ പലർക്കും അത് അറിയുകയും ചെയ്യാം..’

 

‘അങ്ങനെ തോന്നാൻ കാരണം..?

ഞാൻ ചോദിച്ചു

 

‘ ഇവിടെ പലരും പലതും മറയ്ക്കുന്ന പോലെയാണ്. നമ്മുടെ ലോഡുകളുടെ എണ്ണത്തിൽ ഒക്കെ എന്തോ ക്രമക്കേട് ഉണ്ട്. അത് പോലെ നമ്മുടെ പേരിലുണ്ടെന്ന് പറയുന്ന നാല് വണ്ടികളുടെ രെജിസ്ട്രേഷൻ ഒന്നും നമ്മുടെ ആരുടെയും പേരിലല്ല. വ്യാജം ആണ്. ഇതൊക്കെ എന്താണ് അർഥം ആക്കുന്നത് എന്ന് എനിക്ക് അറിയില്ല..’

അവൻ പറഞ്ഞു നിർത്തി

 

‘ഇതാണോ..? ഇത്രേം ഉള്ളോ..?

ഞാൻ വലിയ എന്തോ ഗുലുമാൽ ആണ് പ്രതീക്ഷിച്ചത്

 

‘ നിനക്ക് ഇതിന്റെ സീരിയസ്നെസ് അറിയാത്തത് കൊണ്ടാണ്. നമ്മൾ ഇവിടെ പെട്ടിക്കട അല്ല നടത്തുന്നത്. നിന്റെയോ ഉത്തരവാദിത്തപ്പെട്ട വേറെ ആരുടെയും കണ്ണ് വരാത്തത് കൊണ്ട് ഇവിടെ എന്തോ തരികിട നടക്കുന്നുണ്ട്.. അതെന്താണ് എന്ന് ഞാൻ ഉടനെ തന്നെ കണ്ടു പിടിക്കും..’

 

‘നീ പറഞ്ഞത് ശരിയാ.. ഉത്തരവാദിത്തപ്പെട്ട ആളുകൾ ഇല്ലെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കും.. പിന്നെ ആളുകൾ അടിച്ചു മാറ്റുന്നെങ്കിൽ മാറ്റട്ടെ എന്നാണ് എനിക്ക്. ഞങ്ങൾ ഇതൊന്നും എല്ലാം നേരായ രീതിയിൽ ഉണ്ടാക്കിയത് ഒന്നുമല്ല. അത് കൊണ്ട് ഇവിടുന്ന് എന്തെങ്കിലും തുരുമ്പ് പോകുമ്പോൾ ചങ്ക് പറിയുന്ന വേദന ഒന്നും എനിക്കില്ല..’

ഞാൻ വളരെ ശാന്തമായി പറഞ്ഞു. ഒരു മുതലാളി സ്വന്തം സ്‌ഥാപനത്തെ കുറിച്ച് ഇങ്ങനെ സംസാരിക്കുന്നത് ആദ്യം ആയി കേട്ട് ഫൈസി അന്തം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *