റോക്കി 5 [സാത്യകി]

Posted by

ഇത്തവണ അധികം എതിർപ്പ് ഒന്നും അവളിൽ നിന്ന് ഉണ്ടായില്ല. ഞാൻ മുഖം അടുപ്പിച്ചപ്പോൾ അവൾ കണ്ണടച്ചുമില്ല അങ്ങനെ. ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോളും അവൾ എന്നെ നോക്കി. മീശ കുത്തി കൊള്ളുന്നത് ഒന്നും അവൾക്ക് ഇപ്പോൾ പ്രശ്നം അല്ലെന്ന് തോന്നി. ഞാൻ കൈകൾ അവളുടെ മുതുകിൽ കൊണ്ട് വന്നു.. ചുംബിക്കുമ്പോ അവളുടെ പുറകിൽ എന്റെ കൈകൾ ഇഴഞ്ഞു.. ചുണ്ടും ചുണ്ടും തമ്മിൽ കൂട്ടി മുട്ടുന്നുണ്ടെങ്കിലും എനിക്ക് അവളുടെ ചുണ്ടുകളെ ശരിക്കും കവർന്നെടുക്കാൻ കഴിഞ്ഞില്ല. വായ പൂട്ടി വച്ചാണ് അവളുടെ നിൽപ്പ് എങ്കിലും മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ എന്റെ ചുണ്ട് വച്ചു അടർത്തി.. എന്നിട്ട് അവളുടെ ചെഞ്ചുണ്ട് ഞാൻ വായിലാക്കി നുണഞ്ഞു.. ഇഷാനിയുടെ കീഴ് ചുണ്ടിന് നല്ല വണ്ണം ഉണ്ടായിരുന്നത് കൊണ്ട് അത് നുണയാൻ നല്ല രസം ഉണ്ടായിരുന്നു.. കുറച്ചു സെക്കന്റ്‌ എന്നെ ചുണ്ട് നുണയാൻ അവൾ സമ്മതിച്ചെങ്കിലും അതിന് ശേഷം പതിവ് പോലെ അവൾ മുഖം മാറ്റി..

‘ഇഷ്ടം അല്ലേ ഇങ്ങനെ…?
ഞാൻ ചോദിച്ചു

‘ആണ് പക്ഷെ…?
എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി. ഫ്രഞ്ച് കിസ്സ് ഒക്കെ അവൾക്ക് അറിയുന്ന കാര്യമാണ്. ഹോളിവുഡ് സിനിമകളിൽ അവൾ അത് ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ്. അത് നേരിട്ട് അനുഭവിച്ചു അറിയുമ്പോ ഉള്ള വെപ്രാളം കൊണ്ട് അവൾക്ക് എന്തോ ഒരു ജാള്യത തോന്നി..

‘പിന്നെ എന്ത് പക്ഷെ..?

‘എനിക്ക് മുമ്പത്തെ പോലെ ആണ് ഇഷ്ടം..’
അവൾ പറഞ്ഞു

‘നീ അങ്ങനെ തന്നോ.. ഞാൻ ഇങ്ങനെ തരാം…’
അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവളെ പിന്നെയും ചുംബിച്ചു.. കുറച്ചു നേരം കൂടി അവൾ ഇഷ്ടപ്പെടുന്ന രീതിയിൽ ഞാൻ അവളെ ചുംബിച്ചു. അവളെ കംഫർട് ആക്കി.. ചുണ്ടുകൾ കൂട്ടി മുട്ടിച്ചു അവളെ തീ പിടിപ്പിച്ചു.. പിന്നെ മെല്ലെ അവളുടെ ചുണ്ടുകൾ ഞാൻ വായിലാക്കി.. അവളുടെ മേൽ ചുണ്ടുകളും വിടർന്ന കീഴ് ചുണ്ടുകളും ഞാൻ മാറി മാറി ചപ്പി. അവളുടെ ഉമിനീരിന്റെ രുചിയും മണവും എല്ലാം ഞാൻ ആവോളം ആസ്വദിച്ചു. ഞാൻ ഇന്നേ വരെ രുചിക്കാത്ത ഏതോ പാനീയം പോലെ എനിക്ക് അവളുടെ ഉമിനീരിനെ തോന്നി.

ഇഷാനിക്ക് തിരിച്ചും അർജുന്റെ ചുണ്ടിന്റെ രുചി കിട്ടുന്നുണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായ് അവൾക്ക് കിട്ടുന്ന ഗാഡമായ ചുംബനം.. കൗമാരം തൊട്ട് അവൾ മനസ്സിൽ കൊണ്ട് നടന്ന പുരുഷന്റെ കരുത്തും കുറുമ്പും എല്ലാം അവൾക്ക് ഇന്ന് ആഗ്രഹിച്ചതിലും മേലെ അറിയാൻ കഴിയുന്നു.. രോമാഞ്ചം കൊണ്ട് അവൾക്ക് പെരുവിരൽ മുതൽ ഒരു വിറയൽ തോന്നി.. അർജുനെ ചുറ്റിപ്പിടിച്ച കൈകൾ അവൾ പിന്നെയും മുറുക്കി.. തന്റെ ചുണ്ടുകൾ അവൻ ആർത്തിയോടെ ശ്രദ്ധയോടെ നുണയുക ആണ്.. ചുണ്ട് മാത്രം ആണ് അവന്റെ വായിൽ എങ്കിലും തന്നെ മുഴുവൻ ആയി അവൻ നുകരുന്നത് പോലെ അവൾക്ക് തോന്നി… എന്ത് രസമാണ് ഇങ്ങനെ ചുംബിക്കാൻ.. ഓർക്കുമ്പോ ഒരു ജാള്യത തോന്നും. ഇങ്ങനെ ഒക്കെ പരവേശത്തോടെ ഉമ്മ വയ്ക്കുന്നത്.. എന്നാൽ ഇങ്ങനെ ചേർത്ത് പിടിച്ചു ചുംബിക്കുമ്പോ ഒരു നൂറ് വട്ടം ഇഷ്ടമാണ് എന്ന് പറഞ്ഞതിന്റെ പ്രതീതി ആണ്.. നൂറല്ല ഒരായിരം അല്ലെങ്കിൽ പതിനായിരം വട്ടം.. ഇഷ്ടമാണ് നിന്നെ എന്ന് വാ തുറന്നു പറയേണ്ട.. അതിങ്ങനെ പറയാതെ തന്നെ പ്രകടിപ്പിക്കാം.. ഈ ചുംബനം ശരിക്കും ഒരു അത്ഭുതം തന്നെ. എഴുത്തിലും ദൃശ്യത്തിലും ഒക്കെ കൂടി താൻ അറിഞ്ഞ ചുംബനമല്ല അനുഭവത്തിൽ വരുമ്പോൾ കിട്ടിയത്. ഒരെഴുത്തിനും ആ അനുഭൂതി പൂർണമായി വിവരിക്കാൻ കഴിയില്ല..

Leave a Reply

Your email address will not be published. Required fields are marked *