തിരികെ വീട്ടിൽ എത്തിയപ്പോളും അവൾ അടുക്കളയിൽ തന്നെ ആയിരുന്നു..
‘നിന്റെ പണി എപ്പോളെങ്കിലും കഴിയുമോ..? ഏത് നേരവും പണി..’
ഞാൻ സ്നേഹത്തോടെ അവളെ ശകാരിച്ചു
‘ഇന്നത്തെ കാലത്തു പണി എടുക്കാൻ മടി ഇല്ലാത്ത ഒരു കൊച്ചിനെ കിട്ടിയത് നിന്റെ ഭാഗ്യം ആണ് മോനെ..’
‘നീ ഭയങ്കര വൃത്തിക്കാരി ആണ്. എന്തെങ്കിലും പണി എടുത്താൽ അവിടെ എല്ലാം അപ്പോൾ വൃത്തി ആക്കി ഇടും. ഞാനൊക്കെ ആഴ്ചയിൽ ഒരിക്കൽ ആണ് തൂപ്പും തുടയും ഒക്കെ..’
‘മനുഷ്യന്മാർ ആയാൽ നല്ല വൃത്തി വേണം..’
‘ഇനി എന്നോട് ഡെയിലി പത്തു വട്ടം കുളിക്കാൻ പറയരുത്..’
‘ഒന്ന് പോടാ.. നീ ഈ കുക്കർ ഒന്ന് നോക്കണേ വിസിൽ അടിക്കുന്നുണ്ടോന്ന്.. ഞാൻ തുണി ഒന്ന് മുക്കി ഇട്ടിട്ട് വരാം..’
എന്നെ കുക്കർ ഏൽപ്പിച്ചിട്ട് പുറത്തേക്ക് പോകാൻ തിരിഞ്ഞ അവളെ ഞാൻ കടന്നു പിടിച്ചു..
‘തുണിയും മണിയും ഒക്കെ പിന്നെ കഴുകാം..’
‘എന്താടാ…’
അവൾ ആശ്ചര്യത്തിൽ ചോദിച്ചു
‘ഇവിടെ ഇരിക്ക്..’
ഞാൻ അവളുടെ അരയിൽ പിടിച്ചു പൊന്തിച്ചു അവളെ ഗ്യാസ് ഇരിക്കുന്ന പാതകത്തിൽ ഇരുത്തി
‘എന്തിനാ…..?
ഒന്നും അറിഞ്ഞു കൂടാത്ത ഭാവത്തിൽ അവൾ ചോദിച്ചു
‘ ചുമ്മാ.. നിന്നെ ഒന്ന് കാണാൻ..’
ഞാൻ പാതകത്തിൽ കൈ കുത്തി അവളോട് ചേർന്നു നിന്നോണ്ട് പറഞ്ഞു
‘ എന്നെ എന്താ ആദ്യമായാണോ കാണുന്നെ..?
മെല്ലെ അവൾ ചോദിച്ചു
‘ഇങ്ങനെ ഒക്കെ ആദ്യം ആണ്..’
ഞാൻ കൈ അവളുടെ ചുണ്ടിൽ തൊട്ട് കൊണ്ട് പറഞ്ഞു. ഞാൻ ചുംബിക്കാൻ പോകുകയാണ് എന്ന് മനസിലാക്കി അവൾ പെട്ടന്ന് പറഞ്ഞു
‘ ഇന്നലെ തന്നതല്ലേ.. എപ്പോളും വേണോ ഇങ്ങനെ..?
‘നീ ഇതിന് ഒക്കെ ഇങ്ങനെ കണക്ക് പറയല്ലേ ഇഷാനി..’
ഞാൻ രണ്ട് കൈകൾ കൊണ്ടും അവളുടെ മുഖത്ത് പിടിച്ചു. എന്നിട്ട് അവളുടെ മുഖം എന്നിലേക്ക് ചേർത്തു.. പെട്ടന്ന് അവൾ മുഖം പുറകിലേക്ക് മാറ്റി അവളുടെ എതിർപ്പ് അറിയിച്ചു
‘ഇപ്പോൾ വേണ്ട..’
അവൾ പറഞ്ഞു
‘അതെന്താ..?
ഞാൻ ചോദിച്ചു
‘എനിക്ക് നാണം വരുന്നു..’
അവൾ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു
‘അയ്യോ ഒരു നാണക്കാരി.. ഇത് നമ്മുടെ ആദ്യത്തെ കിസ്സ് ഒന്നും അല്ലല്ലോ ഇത്ര നാണിക്കാൻ…’
‘അപ്പോളത്തെ പോലെ അല്ലല്ലോ ഇപ്പോൾ..’
‘ഇപ്പോൾ എന്താ പ്രത്യേകത..?
ഞാൻ സംശയത്തോടെ ചോദിച്ചു
‘അന്ന് ഞാൻ പൂസ് അല്ലായിരുന്നോ..? ആ ധൈര്യം ഉണ്ടായിരുന്നു. പിന്നെ ഇന്നലെ ആണേൽ എനിക്ക് അത്രയും വിഷമം ഉണ്ടായിരുന്നു.. അതോണ്ട് നാണം തോന്നിയില്ല. പക്ഷെ ഇപ്പോൾ ഭയങ്കര നാണം തോന്നുന്നു..’
അവൾ പറഞ്ഞു
‘ഓ അപ്പോൾ അതെല്ലാം ഇഷ്ടത്തോടെ ഒന്നും അല്ലായിരുന്നു തന്നത് അല്ലേ..?
ഞാൻ പിണക്കത്തിൽ കൈ മാറ്റി കൊണ്ട് പറഞ്ഞു