‘അശോ എന്റെ ഉമ്മക്കു ഇത്രയും പവർ ഉണ്ടായിരുന്നോ..?
‘പിന്നില്ലാതെ… ‘
‘എനിക്ക് പക്ഷെ അങ്ങനെ നെഞ്ച് ഒന്നും ഇടിക്കുന്നില്ല..’
അവൾ പറഞ്ഞു. ഒരുപക്ഷെ എനിക്ക് ആദ്യം ഉണ്ടായത് പോലെ ഒരു മരവിപ്പ് ആയിരിക്കും അവൾക്ക് ഇപ്പോളും. ഞാൻ കരുതി.
‘എനിക്ക് ഇപ്പോളും ഇത് വിശ്വസിക്കാൻ പറ്റണില്ലടി..’
ഞാൻ പറഞ്ഞു
‘നമ്മൾ സെറ്റ് ആയതോ..?
അവൾ ചോദിച്ചു
‘അതെ.. നീ ഇങ്ങനെ ഒക്കെ പെരുമാറുന്നത് എനിക്ക് ഭയങ്കര വണ്ടർ ആണ്..’
‘ഞാനും ചിന്തിച്ചു. എനിക്ക് തന്നെ തോന്നി എനിക്ക് വട്ടായോ എന്ന്.. സത്യത്തിൽ നിന്നെ വന്നപ്പോ ഇവിടെ കണ്ടിരുന്നു എങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. അങ്ങനെ ആരുന്നേൽ ഞാൻ ഇപ്പോൾ മിണ്ടാതെ കിടന്നു മോങ്ങിയേനെ, നീ നേരം വെളുക്കുമ്പോൾ പോകുകയും ചെയ്തേനെ..’
‘അപ്പോൾ നീ എന്നെ കാണാഞ്ഞത് എന്റെ ഭാഗ്യം..’
ഞാൻ പറഞ്ഞു
‘എന്റെയും ഭാഗ്യം..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ആ സന്തോഷത്തിന്റെ ഇടയിലും വരാൻ ഇരിക്കുന്ന ദുഃഖത്തിന്റെ ഒരു ചിത്രം എന്റെ മനസ്സിൽ വന്നു. ഇത് ഒരുപാട് മുന്നോട്ടു പോകുന്നതിന് മുമ്പ് തന്നെ ഇഷാനി കൃഷ്ണയുടെ കാര്യം അറിയണം.
‘എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..’
ഞാൻ രണ്ടും കല്പ്പിച്ചു പറഞ്ഞു
‘എന്താടാ…?
അവൾ ചോദിച്ചു
‘കുറച്ചു സീരിയസ് ആയ കാര്യം ആണ്..’
‘കേട്ടാൽ വിഷമം വരുന്ന എന്തെങ്കിലും ആണോ..?
അവൾ ചോദിച്ചു
‘അതെ. വിഷമം എന്തായാലും ഉണ്ടാകും..’
‘എന്നാൽ ഇപ്പോൾ പറയണ്ട..’
അവൾ പറഞ്ഞു
‘പക്ഷെ നിന്നോട് അത് പറയാതെ ഇരിക്കാൻ വയ്യ..’
‘നീ എന്നെ പേടിപ്പിക്കല്ലേ.. ഇപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. നീ പറയുന്നത് കേട്ടാൽ അതൊക്കെ സ്പോയിൽ ആകുമെന്ന് എനിക്ക് തോന്നുന്നു..’
‘പക്ഷെ ഇത് നീ എപ്പോൾ ആയാലും അറിയണ്ടതാണ്..’
ഞാൻ പറഞ്ഞു
‘സീരിയസ് ആണോ….?
അവൾ ചോദിച്ചു
‘അതെ. കുറച്ചു സീരിയസ് ആണ്…’
‘എന്നാൽ നീ പിന്നെ എപ്പോളെലും പറഞ്ഞാൽ മതി.. ഞാൻ കുറച്ചു ദിവസം കൂടി ഇവിടെ ഉണ്ടല്ലോ.. പോകുന്നെന് മുന്നേ എപ്പോളെങ്കിലും പറഞ്ഞാൽ മതി.. ഇന്ന് വേണ്ട.. പ്ലീസ്…..’
അവൾ എന്റെ താടിയിൽ തടവി കൊണ്ട് പറഞ്ഞു
‘അല്ല.. നീ ഇനി കുറച്ചു ദിവസം കൂടിയേ ഇവിടെ ഉള്ളു…? അപ്പോൾ വെക്കേഷൻ കഴിഞ്ഞാൽ നീ അങ്ങോട്ട് മാറുമോ…?
‘പിന്നെ ഞാൻ ഇവിടെ നിക്കാനോ…?
‘ഇത്രയും ദിവസം നിന്നില്ലേ..? ഇനിയിപ്പോ രണ്ട് മൂന്ന് മാസം കൂടി അല്ലേ ക്ലാസും ഉള്ളു. പിന്നെ നീ തന്നെ അല്ലേ പറഞ്ഞത് എന്നെ വിട്ടു നിക്കാൻ പറ്റില്ല എന്നൊക്കെ..’