റോക്കി 5 [സാത്യകി]

Posted by

 

‘സങ്കടം മാത്രം അല്ല.. നല്ല ദേഷ്യവും ഉണ്ടായിരുന്നു. ഇടിച്ചു എന്റെ നെഞ്ച് പഴുപ്പിച്ചല്ലോ..’

ഞാൻ പറഞ്ഞു

 

‘സോറി…’

എന്റെ നെഞ്ചിൽ ഒരു കൈ കൊണ്ട് തലോടി അവൾ പറഞ്ഞു

 

‘ഇതെന്തുവാ ഈ വലിച്ചെറിഞ്ഞിരിക്കുന്നെ..?

അവൾ വാങ്ങി കൊണ്ട് വന്ന കവർ നിലത്തു കിടക്കുന്നത് കണ്ടു ഞാൻ ചോദിച്ചു

 

‘അയ്യോ അത് ഞാൻ നിനക്ക് ഗിഫ്റ്റ് കൊണ്ട് വന്നതാ.. ‘

ഇഷാനി പെട്ടന്ന് കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റ് ചെന്നു താഴെ നിന്നും കവർ എല്ലാം എടുത്തു വന്നു എന്റെ അരികിൽ ഇരുന്നു..

‘രണ്ട് മൂന്ന് ഡ്രസ്സ്‌ ആയിരുന്നു. പിന്നെ എന്റെ ഗിഫ്റ്റ് ആയിട്ട് ഒരു വാച്ചും..’

അവൾ വാച്ച് എന്റെ കയ്യിൽ തന്നു

 

‘കൊള്ളാല്ലോ.. എന്തായാലും ഇത് ഞാൻ പോകാൻ നേരം എനിക്ക് വേണ്ടി വാങ്ങിയത് അല്ലേ.. പോകാതെ ഇരിക്കുമ്പോ വേറെ ഗിഫ്റ്റ് വേണം..’

ഞാൻ വാച്ച് കയ്യിൽ കെട്ടി നോക്കി കൊണ്ട് വെറുതെ പറഞ്ഞു

 

‘വേറെ ഗിഫ്റ്റ് വേണോ…?

അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.. ആ ചോദ്യം അത്ര നിഷ്കളങ്കമായി എനിക്ക് തോന്നിയില്ല. അവൾ മുഖം മെല്ലെ എന്നിലേക്ക് അടുപ്പിക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞു. ഇഷാനി ഒരു കൈ എന്റെ കവിളിൽ വച്ചു.. കണ്ണ് മെല്ലെ അടച്ചു കൊണ്ട് എന്റെ ചുണ്ടിലേക്ക് അവൾ പതിയെ അടുത്തു.. മുമ്പൊരിക്കൽ ഇവിടെ വച്ചു നടന്നത് വീണ്ടും ആവർത്തിക്കുന്നത് ഞാൻ അറിഞ്ഞു. ഇഷാനിയുടെ ചുണ്ടുകൾ എന്നെ അറിയുന്നതിന് മുമ്പ് ഞാൻ പെട്ടന്ന് എഴുന്നേറ്റു..

 

‘ഞാൻ.. ദാഹിക്കുന്നു.. ഞാൻ നാരങ്ങ പിഴിയാം…’

വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.. എന്നാൽ ഞാൻ പോകുന്നതിന് മുമ്പ് എന്റെ കയ്യിൽ പിടിച്ചു അവൾ വലിച്ചു എന്നെ ഇരുത്തി

 

‘ഗിഫ്റ്റ് വേണ്ടേ….?

അവൾ സംശയത്തോടെ എന്നെ നോക്കി

 

‘ഇഷാനി… എനിക്ക് നിന്നോട് കുറെ കാര്യങ്ങൾ പറയാനുണ്ട്..’

 

‘ഇനിയും എന്താ നിനക്ക് പറയാനുള്ളത്..? എന്റെ കാര്യങ്ങൾ മുഴുവൻ ഞാൻ നിന്നോട് പറഞ്ഞതല്ലേ..?

 

‘അത്.. അത് വേറൊരു കാര്യം ആണ്..’

ഞാൻ കുറച്ചു അസ്വസ്‌ഥനായി

 

‘എങ്കിൽ പറ..’

അവൾ പറഞ്ഞു

 

‘അത്.. പറയാം…’

ഞാൻ എങ്ങനെ അവളോട് കൃഷ്ണയെ പറ്റി പറയും എന്നോർത്ത് ആകെ കുഴപ്പത്തിലായി.. ഒരു തയ്യാറെടുപ്പ് ഇല്ലാതെ എങ്ങനെ ആണ് ഇത് ഇവളോട് തുറന്നു പറയുക..

 

‘നിനക്ക് ഒന്നും പറയാൻ ഇല്ലെന്ന് എനിക്ക് അറിയാം.. ഞാൻ കിസ്സ് ചെയ്യാൻ വന്ന കൊണ്ടല്ലേ നീ എണീറ്റ് പോയത്…?

അവൾ കുറച്ചു പരിഭവത്തോടെ ചോദിച്ചു

 

‘അ.. അല്ല.. അതെ..’

അല്ല എന്ന് പറഞ്ഞിട്ട് ഒടുവിൽ ഞാൻ അത് സമ്മതിച്ചു.

 

‘നിനക്ക് ഞാൻ പറഞ്ഞത് ഒന്നും തലയിൽ കയറി ഇല്ലേ..? അതോ ഇനിയും ക്ലിയർ ആയിട്ട് ഞാൻ പറയണോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്..?

Leave a Reply

Your email address will not be published. Required fields are marked *