റോക്കി 5 [സാത്യകി]

Posted by

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

 

ഇവിടമായുള്ള എല്ലാ ബന്ധങ്ങളും ഞാൻ അറുത്തു കളഞ്ഞു പോകാൻ ഒരുങ്ങിയതാണ്. എല്ലാവരുടെയും നല്ലതിന് അതാണ് ശരിയായ തീരുമാനം എന്ന് എനിക്ക് തോന്നി. ആ തീരുമാനം ശരിയാക്കാൻ രണ്ട് ചുവട് വച്ചു മുന്നിലുള്ള ട്രെയിനിൽ കയറി എനിക്ക് എന്നുന്നേക്കും ഇവിടെ നിന്ന് അപ്രത്യക്ഷ്യമാകാൻ കഴിയും.. പക്ഷെ ഇപ്പോൾ വന്ന കോളിൽ ഇഷാനിക്ക് എന്തോ അപകടം സംഭവിച്ചു എന്ന് പറയുന്നു.. ട്രെയിൻ അടുത്ത പച്ചക്കോടി വീശി നീങ്ങുന്നത് വരെയേ എനിക്ക് തിരഞ്ഞെടുക്കാൻ സമയമുള്ളൂ.. പക്ഷെ അത്രയും നേരമൊന്നും വേണ്ടായിരുന്നു എനിക്ക് ഈ കാര്യത്തിൽ തിരഞ്ഞെടുക്കാൻ.. എനിക്ക് വേണ്ടി മുരണ്ട് കൊണ്ട് മുന്നോട്ടു പോകാൻ വിറളി പിടിച്ചു നിൽക്കുന്ന ട്രെയിനിനെ ഉപേക്ഷിച്ചു ഞാൻ ഇഷാനി ഉണ്ടെന്ന് പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. എല്ലായ്പോഴും അതങ്ങനെ തന്നെ ആയിരുന്നു.. എത്ര അകന്നു പോയാലും ഞങ്ങൾ വീണ്ടുമേതെങ്കിലും വഴികളിൽ സന്ധിച്ചു.. വിധികളാൽ ബന്ധിക്കപ്പെട്ടവർ…..!

Leave a Reply

Your email address will not be published. Required fields are marked *