ഒരു സഹായവും കിട്ടാതെ വന്നപ്പോ ഒരു സുഹൃത്ത് പറഞ്ഞപോലെ ഞൻ എന്റെ ഫോണിലൂടെ ഒരു സഹായം പോലെ അഭ്യർത്ഥിച്ചു.
ഒരുപാട് പേര് കണ്ടെങ്കിലും ആരും സഹായത്തിനു വന്നില്ല.
എല്ലാരും ദൈവം രക്ഷിക്കും എന്ന് പറഞ്ഞതല്ലാതെ ഇവർക്കും നാളെ എന്തേലും വന്നു പോയാൽ മറ്റുള്ളവരും ഇവരോട് അതല്ലേ പറയു എന്നാ ചിന്ത ഇല്ല അതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.
അപ്പോഴാണ് ഒരു വീട് പണിതു കൊടുക്കുന്ന ഒരാൾ എനിക്ക് മെസേജ് ചെയ്യുന്നേ പൈസ ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആൾ കുഴപ്പമില്ല നിങ്ങളുടെ കയ്യിൽ ഉള്ളത് പോലെ സഹായിച്ചാൽ മതി എന്ന് പറഞ്ഞു.
എന്നെ സമാധാനിപ്പിച്ചു ഒരു ദിവസം ആൾ വീട്ടിൽ ഞങ്ങളെ കാണാനും വന്നു
അങ്ങനെ ഞങ്ങളുടെ സ്ഥലം എല്ലാം കണ്ടു ബോധ്യപ്പെട്ട ശേഷം വീട് വച്ചു തരാം ചെറിയ ഒരു സ്ഥലം ആയത്കൊണ്ട് അധിക സൗകര്യങ്ങൾ ഉണ്ടാവില്ല.
എന്നാലും നിങ്ങൾ രണ്ടാൾക്കും സുഖമായി കഴിയാൻ പറ്റും എന്ന് പറഞ്ഞു അങ്ങനെ വീടിന്റെ കാര്യം അയാൾ ഏറ്റെടുത്തു നടത്തി നാലു പണിക്കാർ ഉണ്ടായിരുന്നു.
നാല് മലയാളികളും രണ്ടു ബംഗാളികളും മലയാളികൾ കുറച്ചു ദൂരം ഉണ്ട് എന്നാലും അവർക്കു പോയി വരാം പക്ഷെ ബംഗാളികൾ ദൂരെ ആയത്കൊണ്ട് അവർക്കു പോയി വരാൻ കഴിയില്ല.
തത്കാലം എന്തേലും ചെയ്‌യൻ പറ്റുമോ എന്ന് contractor ചോദിച്ചു അമ്മ സമ്മതിച്ചു
നമുക്കു വേണ്ടി അല്ലെ അപ്പോ കുറച്ചി അഡ്ജസ്റ്റ് ചെയ്യാം എന്ന് പറഞ്ഞു.
അങ്ങനെ പണി തുടങ്ങിയപ്പോൾ ആകെ പെട്ടു ഞാൻ കിടക്കുന്ന മുറിയിൽ അധികം തണുപ്പ് അടിക്കാത്തത്കൊണ്ടി എവിടേക്കാണ് ഇറക്കി വച്ചതു പിന്നെ കട്ടിലും സാധന ങ്ങളും ഒക്കെ ആയി മാറാൻ കഷ്ടി ഇടം ഉള്ളു.
ഞാൻ അമ്മയോട് അതിൽ കിടന്നോ ബംഗാളികളെ തത്കാലം ഹാളിൽ കിടത്താം എന്ന് പറഞ്ഞു.
അവർക്കു വേണ്ട പായ കൊടുത്തു അവര് അതിൽ കിടന്നോളും എന്ന് പറഞ്ഞു അടുക്കളയിൽ വെള്ളം വീഴുന്ന കൊണ്ട് അടുപ്പൊക്കെ പൊക്കി വച്ചേക്കുന്നെ നിലത്തു കിടന്നാൽ വെള്ളത്തിൽ കിടക്കുന്നപോലെ ആവും .
അമ്മയോട് എന്റെ കൂടെ കിടന്നോളാൻ പറഞ്ഞെങ്കിലും സാരമില്ല ഒരാൾക്ക് കിടക്കാൻ അല്ലെ പറ്റു എന്ന് പറഞ്ഞു . ഹാളിൽ ഒരു മൂല സൈഡിലായി അമ്മയും കിടക്കാൻ തീരുമാനിച്ചു..
അവർക്കു വെട്ടത്തിന് മൊബൈൽ ചാർജ് ചെയ്യാൻ ഒരു ബാറ്ററി കൊണ്ട് തന്നതുകൊണ്ട് ഞങ്ങളും ആ വെട്ടം ഉപയോഗിച്ച്.
അങ്ങനെ ആദ്യത്തെ ദിവസം അമ്മയും ഞാനും ജോലിക്കു പോയില്ലരണ്ടാമത്തെ ദിവസം മുതൽ ജോലിക്കു ഇറങ്ങി ഞങ്ങൾ പണിയൊക്കെ നോക്കി contractor
ചെയുന്നുണ്ട് ഒരു മലയാളിയെ ആണ് ഏൽപ്പിച്ചത് ഞങ്ങൾ വൈകിട്ട് വരുമ്പോഴേക്കും അവർ പണി കഴിഞ്ഞിട്ടുണ്ടാവും.