ജോ: ഹ്മ്മ്….
ശില്പ: പക്ഷെ അവനെ കണ്ടപ്പോൾ എനിക്ക് പണ്ട് കളഞ്ഞുപോയ, നമ്മുക്ക് പ്രിയപ്പെട്ട എന്തോ ഒരു വല്യ വിലപിടിപ്പുള്ള സാധനം കിട്ടിയ ഒരു ഫീൽ ഉണ്ട്.
ജോ: അതെനിക്ക് മനസിലായി.
ശില്പ: അമ്മയോട് വിളിച്ചു പറയണം, സിദ്ധു നെ കിട്ടി എന്ന്.
ജോ: ഓ….
ശില്പ: ഹ്മ്മ്… അമ്മേടെ പ്രിയപ്പെട്ട student ആയിരുന്നു അവൻ.
അപ്പോൾ ജോവിറ്റ യുടെ ഫോൺ റിങ് ചെയ്തു. അലൻ ആയിരുന്നു.
ജോ: അല്ലു….
അലൻ: എവിടെയാ?
ജോ: സ്റ്റോർ ൽ
അലൻ: ഹാ…
ജോ: എന്താ അല്ലു?
അലൻ: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്, കിടന്നു ഉറങ്ങി പോയി… നീ വരാറായോ എന്ന് അറിയാൻ വിളിച്ചതാ…
ജോ: ഞാൻ കുറച്ചു കഴിഞ്ഞു ഇറങ്ങുള്ളൂ. ശില്പ ഉണ്ട് ഇവിടെ. സിദ്ധു വന്നിരുന്നു, ഞങ്ങൾ മൂന്ന് പേരും കൂടി ഒരു ചെറിയ പ്ലാനിംഗ് മീറ്റിംഗ് ഉണ്ടായിരുന്നു.
അലൻ: ഹ്മ്മ്… ഓക്കേ… നീ ഇറങ്ങുമ്പോ പറ.
ജോ: ശരി അല്ലു. ശില്പ യും ഞാനും ഒരുമിച്ചു ഇറങ്ങുള്ളൂ.
അലൻ: ഓക്കേ.
ശില്പ: എന്ത് പറ്റി?
ജോ: ആവോ? എന്ത് പറ്റിയോ? ഫ്ലാറ്റ് ൽ ഉണ്ടെന്നു. കിടന്നുറങ്ങി എന്ന്. ഷോപ് ലേക്ക് പോയില്ല ഇതുവരെ.
ശില്പ: എന്ന നീ പൊയ്‌ക്കോ…
ജോ: ഏയ്.. വേണ്ട ഡീ….
ശില്പ: നിൻ്റെ കെട്ടിയോൻ അല്ലെ, എന്തെങ്കിലും തരികിട ഒപ്പിച്ചിട്ടുണ്ടാവും.
ജോ: പോടീ… ഉണ്ടെങ്കിൽ കൂട്ട് വിശാലും കാണും.
ശില്പ: അത് അതെ….
ജോ: കുറെ ആയല്ലോ രണ്ടും കൂടി ട്രിപ്പ് എന്നും പറഞ്ഞു പോയിട്ട്? ഇത്ര ഒരു ഗാപ് കാണുന്നതല്ലല്ലോ.
ശില്പ: ഹാ… ട്രിപ്പ്… കണ്ട പെണ്ണുങ്ങളുടെ അടുത്ത് പോവുന്നതല്ലേ രണ്ടും. ട്രിപ്പ് പോലും…
ജോ: കള്ളും പെണ്ണും ആണല്ലോ രണ്ടുപേരുടെയും ഉദ്ദേശ്യം. അല്ലാതെ എന്ത് ട്രിപ്പ്? എന്നാലും രണ്ടും കൂടി എവിടെ എങ്കിലും പോവേണ്ട സമയം കഴിഞ്ഞു.
ശില്പ: ഏതോ ഒരു പുതിയ പെണ്ണിനെ കിട്ടിയിട്ടുണ്ട് നിൻ്റെ അല്ലു നു. ആരാണെന്നു കറക്റ്റ് അറിഞ്ഞിട്ടില്ല വിശാൽ.
ജോ: ആർക്കറിയാം, ഞാൻ ഇപ്പോ ഇതിൻ്റെ പിന്നാലെ പോക്ക് നിർത്തി. ഒരു കാര്യവും ഇല്ല.
ശില്പ: അവൻ മാത്രം അല്ല, വിശാൽ ഉം ഉണ്ട്. ഇത് എന്തോ കക്ഷിക്ക് അറിയില്ല ആളെ. അറിഞ്ഞിരുന്നു എങ്കിൽ എന്നോട് ഇത്രയും പോലും പറയില്ലല്ലോ.
ജോ: ഹഹ…..
ശില്പ: ആ…. സത്യം…. ചിരിക്കാൻ പറഞ്ഞതല്ല. രണ്ടും ഭൂലോക പെണ്ണ് പിടിയന്മാർ ആണ്.
ജോ: എന്തായാലും ആവട്ടെ.
ശില്പ: നീ പൊയ്‌ക്കോ. ഞാൻ സ്റ്റോക്ക് രജിസ്റ്റർ തീർത്തിട്ട് ഇറങ്ങാം.
ജോ: ഉറപ്പാണോ?
ശില്പ: ആ ഡീ നീ പൊയ്‌ക്കോ. നിൻ്റെ അല്ലു നു എന്താ ക്ഷീണം എന്ന് നോക്ക്. ഹഹഹ….
ജോ: ഉവ്വ…
ജോവിറ്റ അതും പറഞ്ഞു ബാഗ് എടുത്തു ഇറങ്ങി, അവളുടെ ഫ്ലാറ്റ് ലേക്ക്.