ആത്മസഖി 2 [ജിബ്രീൽ]

Posted by

സലു മറുപടിയായി ഒന്നു ചിരിച്ചു

“സനയോടിത് പറയണ്ടേ…… ” റാഷി ഒന്നു നിർത്തി

“എങ്ങനെ പ്രപ്പോസ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു തരാം …… വെറൈറ്റി ആയിരിക്കണം അവൾക്ക് ഒരിക്കലും ‘നോ’ പറയാൻ പറ്റരുത് …..” റാഷി ആവേശത്തോടെ ഒരോന്ന് പറഞ്ഞു കൊണ്ടിരുന്നു

അവന്റെ മുഖഭാവം കണ്ട് സലുവിന് ചിരി വന്നെങ്കിലും അവൻ അത് കടിച്ചു പിടിച്ച് പുറത്തേക്ക് നോക്കിയിരുന്നു

&&&&&&&&&&&&&&&&&&&&&&&&&&&&&

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോവാൻ നിൽക്കുമ്പോഴാണ് ഹന്നയും സനയും നടന്നു പോകുന്നത് റാഷി കാണുന്നത്

അവരുടെ അന്നത്തെ സംഭാഷണം കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു

“ഡാ ……” സലുവിന്റെ വിളിയാണ് എന്തോ ചിന്തിച്ചു നിൽക്കുന്ന റാഷിയെ ഉണർത്തിയത്

“പോവല്ലേ ……” അവൻ വിളിച്ചിട്ടും പ്രതികരണമില്ലാതെ നിൽക്കുന്ന അവനോട് സലു ചോദിച്ചു

“നീ വിട്ടോ ……. എനിക്ക് ചെറിയൊരു പരുപാടിയുണ്ട് ” റാഷിയുടെ മറുപടി

“എന്ത് പരുപാടി……”

“എനിക്ക് ഹന്നയോട് ഒന്ന് സംസാരിക്കണം….”

“ഞാനും വരാം ……” സലു പറഞ്ഞു

“നീ പോയി മിന്നു തന്ന ലിസ്റ്റിലുള്ള സാധനങ്ങൾ വാങ്ങാൻ നോക്ക് ഞാനവള് പോവാനാവുമ്പോഴേക്ക് അങ്ങോട്ട് വന്നേക്കാം …..” അവൻ ഒപ്പം വന്നാൽ താനുദ്ദേശിക്കുന്ന കാര്യം നടക്കില്ലായെന്നറിയാവുന്ന റാഷി അവനെ തടഞ്ഞു

“ന്നാ അങ്ങനാവട്ടെ …….” എന്നു പറഞ്ഞ് സലു ബൈക്കെടുത്ത് പോയി

 

നടന്നു പോകുന്ന സനയുടെയും ഹന്നയുടെയും മുമ്പിലേക്ക് റാഷി വണ്ടി കൊണ്ട് വന്ന് നിർത്തി

റാഷിയെ കണ്ടതും ഹന്ന ദേശ്യത്തോടെ അവനെ തറപ്പിച്ചു നോക്കി

“എനിക്ക് സനയോടൊന്ന് സംസാരിക്കണം …” അവന്റെ സ്വരം ശാന്തമായിരുന്നു

“ഞങ്ങൾക്ക് നിനക്ക് പറയാനുള്ളതൊന്നും കേൾക്കണ്ട ……” ഹന്ന ദേശത്തോടെ എടുത്തടിച്ചു കൊണ്ട് പറഞ്ഞു

“പ്ലീസ് ……. എനിക്കൊരു അഞ്ചു മിനുട്ട് മതി …..”

“എന്താ നിങ്ങൾക്ക് പറയാനുള്ളത് ……” തിരിച്ചെന്തോ പറയാൻ നിന്ന ഹന്നയെ തടഞ്ഞു കൊണ്ട് സന ചോദിച്ചു

“ഇവിടെ വച്ചല്ല കുറച്ച് മാറി നിൽക്കാം ….. ”

അവർ കോളേജിലെ വഴിയിലായിരുന്നു അവിടെ നിന്ന് അൽപം മാറി ഒരു മരത്തണലിലേക്ക് അവർ നടന്നു

“സന എനിക്ക് പറയാനുള്ളത് നിന്നോടാണ്, സത്യത്തിൽ ഞാനല്ല സലുവാണ് ഇത് പറയേണ്ടത് ……. പക്ഷേ തന്റെ മറുപടി ഒരു നോ ആണെങ്കിൽ അവനെയത് ചിലപ്പോ വേദനിപ്പിക്കും, അവന് വേദനിക്കുന്നത്. എനിക്കിഷ്ടമല്ല എനിക്ക് മാത്രമല്ല മിന്നുവിനും അതുപോലെ അവനെ അറിയുന്ന ഇഷ്ടപെടുന്ന ആർക്കും ” റാഷി ഒന്ന് നിർത്തി

Leave a Reply

Your email address will not be published. Required fields are marked *