പുറകിലെ ഒരു കരസ്പർഷമാണവനെ ചിന്തകളിൽ നിന്നുണർത്തിയത്
“എന്താടാ…….” റാഷിയുടെ നിറഞ്ഞിരിക്കുന്ന കണ്ണൂകൾ കണ്ടവൻ വേവലാതിയോടെ ചോദിച്ചു
“ഇപ്പോ എല്ലാവരും ഉണ്ടായിരുന്നെങ്കി എന്ത് രസാവായിരുന്നല്ലേ …….”
“കഴിഞ്ഞത് …… കഴിഞ്ഞില്ലേ ……” സലു ഒന്ന് നിർത്തി
“ഇനി അതോർത്ത് കരഞാ നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ” സലു അവനോട് ചൂടായി അകത്തേക്ക് കയറി പോയി
അവൻ ദേശ്യപെടുന്നതവന് സംങ്കടം വരുമ്പോഴാണെന്ന് റാഷിക്കറിയാം ഒരു ചിരിയോടെ അവൻ സലുവിനെ അനുഗമിച്ചു
&&&&&&&&&&&&&&&&&&&&&&&&&&&&&
പിറ്റേന്ന് ഫുട്ബാൾ മാച്ചും കഴിഞ്ഞ് വൈകുന്നേരം കോളേജിൽ നിന്നും വീട്ടിലേക്ക് റാഷിയുടെ മാരുതി സെൻ കാറിൽ തിരിച്ചു പോരുകയായിരുന്നു സലുവും റാഷിയും മിന്നുവും
ഒരു വളവു കഴിഞ്ഞതും പെട്ടന്നാണ് റാഷി അവരുടെ ഭാഗത്തു തന്നെ ഒരു സ്കൂട്ടി നടുറോഡിൽ നിർത്തിയത് കണ്ടത് ഉടനടി ബ്രേക്ക് ചവിട്ടിയിട്ടും കാറ് ചെന്ന് സ്കൂട്ടറിലിടിച്ചു
റാഷി ബ്രേക്ക് പിടിച്ചതു കൊണ്ടു തന്നെ വലിയ അപകടം ഒന്നും സംഭവിച്ചിരുന്നില്ലെങ്കിലും സ്കൂട്ടർ മറിഞ്ഞ് അതിലുണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ നിലത്തേക്കു വീണു റാഷി ഉടനെ വണ്ടി ഒരു ഭാഗത്തേക്ക് ഒതുക്കി ഇറങ്ങി ഒപ്പം സലുവും
“നീ ഇവിടെയിരിക്ക് ഞങ്ങൾ നോക്കിയിട്ട് വരാം …..” കൂടെ ഇറങ്ങാൻ നിന്ന മിന്നുവിനെ സലു തടഞ്ഞു
റാഷിയും സലുവും വീണവരുടെ മുഖം കണ്ടതും അവരൊന്ന് അത്ഭുതപെട്ടു.
വീണു കിടക്കുന്ന രണ്ടു പേർ ഹന്നയും സനയുമായിരുന്നു ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ സലുവും അവരെ എഴുന്നേൽപിച്ചു, റാഷി അവരുടെ സ്കൂട്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി
രണ്ടു പേരുടെയും കൈയ്യിലും കാൽ മുട്ടിലും ചെറിയ മുറിവുകളുണ്ട് എന്നല്ലാതെ മറ്റു കുഴപ്പമൊന്നും പ്രത്യക്ഷ്യത്തിൽ കാണാനില്ല
“കുഴപ്പമൊന്നുമില്ലല്ലോ …….” സലു ചോദിച്ചു
“എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് ” പ്രശ്നമൊന്നുമില്ലെങ്കിലും റാഷിയെ കണ്ടതും ഹന്ന ചൂടാവാൻ തുടങ്ങി
“അതിന് നിങ്ങൾ വണ്ടി റോഡിന്റെ നടുവിൽ കൊണ്ടിട്ടാൽ ഞങ്ങളെന്തു ചെയ്യും ….. ” റാഷിയും ദേശ്യപെട്ടു
അപ്പോഴേക്ക് ആളുകൾ കൂടിയിരുന്നു
“ഞാൻ വണ്ടി സൈഡിലാണ് നിർത്തിയത് ….” ഹന്ന വിട്ടു കൊടുത്തില്ല
ഹന്നയും റാഷിയും പരസ്പരം വഴക്കടിക്കാൻ തുടങ്ങി സലു റാഷിയേയും സന ഹന്നയെയും സമാദാനിപ്പിക്കാൻ നോക്കിയിട്ട് നടക്കുന്നില്ല
ചുറ്റം കൂടിയ ആളുകളിൽ ഭുരിഭാഗവും എന്താണ് നടന്നെതെന്ന് കണ്ടിട്ടില്ലെങ്കിലും പെൺകുട്ടികളുടെ ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്