ആത്മസഖി 2 [ജിബ്രീൽ]

Posted by

“റാഷി അവിടെ നിന്നോ ……. നീ എത്ര ദിവസായടാ…. ഇങ്ങോട്ട് വന്നിട്ട് ” സൈനബ കലിപ്പിൽ പറഞ്ഞു

റാഷി സൈനബയെ നോക്കി ഒരു വളിഞ്ഞ ചിരി ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. സത്യത്തിൽ കോളേജ് തുറന്നിട്ട് അവൻ ഇങ്ങോട്ട് വന്നിട്ടില്ല

കുറച്ചു ഓടി സൈനബ സോഫ സെറ്റിയിൽ വന്നിരുന്നു

പതിയെ പ്ലാങ്ങി പ്ലാങ്ങി സൈനബയുടെ അടുത്ത് വന്നിരുന്നു. അവൾ മുഖം തിരിച്ച് എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ നിലത്തേക്ക് വീണ് സൈനബയുടെ കാലിൽ കെട്ടിപിടിച്ചു

“ഉമ്മാ …… ഉമ്മഎന്നോട് ക്ഷമിക്കണം ഞാനിനിത് ആവർത്തിക്കില്ല ….” പണ്ടത്തെ നാടകത്തിലെ ഡയലോഗിന്റ രീതിയിൽ അവൻ പറഞ്ഞു

അത് കേട്ട് സൈനബക്ക് ചിരി പൊട്ടി …..

സൈനബക്ക് ചിരി പൊട്ടിയതു കണ്ട് റാഷി അവളുടെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി

“റാഷി വേണ്ടടാ ……..” അവൾ പൊട്ടി ചിരിച്ചു കൊണ്ട് കുതറി

“എന്നോട് ക്ഷമിച്ചുന്ന് പറ ” അവൻ ഇക്കിളിയിൽ തുടർന്നു കൊണ്ട് പറഞ്ഞു

“ആ..ക്ഷമിച്ചു …… ക്ഷമിച്ചു ” ചിരിച്ച് അവളുടെ കണ്ണിലെല്ലാം വെള്ളം വന്നിരുന്നു

അവനവന്റെ മുഖത്ത് നിഷ്കളങ്ക ഭാവം വരുത്തി എഴുന്നേറ്റു

“ഇന്നിനി ഭക്ഷണം കഴിച്ച് ഇവിടെ നിന്നോ …….” സൈനബ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു

അടുക്കളയിലേക്ക് പോവുന്ന സൈനബയെ കണ്ടവന്റെ കണ്ണിൽ സന്തോഷ കണ്ണീർ പൊടിഞ്ഞു, അവന്റെ ചിന്തകൾ പുറകിലേക്ക് പോയി

ആറു കൊല്ലങ്ങൾക്കു മുമ്പ് ഒരാക്സിഡന്റിൽ അവനവന്റെ അമ്മയേയും ഉപ്പയേയും നഷ്ടപെട്ടിരുന്നു

സലുവിന്റെ ഉപ്പ അസീസിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു റാഷിയുടെ ഉപ്പ അനീസ്, അനാഥലയത്തിൽ നിന്നും തുടങ്ങിയ കൂട്ടുകെട്ടായിരുന്നു. അനീസ് അശ്വതിയെ ആയിരുന്നു അവളുടെ വീട്ടുകാരുടെ എതിർപ്പെല്ലാം മറികടന്ന് കല്യാണം കഴിച്ചിരുന്നത്

റാഷി ചെറുപ്പം മുതലെ സൈനബാനെ ‘ഉമ്മ’ എന്നായിരുന്നു വിളിച്ചിരുന്നത് അവന്റെ അമ്മയെ ‘മമ്മി’എന്നും

രക്ഷിതാക്കളുടെ മരണ ശേഷം അവനെ സൈനബ വീട്ടിലേക്ക് കൊണ്ടുവന്നു, തരക്കേടില്ലാത്ത സ്വത്തുകൾ റാഷിയുടെ പേരിലുണ്ടായതു കൊണ്ട് റാഷിയുടെ അമ്മയുടെ കുടുംബക്കാർ കോടതിയിൽ കേസ് കൊടുത്തു.

പതിനെട്ടു വയസ്സു വരെ അവന്റെ സ്വത്തു വകകൾ സർക്കാർ സംരക്ഷണയിലാക്കുമെന്ന് സർക്കാറിന്റെ ഒരു ഹോസ്റ്റലിൽ അവനെ പഠിപ്പിക്കാനുമായിരുന്നു വിധി

കുറച്ച് മാസം മുമ്പ് തന്നെ അവന് പതിനെട്ട് വയസ്സായിരുന്നു. അങ്ങനെ അവൻ ഹോസ്റ്റലിൽ നിന്നും അവന്റെ ഉപ്പാന്റെയും മമ്മിയുടെയും വീട്ടിലേക്ക് മാറി, ഹോസ്റ്റലിലായിരുന്നപ്പോഴും അവനെ അവധി ദിവസങ്ങളിൽ സൈനബ പോലീസ് സ്റ്റേഷനിൽ സത്യവാങ്ങ് മൂലം എഴുതി കൊടുത്ത് അവനെ വീട്ടിലേക്ക് കൊണ്ടുവരുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *