ആത്മസഖി 2 [ജിബ്രീൽ]

Posted by

സലുവും സനയും പ്രണയത്തിലായിട്ട് കുറച്ച് ദിവസങ്ങൾ കഴിഞ്ഞു പോയി, ഈ ദിവസങ്ങളിലെല്ലാം അപൂർവമായ സലു സനയെ കണ്ട് സംസാരിച്ചിരുന്നൊള്ളു. കോളേജിൽ ഇങ്ങനത്തെ കാര്യങ്ങൾ മറച്ചു പിടിക്കാൻ പാടായതു കൊണ്ട് തന്നെ അവർ വളരെ ശ്രദ്ധിച്ചാണ് കണ്ടു മുട്ടിയിരുന്നത്

അന്ന് കോളേജ് ഉച്ചക്ക് ശേഷം കോളേജിൽ സെമിനാറായിരുന്നു അതിനു കയറാതെ സലുവും റാഷിയും മിന്നുവും ഗ്രൗണ്ടിന്റെ സൈഡിലുള്ള മര ചുവട്ടിലെത്തി അവർക്കൊപ്പം സനയും ഹന്നയും ഉണ്ടായിരുന്നു

സനക്ക് ഇപ്പോഴും സംസാരിക്കുമ്പോഴുള്ള പരവേശം മാറിയിട്ടില്ല പക്ഷേ കുറഞ്ഞ് വരുന്നുണ്ട്. അവർക്ക് രണ്ടു പേർക്കും സ്വസ്ഥമായി സംസാരിക്കാൻ വേണ്ടി റാഷി മിന്നുവിനേയും ഹന്നയേയും കൊണ്ട് കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു

അവർ മൂന്നു പേരുണ്ടെങ്കിലും ആകെ നിശ ബ്ദമായിരുന്നു മിന്നു റാഷിയോട് കണ്ണു കൊണ്ട് എന്തൊക്കെയോ ആഗ്യം കാണിക്കുന്നുണ്ട്

“ഹന്ന …… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് അവസാനം റാഷി ഹന്നയെ വിളിച്ചു”

അവൾ മറുത്തൊന്നും പറഞ്ഞില്ല

അവർ രണ്ടു പേരും പോകുമ്പോ പുറകിൽ നിന്നും മിന്നു തംസപ് കാണിക്കുന്നത് ഹന്ന കണ്ടിരുന്നു

“എന്താ നിനക്ക് സംസാരിക്കാനുള്ളത് …..” അവിടെ നിന്നും അൽപം മാറി അവർ രണ്ടു പേരും സിമന്റ് ബെഞ്ചിൽ മുഖാമുഖം ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നേരമായെങ്കിലും റാഷി ഒന്നും പറയാത്തതു കൊണ്ട് ഹന്ന ചോദിച്ചു

“ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻ്റെ ഉപ്പയും അമ്മയും എന്നെ വിട്ടു പോവുന്നത്…..”

ഹന്നക്കതറിയില്ലായിരുന്നു കാറും അടിപൊളി വേഷങ്ങളുമെല്ലാം ധരിച്ചു കോളേജിലേക്ക് വരുന്നവൻ അനാഥനാണെന്ന് അവൾ വിചാരിച്ചിരുന്നില്ല

“പിന്നെ എനിക്ക് സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നത് സലുവും അവൻ്റെ ഉമ്മയുമാണ്” അവളുടെ മുഖത്തെ ഞെട്ടൽ കണ്ട് അവനൊന്ന് നിർത്തി

“ അങ്ങനെ ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോ എനിക്ക് ഒരു തേപ്പു കിട്ടി ഞാൻ സ്നേഹിച്ചിരുന്ന എന്നെ സ്നേഹിച്ചുരുന്നു എന്ന് ഞാൻ വിശ്വസിച്ചുരുന്നവള് എന്നെ ചതിച്ചു…. ” അവളുടെ മുഖത്തെ ഭാവം മനസ്സിലാവാത്തതുകൊണ്ട് തന്നെ അവൻ തുടർന്നു

“ ആദ്യം സങ്കടം ……. പിന്നെ ദേശ്യം….. അത് പതിയെ പകയിലേക്ക് മാറി, അങ്ങനെ അവളോടുള്ള ദേശ്യം തീർക്കാൻ പല പെണ്ണുങ്ങളേയും സ്നേഹിക്കുന്നതായി അഭിനയിച്ചു…..” റാഷി ഒന്നു നിർത്തി പിന്നെയും പറയാൻ തുടങ്ങി

“ എന്നെ പ്രേമിച്ചിരുന്ന പെൺകുട്ടികളെല്ലാം ഒന്നെല്ലെങ്കിൽ എൻ്റെ പണം അല്ലെങ്കിൽ വേറെന്തെങ്കിലും കാരണങ്ങൾ കൊണ്ട് എന്നെ ഇഷ്ടപെട്ടവരാണ് പക്ഷേ നീ അങ്ങനെയായിരുന്നില്ല, ഞാൻ നിന്നോട് ചെയ്ത തെറ്റിനെ ന്യായീകരിക്കുകയല്ല …… നിന്നോട് ഞാൻ ചെയ്തതിന് ജീവിത കാലം മുഴുവൻ നിന്നെ സ്നേഹിച്ച് പ്രായശ്ചിത്തം ചെയ്യാൻ എന്നെ അനുവദിച്ചൂടെ….” അവസാനമെത്തിയപ്പോഴേക്കും അവൻ്റെ ശബ്ദത്തിൽ യാജന കടന്നുവന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *