എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

പിന്നെ ഞാനൊരു ചുള്ളനിവിടെ നടന്നിട്ട് മാഡം ഒന്ന് മൈൻഡ് ചെയ്തോ?ഞാനും ഒരാണല്ലെ,
എനിക്കും കാണില്ലേ……..? ഒരു സൂചന തന്നിരുന്നെങ്കിൽ……..?
നമുക്കും &%₹#@%%₹#@അല്ലെ?”
എടുത്തടിച്ച പോലെ ഞാൻ ചോദിച്ചു.ആ ചോദ്യം പിന്നീട് എനിക്ക് തന്നെ വിനയായി.

അതിന്റെ ഫലമായി എല്ലാം അനുഭവിച്ചത് എന്റെ മീനുവും ജീവിതത്തിന്റെ നല്ല സമയം പാഴാക്കിയത് ഞാനുമായിരുന്നു.
*******
ഒന്ന് കാണണം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ മീനുവിന്റെ വീട്ടിൽലെത്തിയത്.
ഒരുച്ചസമയമായിരുന്നു.ബെൽ കേട്ടതും ആള് വന്നു കതക് തുറന്നുതന്നു.കണ്ടാൽ തന്നെ അറിയാം വല്ലാത്ത ഗൗരവത്തിൽ ആണ് കക്ഷി,മുഖമൊക്കെ വലിഞ്ഞുമുറുകിയിരിക്കുന്നു.

കുറച്ചുസമയം ഒന്നും മിണ്ടിയില്ല. ഞാനും ഒന്നും ചോദിച്ചില്ല.അവൾ ഒന്ന് മുരടനക്കി,ഞാൻ എന്താ എന്ന് ചോദിച്ചു.

ആദ്യം ഇത്തിരി വെള്ളം കുടിക്ക് എന്ന് പറഞ്ഞുകൊണ്ട് ഫ്രിഡ്ജ് തുറന്ന് തണുത്തവെള്ളം ഗ്ലാസിൽ നിറച്ച് എനിക്ക് തന്നു.”ഇയാള് ആ രമൺ ദീപിനോട് എന്തോ പറഞ്ഞു എന്ന് കേട്ടല്ലോ?” ഞാൻ വെള്ളം കുടിക്കുന്നതിനിടയിൽ അവൾ ചോദിച്ചത് കേട്ട് ഞാൻ വിക്കിപ്പോയി.

“അപ്പൊ അതിൽ സത്യം ഉണ്ട് അല്ലെ?”അവൾ വീണ്ടും പറഞ്ഞു.
ഞാൻ ഉരുകിപ്പോയി,തൊണ്ട വരണ്ടു.

“അവളെക്കാലും കൂടുതൽ എനിക്കെന്തൊക്കെയൊ ഉണ്ടല്ലേ. പിന്നെന്താ….ചുള്ളൻ ചെക്കനെ അവൾ മൈൻഡ് ചെയ്തില്ലല്ലെ, അത് നന്നായെ ഉള്ളൂ.” അവൾ ഗൗരവം വിടാതെ പറഞ്ഞു.

ഞാൻ അങ്ങില്ലാതെയായി.ഇനി ചത്താൽ മതി,അല്ല അവളെന്നെ ജീവനോടെ കത്തിച്ചപോലെയായി ഇപ്പോൾ. എനിക്കവിടെനിന്ന് രക്ഷപെട്ടാൽ മതിയെന്നായി.രണ്ടും കല്പ്പിച്ചു ഞാൻ പുറത്തേക്ക് നടന്നു, പിന്നാലെ അവളും.

“ഇതുവരെ പേടിയായിരുന്നു.ഒരു വേളയിൽ നിന്റെ കരുതൽ നഷ്ട്ടപ്പെടുമോ എന്ന് തോന്നി.
അതുകൊണ്ട് മാത്രം ചോദിച്ചില്ല.
പക്ഷെ ഇപ്പോൾ ചോദിച്ചു
പോകുവാ,നിനക്കെന്നെയൊന്ന് സ്നേഹിച്ചുകൂടെ.നിന്റെ മനസ്സിൽ എങ്ങനെയാണോ അതുപോലെ.
എനിക്കതിന് പൂർണ്ണസമ്മതം.”

ഞാൻ ഇറങ്ങാൻ നേരം എന്റെ കൈകൾ കവർന്നുകൊണ്ട് അവൾ പറഞ്ഞു.ഞാൻ പറയാൻ ആഗ്രഹിച്ചിട്ടും പറയാൻ കഴിയാഞ്ഞത് ,ഞാൻ ഒരുപാട് കേൾക്കാൻകൊതിച്ച വാക്കുകൾ

മീനു എന്റെ കണ്ണിൽ നോക്കിയത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി.ആ ഞെട്ടൽ എന്നെവിട്ടുമാറും മുന്നേ അവളെ കെട്ടിപ്പുണർന്നുകഴിഞ്ഞിരുന്നു.
എന്റെ കൈകൾ അവളുടെ ഇടുപ്പിലമർന്നു.എന്റെ മീനു എന്നെ ഇറുകെ പുണർന്ന് മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.

പിന്നെ അവളെയും എടുത്തു കൊണ്ട് ഒരോട്ടമായിരുന്നു.ബെഡ് റൂമിൽ കയറി ഡോർ ചാരുക പോലും ചെയ്യാതെ അവളെയും കൊണ്ട് ബെഡിലേക്ക് മറിയുമ്പോൾപോലും അവളെന്റെ ചുണ്ടുകളെ മോചിപ്പിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *