എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

ഇതിനിടയിൽ എന്റെ അമ്മയെ കയ്യിലെടുക്കുന്നതിൽ മാളു വിജയിച്ചു. എന്റെ കുരുത്തക്കേട് ഓരോന്നും കൃത്യമായി അമ്മയെ അറിയിക്കും.പിന്നാലെ എനിക്ക് തെറിക്കഷായം കിട്ടുകയും ചെയ്യും.മാളുവിലൂടെ മീനുവും അമ്മയോട് നല്ല കൂട്ടായി.പിന്നെ അവരായി അവരുടെ പാടായി എന്ന് പറയുന്നതാണ് ശരി.ഒരു വേളയിൽ മീനുവിനെ എനിക്ക് വേണ്ടി മാളുവിനോട്‌ ചോദിക്കാൻ വരെ അമ്മ ഒരുങ്ങിയതാണ്. പക്ഷെ അവരെന്നെയങ്ങനെ
കരുതിയിട്ടില്ല എങ്കിൽ മോശമാകും എന്നയെന്റെ സംശയത്തിന് മുന്നിൽ അമ്മയത് തത്കാലം മാറ്റിവച്ചു.

പക്ഷെ അന്ന് മുതൽ എന്നിലെ പ്രണയരോഗിയും കാമത്തിന്റെ കുട്ടിച്ചാത്തനും ഉണർന്നു.മീനു എന്നോട് പെരുമാറുന്നത് ഞാൻ ചിന്തിക്കുന്നത് പോലെയാണെന്ന് കരുതി.

അതിനിടെ ഞാൻ മീനുവിനെ വളച്ചു എന്നൊരു കിംവദന്തിയും കോളേജിൽ പരന്നു.

“ശരിയാ എന്റെ അമ്മയും സാറും പ്രണയത്തിലാ.ഉടനെ വിവാഹവും കാണും.”ക്ലാസ്സിൽ ഏതോ കുട്ടി മാളുവിനെ കളിയാക്കിയപ്പോൾ കുറിക്കുകൊള്ളുന്ന മറുപടി മാളു നൽകി,പക്ഷെ മീനു അത് കേട്ടു എന്നത് മറ്റൊരു സത്യം.ഞാൻ ഈ കാര്യമൊക്കെയറിയുന്നത് പിന്നീട് മീനു പറഞ്ഞാണ്.

ഒരിക്കൽ പ്രിൻസിപ്പൽ ഓഫിസിൽ പോയതാണ്. അപ്പഴാ അടക്കംപറച്ചിലുകൾക്കിടയിൽ ആദ്യമായി ഞാൻ ആ ചോദ്യം കേൾക്കുന്നത്.

“എന്താഡാ നിനക്ക് ആ മീനുവും ആയിട്ട് ഒരു ചുറ്റിക്കളി?”ചോദ്യം വന്നത് രമൺദീപിൽ നിന്നാണ്, വൈസ് പ്രിൻസിപ്പൽ.എന്റെ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറെ വളച്ചെടുത്ത് വിവാഹം ചെയ്തവൾ,പഞ്ചാബി ആണെങ്കിലും പഞ്ചാബി പെൺ കുട്ടികളുടെ സൗന്ദര്യം കിട്ടാത്ത, എന്നാൽ ശരീരവടിവ് തന്റെ വജ്രായുധമായി കൊണ്ട് നടക്കുന്നവൾ.അതൊന്ന് കൊണ്ട് മാത്രമാണ് ഡയറക്ടർ മോഹൻ അവളിൽ വീണത്. അയാൾ അടക്കിനിർത്തിയ വികാരമവൾ പുറത്ത് കൊണ്ടുവന്നിരിക്കും, അതിൽ മയങ്ങി അയാളവളെ വൃത്തിക്ക് പൂശിയുമിരിക്കും.
എന്തായാലും കുറേക്കാലം പൂട്ടി വച്ചിരുന്ന മോഹന്റെ കാമാസക്തി പുറത്തേക്ക് വന്നപ്പോൾ രമൺ അതിനെ പിടിച്ചുകെട്ടിയെന്നത് സത്യം.ഒപ്പം അയാളുടെ താലി അവളുടെ കഴുത്തിലും വീണു.

ഇപ്പോൾ മനസ്സിലാകുമല്ലോ രമൺ എന്ന കാമക്കുതിരയെ.
അല്ലേൽ ഈ 55 വയസുള്ളയാൾ അതുവരെ കെട്ടാതെ നടന്നിട്ട് ഇപ്പോൾ മോളുടെ പ്രായമുള്ള ഒരുത്തിയെ വിവാഹം ചെയ്യുമോ.
അവരുടെ വിവാഹം നടക്കുന്നത് ഞാൻ ജോയിൻ ചെയ്ത് ഒരു വർഷം തികയും മുന്നേയാണ്.

ചോദ്യം കേട്ട് ഞാൻ രമണിനെ ഒന്ന് ഇരുത്തിനോക്കി. ആ നോട്ടം കണ്ടിട്ടാവും “ഇവിടെ ഏത്ര കിളുന്ത് പെൺപിള്ളേരുണ്ട് എന്നിട്ടെന്തിനാ നീ കണ്ട മുതുക്കികളുടെ പിറകെ?”എന്ന് അവൾ ചോദിച്ചത്.

“പിന്നെ മാഡം കെട്ടിയത് ഇവിടെ കണ്ട കിളുന്ത് പയ്യനെ വല്ലോം ആണോ?ഒരു മുതുക്കനെയല്ലേ,
അതും അപ്പന്റെ പ്രായത്തിൽ. എന്തായാലും മീനുവിന് അത്രക്ക് ഇല്ല.പിന്നെ മേഡത്തിനെക്കാളും അവൾക്ക് ധാരാളമുണ്ട് എനിക്ക് അത് മതി.

Leave a Reply

Your email address will not be published. Required fields are marked *