എന്റെ മാത്രം മീനുട്ടി [ആൽബി]

Posted by

അമ്മയുടെ സാമിപ്യം എന്നിൽ മാറ്റമുണ്ടാക്കുമെന്ന് കരുതിയത് തെറ്റി.ഞാൻ മാത്രം മാറിയില്ല.
ഒടുക്കം പ്രാർത്ഥന മാത്രമായി അമ്മക്ക് ശരണം.പലപ്പോഴും കരഞ്ഞുകലങ്ങിയ കണ്ണുമായി കർത്താവിന്റെ മുന്നിൽ നിക്കുന്ന അമ്മയെ ഞാൻ കണ്ടില്ലെന്ന് നടിച്ചു.

രാവിലെ ബീവറേജ് തുറക്കുമ്പോഴെ ഞാൻ ഉണ്ടാകും കൈനീട്ടം കൊടുക്കാൻ.കൃത്യം 11 മണിക്ക് ബാറിൽ.
ബോധത്തോടെ എന്നെയാർക്കും കാണാൻ കിട്ടാതെയായി.നാട്ടിൽ നാല് പേര് അറിയും,
അതുകൊണ്ട് ആരെങ്കിലുമായിട്ട് രാത്രി വീട്ടിൽ എത്തിക്കും.

ഒടുവിൽ കുടിച്ചുചാകും എന്ന് കണ്ടപ്പോൾ നാട്ടുകാർ ബലമായി എന്നെ മോചനത്തിൽ കൊണ്ട് ചെന്നാക്കി.സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം.

എന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടം തുടങ്ങുന്നത് അവിടെനിന്ന് ആയിരുന്നു.ഇടക്ക് അമ്മ വന്ന് കാണും,ആ കൈകൾ കൊണ്ട് ഉണ്ടാക്കിയ ഒരുപിടി ചോറ് എനിക്ക് വാരിത്തരും,പിന്നെ ഒന്നും മിണ്ടാതെ,കരയുന്നുണ്ട് എങ്കിലും അത് പുറത്ത് കാട്ടാതെ തിരിഞ്ഞുനടക്കും.

…….വർഷം മൂന് കഴിഞ്ഞു………

ഇന്ന് ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ അംഗീകരിച്ച്,
അതിനോട് പൊരുത്തപ്പെട്ട് ജീവിക്കുകയാണ് ഞാൻ.അതിന് എന്നെ പ്രാപ്തനാക്കിയത് സ്വാമിജിയായിരുന്നു.മദ്യം എന്നത് ഞാൻ ഏറ്റവും വെറുക്കുന്ന വസ്തുവായി മാറി.

കൊച്ചു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തി ജീവിക്കാൻ ഞാൻ പഠിച്ചത് സ്വാമിജിയിൽ നിന്നായിരുന്നു.ഒരു സാത്വികനായ മനുഷ്യൻ.എന്റെ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെയടുക്കൽ ഉത്തരമുണ്ടായിരുന്നു.എന്റെ മനസ്സിലെ കലക്കൽ മാറിയത് അദ്ദേഹത്തിനോടുള്ള സംവാദം ഒന്നുകൊണ്ട് മാത്രമായിരുന്നു.

ആശ്രമജീവിതവും അവിടത്തെ അന്തരീക്ഷവും കുത്തഴിഞ്ഞ എന്റെ ജീവിതത്തെ ക്രമപ്പെടുത്തി

സ്വാമിയുടെ വാക്കുകൾ,യോഗ
പ്രാർത്ഥനകൾ,ഇവയൊക്കെ
എന്നെ വല്ലാതെ സ്വാധീനിച്ചു, എന്റെ പതിവുകളെ ചിട്ടപ്പെടുത്തി

അവിടം വിടുമ്പോൾ എന്റെ മനസ്സ് വളരെ ശാന്തമായിരുന്നു.

വീട്ടിൽ ചെന്ന് അമ്മയോടൊപ്പം കുറച്ചുനാൾ ചിലവഴിച്ചു.ഞാൻ കൊടുത്ത സങ്കടങ്ങൾക്ക് പകരം ഒരുപാട് സന്തോഷം കൊടുത്തു, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. പക്ഷെ ഏത്ര നിർബന്ധിച്ചിട്ടും എന്റെ മീനുവിന്റെ സ്ഥാനത്തേക്ക് മറ്റൊരുവളെ കൊണ്ടുവരാൻ മാത്രം ഞാൻ തയ്യാറായില്ല.

പുതിയൊരു തുടക്കത്തിനായി ഞാൻ പറിച്ചുനടപ്പെട്ടു,തികച്ചും ശാന്തമായൊരു നാട്ടിലേക്ക്.
*********
ഞാനിപ്പോൾ സ്കാൻഡിനേവ്യൻ രാജ്യമായ സ്വീഡനിലാണ്.ഒരു പുതിയ ജീവിതത്തിലെക്കാണ് എന്നെ സ്വാമിജി കൈപിടിച്ചു നടത്തിയത്.എന്റെ നഷ്ട്ടങ്ങളെ ഞാൻ മനഃപൂർവം മറന്നു എന്ന് പറഞ്ഞാൽ അത് കള്ളമാകും.
യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കുവാൻ ഞാൻ പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

Leave a Reply

Your email address will not be published. Required fields are marked *