ഞാൻ നേരത്തെ കഴിച്ചു…
ചേച്ചിക്ക് ഈ നീല മാക്സി നന്നായി ചേരുന്നുണ്ട് കേട്ടോ ഞാൻ ഒരു നമ്പർ ഇട്ടു…
അതെന്താ അജു നേരത്തെ വൈറ്റ് ചേരുന്നില്ലേ ചേച്ചി ചിരിച്ചുകൊണ്ട് ചോദിച്ചു… എന്റെ കുഞ്ഞേച്ചി ഏത് ഇട്ടാലും നല്ല ഭംഗിയാണ് ഞാൻ തിരിച്ചടിച്ചു… ഞാൻ അത്ര ഭംഗിയൊന്നും ഇല്ലെടാ… ഒന്ന് പോ കുഞ്ഞേച്ചി നമ്മുടെ കുടുംബത്തിൽ ഏറ്റവും ഭംഗിയുള്ളത് കുഞ്ഞേച്ചിക്കാണ് ഞാൻ കണ്ടതിൽ… നിന്റെ അച്ചൻ അറിയേണ്ട എന്നെ വന്ന് കണ്ടതൊക്കെ… അതൊന്നും പ്രശ്നമില്ല കുഞ്ഞേച്ചി എനിക്ക് എന്റെ അമ്മയുടെ സപ്പോർട്ട് ഉണ്ടല്ലോ? അജു നേരത്തെ ചോദിച്ചില്ലേ?
എല്ലാം എന്റെ കുറ്റം കൊണ്ട് ആണ്.. അന്നത്തെ കാലത്തെ ഓരോ എടുത്തുചാട്ടം കൊണ്ട് കുടുംബം തന്നെ ഇല്ലാതായി എനിക്കിപ്പോൾ.. അതൊന്നും ഓർത്ത് കുഞ്ഞേച്ചി വിഷമിക്കേണ്ട എന്റെ അമ്മയും മറ്റുള്ളവരും ഒക്കെ ഉണ്ടല്ലോ കൂട്ടിന്… എന്റെ കല്യാണം നോക്കുന്ന സമയത്താണ് ഞാൻ ജോസേട്ടനുമായി പ്രണയത്തിലായത് പിന്നെ ഒളിച്ചോട്ടമായി… വീടും കുടുംബവും നഷ്ടവുമായി…
ജോസേട്ടന് പിന്നെ എന്തായിരുന്നു പെട്ടെന്ന് അസുഖം വന്നത്… കല്യാണം കഴിഞ്ഞ് ഏകദേശം രണ്ടു വർഷത്തോളം ഞങ്ങൾ നല്ല രീതിയിൽ തന്നെയാണ് ജീവിച്ചത്… പിന്നെ അദ്ദേഹം ചീട്ട് കളിയും മറ്റുമായി കുറച്ച് പൈസാ കടം വാങ്ങി അതും പലിശക്ക് പോരാത്തതിന് മദ്യപാനവും തുടങ്ങി… അങ്ങനെയിരിക്കയാണ് ഒരു ആക്സിഡന്റിൽ പെട്ട് സാരമായി പരിക്കേറ്റു… രണ്ടുമൂന്ന് മാസം ഞാൻ നല്ലപോലെ നോക്കി… പിന്നീട് മരണപ്പെടുകയും ചെയ്തു… പിന്നെ കടം വീട്ടാനായി കുറെ സ്വത്തുകളും മറ്റും വിറ്റു അതൊക്കെ വീടി…. ഇപ്പോൾ മൂന്ന് വർഷമായി ഉള്ളൂ അതൊക്കെ ക്ലിയർ ആയിട്ടു…
മകൾ വിളിക്കാറുണ്ടോ ചേച്ചി..?
ഇടയ്ക്കിടെ വിളിക്കാറുണ്ട്… അവളും കെട്ടിയോനും ഇപ്പോൾ ദുബായിൽ സെറ്റിൽഡ് ആണ്… ഇവിടെ അച്ചായന്റെ ജ്യേഷ്ഠൻ ആണ് ഞങ്ങളെ ഒരുപാട് സഹായിച്ചത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു ഈ ബന്ധം എന്നോട് വിളിക്കരുത് എന്നൊക്കെ ഒരുപാട് പറഞ്ഞിരുന്നു….
കുഞ്ഞേച്ചി വിളിക്കുക ഒക്കെ ചെയ്തോള്ളു മകളല്ലേ?
അതെ അജു ഇവിടുത്തെ അമ്മയും ഇതു തന്നെയാണ് പറയാറ്…അവൾ ഒന്നും പറയാതെ പോയത് ആണ് ഇവരെ ചൊടിപ്പിച്ചത്..അജു ഇവിടെ വന്നതും കണ്ടതും ഒക്കെ ഒരുപാട് സന്തോഷമായി കേട്ടോ ഞാൻ നേരത്തെ നിന്റെ അമ്മയെ വിളിച്ചിരുന്നു… അമ്മ എന്തു പറഞ്ഞു… മൂന്നുമാസമായി നിന്നോട് ഇവിടെ വരാൻ വേണ്ടി പറയുന്നു…
അത് ശരിയാണ്…
അമ്മ എപ്പോഴും പറയും നിന്റെ രാധിക കുഞ്ഞച്ചി ഉണ്ട് അവിടെ ഒന്ന് പോയികൂടെ എന്നൊക്കെ…?