അങ്ങനെയിരിക്കെ എനിക്ക് ജോലിയിൽ പ്രമോഷനോടുകൂടി ഒരു ട്രാൻസ്ഫർ ഒത്തുവന്നു അതും വയനാട്ടിലേക്ക്.. ഈ വിവരവും അറിഞ്ഞു ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു..
വീട്ടിൽ അമ്മയും അച്ഛനും ഒരു അനിയനും അടങ്ങുന്ന കുടുംബം… എന്റെ എല്ലാം കാര്യവും ഞാൻ അമ്മയോടാണ് ഷെയർ ചെയ്യാറുള്ളത്.. അച്ഛൻ സ്കൂൾ അധ്യാപകനായതുകൊണ്ട് അല്പം സ്ട്രിക്ട് ൽ ആണ് ഞങ്ങളെ വളർത്തിയത്..
ഡാ അജു നിനക്ക് ഒരു മാറ്റം നല്ലതാണ് പ്രൊമോഷൻ കൂടെ അല്ലേ സ്ഥലം മാറ്റം പിന്നെ എന്തിനാണ് ഈ ടെൻഷൻ..
ടെൻഷൻ ഒന്നും ഇല്ല അമ്മേ മാസത്തിൽ ഒരിക്കലേ വീട്ടിൽ വരാൻ പറ്റു..
കുറെ കാലം ഫ്രണ്ട്സിനോടൊക്കെ ചുറ്റിക്കളിച്ച് പൈസ കളഞ്ഞതല്ലേ ഇനിയെങ്കിലും പൈസ കിട്ടുന്നത് നീ സ്വരൂപിക്കാൻ നോക്ക്… പിന്നെ വയനാട് അത്ര ദൂരം സ്ഥലം ഒന്നുമല്ലല്ലോ വയനാട്ടിലെ എവിടെയാണ് ഡാ..
ബത്തേരിയിൽ ആണ്…
അവിടെ നിന്റെ കുഞ്ഞേച്ചി ഉണ്ട് രാധിക, അച്ഛന്റെ ഇളയ പെങ്ങൾ.. നീ കണ്ടിട്ടുണ്ടോ അവളെ?
വളരെ ചെറുതിലെങ്ങാനും കണ്ട ഒരു ഓർമ്മയുണ്ട്…
കഴിഞ്ഞ മൂന്നു മാസങ്ങൾക്കുമുമ്പേ നമ്മുടെ വിജയട്ടന്റെ മകളുടെ കല്യാണത്തിന് വന്നായിരുന്നു…
അന്ന് ഞാൻ കണ്ടതായി ഓർക്കുന്നില്ല അമ്മേ…
അവൾ വന്നു വേഗത്തിൽ പോയിരുന്നു. അവൾ ഇവിടെ വിട്ടു പോയതിനുശേഷം അച്ഛനും കുടുംബക്കാരും ആയി ലോഹ്യത്തിൽ അല്ല…നിന്റെ അച്ഛൻ ആണെകിൽ അവളെ കണ്ടിട്ട് ഒന്ന് നോക്കുക പോലും ചെയ്‌തില്ല…
അച്ഛൻ അല്ലെങ്കിലും അല്പം ഓവർ ആണ് ചില്ല സമയങ്ങളിൽ…
അമ്മയെ അവർ വിളിക്കാറുണ്ടോ?
ആഹ് ചിലപ്പോൾ വിളിക്കാറുണ്ട്..
അവൾക്ക് ഇവിടെ നിന്ന് പോയപ്പോൾ മുതൽ എന്നും സങ്കടമാണ്..
എന്ത് പറ്റി അമ്മേ…
ഒരു ക്രിസ്ത്യാനി ചെക്കന്റെ കൂടെ ഒളിച്ചോടി പോയതായിരുന്നു കല്യാണം കഴിഞ്ഞ് രണ്ട് വർഷം ആകും മുമ്പേ അവൻ എന്തോ ആക്സിഡന്റിൽ പെട്ടു മൂന്നുമാസം ഒരേ കിടപ്പിൽ പിന്നീട് മരണപ്പെടുകയും ചെയ്തു..
അവർക്കു ഒരു മകൾ ഉണ്ടല്ലോ?
ഈയിടെ അവളുടെ കല്യാണവും കഴിഞ്ഞു അതും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അവൾ ഇപ്പോൾ ഹസ്ബന്റിനോടൊപ്പം ദുബായിലാണ്. അവിടെ അവർക്ക് രണ്ടുപേർക്കും ജോലി ഉണ്ടെന്നൊക്കെ അവൾ പറയാറുണ്ടായിരുന്നു… ഡാ നിനക്ക് നാളെ രാവിലെ പോകണ്ടേ ഉറഗാൻ നോക്ക് വേഗം… പിറ്റേദിവസം ഞാൻ വയനാട്ടിലെ ബത്തേരിയിലേക്ക് സ്ഥലം മാറി ഓഫീസിനടുത്ത് തന്നെ റൂമും കാര്യങ്ങളൊക്കെ സെറ്റായി. ജോലിയും ഇടക്കിടെ വീട്ടിൽ വരവും ആയി മൂന്ന് മാസങ്ങൾ വീണ്ടും കടന്നു പോയി.. അങ്ങനെ ഒരു ദിവസം ഞാൻ വീണ്ടും വീട്ടിലേക്ക് അമ്മയെയും അച്ഛനെയും കാണാൻ എത്തി..
ഇവന് വയനാട് അങ്ങ് പിടിച്ചു പോയി എന്ന് തോനുന്നു അച്ഛൻ അമ്മയോടായി പറഞ്ഞു…