ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

കോളജിലും ഇതേ അവസ്ഥയായിരുന്നു.. ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല.. ഓരോന്ന് ആലോചിക്കുമ്പോൾ ആകെ വല്ലാത്തൊരു അവസ്ഥ.. വീട്ടിൽ പോയാലും ഇത് തന്നെ ആയിരിക്കും എന്ന് കരുതി ഞാൻ എങ്ങനെയോ വൈകുന്നേരം വരെ തള്ളി നീക്കി.

പതിവിലും വിപരീതമായി വീട്ടിൽ പോവാനുള്ള മടി കാരണം ഞാൻ ഗ്രൗണ്ടിൽ ഇട്ടിരിക്കുന്ന ഒരു ഇരിപ്പിഡത്തിൽ ചെന്നിരുന്നു.. ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിൽ ഫുട്‌ബോൾ കളി ഉണ്ടാവാറുണ്ട്. എനിക്കിതിലൊന്നും വലിയ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ ഗ്രൗണ്ടിൽ വരുന്നത് വല്ലപ്പോഴും ആണ്..

കളി കണ്ടും ഇടയ്ക്ക് ഫോണിൽ നോക്കിയും സമയം കളഞ്ഞു.. ഒരു 6 മണി ആവാൻ നേരം ഞാൻ മെല്ലെ വീട്ടിലേക്ക് പൊന്നു..

ബസ്സ് ഇറങ്ങി ഗേറ്റിന്റെ അടുത്തേക്ക് നടന്നു .. ഗേറ്റിന്റെ മുന്നിലെത്തി വീട്ടിലേക്ക് നോക്കിയപ്പോൾ അമ്മ വീടിന്റെ വാതിൽക്കൽ ചാരി നിൽപ്പുണ്ടായിരുന്നു.. നേരം ഇരുട്ടിയിട്ടും എന്നെ കാണാത്തത് കൊണ്ടായിരിക്കും..

ഞാൻ ഗേറ്റ് തുറന്ന് മുന്നോട്ട് നടന്നു. എന്നെ കണ്ടപ്പോൾ അമ്മ അകത്തേക്ക് പോയി.. ഞാൻ വീട്ടിലേക്ക് കയറി അമ്മയെ അവിടെ നോക്കിയപ്പോൾ അമ്മയുടെ റൂമിന്റെ ഡോർ അടിച്ചിട്ടുണ്ട്.. എനിക്കപ്പോൾ വല്ലാത്ത വിഷമമായി..

ഇനി അമ്മ എന്നോട് ഒരിക്കലും മിണ്ടാതെ ഇരിക്കുമോ എന്ന് വരെ ഞാൻ ചിന്തിച്ചു.. റൂമിലെത്തി കുളിച്ചു ഫോണിൽ നോക്കി ഇരുന്നു.. കുറച്ചു നേരം ബുക്ക്‌ എടുത്ത് വെച്ചു നോക്കി.. ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല.. പിന്നെ ബെഡിൽ മലർന്ന് കിടന്നു ഓരോന്ന് ചിന്തിച്ചു ഉറങ്ങിപ്പോയി..

കുറച്ചു കഴിഞ്ഞു ഞാൻ ഉറക്കമുണർന്നു.. സമയം നോക്കിയപ്പോൾ 9 മണി കഴിയാറായി.. വല്ലാത്ത വിശപ്പ് തോന്നി.. ഉച്ചക്കും കാര്യമായി ഒന്നും കഴിച്ചിട്ടില്ല.. താഴെ പോയാൽ അമ്മയെ അഭിമുഗീകരിക്കാൻ മടിയുണ്ട് പക്ഷെ വേറെ വഴിയില്ല.. ഞാൻ മെല്ലെ താഴേക്ക് നടന്നു..

താഴെ എത്തി. അമ്മയുടെ റൂമിൽ വെളിച്ചം ഉണ്ട്.. ഞാൻ മേശയുടെ അടുത്ത് ചെന്നു. ഭക്ഷണം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു.. ഞാൻ മെല്ല ഒരു ചെയർ എടുത്ത് ഇട്ട് ഇരുന്ന് ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്തു കഴിച്ചു.. കഴിച്ചു കഴിഞ്ഞപ്പോഴും അമ്മ അങ്ങോട്ടേക്ക് വന്നില്ല..

ഞാൻ പിന്നെ പ്ലേറ്റ് കഴുകി വെച്ചു എന്റെ റൂമിലേക്ക് നടന്നു.. റൂമിൽ കയറാൻ നേരം അമ്മയുടെ റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. ഞാൻ അത് നോക്കാതെ റൂമിൽ വന്നു കിടന്നു.. എപ്പഴോ ഉറങ്ങിപ്പോയി..

രണ്ട് ദിവസം ഇതേ പോലെ തന്നെ കടന്നുപോയി.. ഞാൻ ഉണരുന്നതിനു മുന്നേ അമ്മ ജോലിക്ക് പോയിട്ടുണ്ടാവും വൈകുന്നേരം വരുമ്പോൾ റൂമിൽ ആയിരിക്കും..

Leave a Reply

Your email address will not be published. Required fields are marked *