ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

എന്തായാലും ഇന്നല്ലെങ്കിൽ നാളെ ഞാൻ അമ്മയുടെ മുന്നിൽ പോകേണ്ടിവരും.. ഞാൻ ധൈര്യം സംഭരിച്ചു മുന്നോട്ട് നടന്നു.. ഓരോ അടി എടുത്ത് വെയ്ക്കുന്നതോറും എന്റെ ഹൃദയമിടിപ്പ് വർധിച്ചുകൊണ്ടിരുന്നു..

ഞാൻ വരുന്നത് കണ്ടതോടെ അമ്മ തിരിഞ്ഞു നിന്ന് അവിടെയിരുന്ന കഴുകി വെച്ച പാത്രങ്ങൾ എടുത്ത് തുടച്ച് അടുക്കി വെക്കാൻ തുടങ്ങി. പണികളെല്ലാം തീർന്നതാണെന്നും അത് എന്നെ അഭിമുകീകരിക്കാൻ ബുദ്ധിമുട്ടുള്ളത്കൊണ്ടാണെന്നും എനിക്ക് മനസിലായി..

“അ..അമ്മേ..” അമ്മയുടെ തൊട്ട് പുറകിൽ എത്തി പതിഞ്ഞ സ്വരത്തിൽ ഞാനമ്മയെ വിളിച്ചു.. എന്റെ ശബ്ദം കേട്ടതും അമ്മ ഒന്ന് വിറച്ചത് പോലെ എനിക്ക് തോന്നി. ഒരു നിമിഷം നിശ്ചലയായി നിന്ന അമ്മ വീണ്ടും പാത്രം തുടയ്ക്കുവാൻ തുടങ്ങി..

“അമ്മേ.. ഞാ..ൻ..” എന്റെ ശബ്ദം പതറിയിരുന്നു.. എന്ത് പറയണം എന്ന് പോലും എനിക്കറിയില്ലായിരുന്നു..

“എനി..ക്ക്.. അറിയാതെ പറ്റിയതാ.. എന്നോടൊന്ന് മിണ്ടമ്മേ..”

ഞാൻ അത്രയും പറഞ്ഞിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ അമ്മ നിന്നപ്പോൾ ഞാനാകെ തകർന്നുപോയി.. എന്റെ കണ്ണുകൾ നിറഞ്ഞു.. ഞാൻ കരച്ചിലിന്റെ വക്കിലെത്തി..

അമ്മ പെട്ടന്ന് തിരിഞ്ഞു നിന്നു.. എന്നെ നോക്കാതെ ഹാളിലേക്ക് നടന്നു.. എനിക്കാകെ വിഷമമായി.. അമ്മ ഇതുവരെ എന്നോടിങ്ങനെ മിണ്ടാതെ ഇരുന്നിട്ടില്ല..

അമ്മ അടുക്കളയിൽ നിന്നിറങ്ങി പോവുന്നതും നോക്കി ഞാൻ നിശ്ചലനായി അവിടെ നിന്നു.. ഏത് നേരത്താണോ അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയത്..

അമ്മയെ ആരെങ്കിലും വിഷമിപ്പിച്ചാൽ പ്രത്യേകിച്ചും അമ്മ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ തന്നെ വിഷമിപ്പിച്ചാൽ അത് അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല.. അന്ന് ചേച്ചി അച്ഛന്റെ കൂടെ പോയപ്പോൾ എത്രയോ ദിവസം റൂമിൽ കിടന്ന് കരയുന്നത് ഞാൻ കണ്ടതാണ്.. ചേച്ചിയോട് അമ്മ മിണ്ടാത്തത് പോലെ എന്നോടും മിണ്ടാതെയിരിക്കുമോ എന്ന് ഞാൻ ഭയന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ റൂമിൽ പോയി കിടന്നു.. ഒരുപാട് നേരം എന്തൊക്കയോ ചിന്തിച്ചു പിന്നെ എപ്പഴോ ഉറങ്ങിപ്പോയി..

രാവിലെ ഉണർന്ന് വന്നപ്പോൾ അമ്മയെ അവിടെയൊന്നും കണ്ടില്ല.. മുറ്റത്ത് നോക്കിയപ്പോൾ വണ്ടിയും ഇല്ലായിരുന്നു. അമ്മ പതിവിലും നേരത്തെ ജോലിക്ക് പോയിട്ടുണ്ടാവണം എന്ന് ഞാൻ ഊഹിച്ചു.. ഞാൻ വേഗം റെഡിയായി.. മേശപ്പുറത്തു ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ട്.. ഒപ്പം എന്റെ ഗുളികയും.

ഞാനാദ്യം ഗുളിക കുടിച്ചു എന്നിട്ട് ഒരു പ്ലേറ്റ് എടുത്ത് അതിൽ ഒരു ദോശയും കുറച്ചു ചട്ട്ണിയും എടുത്തു കഴിക്കാനായി ഇരുന്നു..

അമ്മ കഴിച്ചിട്ടുണ്ടാവുമോ.. ഞാനോർത്തു.. രണ്ടു പൊളി ദോശ ചട്ട്ണിയിൽ മുക്കി വായിലേക്കിട്ടു.. ഓരോന്നും ഓർക്കുമ്പോൾ എന്തോ അങ്ങ് ഇറങ്ങാത്ത പോലെ.. കഴിപ്പ് നിർത്തി പ്ലേറ്റ് എടുത്ത് അടുക്കളയിൽ പോയി ബാക്കി വന്ന ഭക്ഷണം വേസ്റ്റ് ബക്കറ്റിൽ ഇട്ട് പ്ലേറ്റ് കഴുകി വെച്ചു ഡോർ അടച്ചു ലോക്ക് ചെയ്ത് താക്കോൽ സ്ഥിരമായി വെക്കുന്ന ചെടിച്ചട്ടിയിൽ വെച്ചു ഞാൻ കോളേജിലേക്ക് പോന്നു..

Leave a Reply

Your email address will not be published. Required fields are marked *