ചാരുലത ടീച്ചർ 7 [Jomon]

Posted by

 

“ആഹ്..അതേ…”

 

തപ്പിപ്പെറുക്കി ഞാൻ മറുപടി കൊടുത്തു…ഇതുവരെ കണ്ടിട്ടില്ലാത്തൊരു മുഖഭാവം അതുപോലെ തന്നെയുള്ള പെരുമാറ്റവും…..എന്താണാവളുടെ മനസ്സിലെന്ന് മനസിലാക്കാൻ പറ്റാതെ ഞാനവിടെ നിന്നു വിയർക്കാൻ തുടങ്ങി..

 

“തന്നെയാ ലൈബ്രറിയൻ അന്വേഷിച്ചിരുന്നു…ഒന്ന് ചെന്നു കാണാൻ പറഞ്ഞു…”

 

അതും പറഞ്ഞവളെന്നെയൊന്നു കടുപ്പിച്ചു നോക്കിക്കൊണ്ടിറങ്ങി പോയി…

 

“എന്താടാ പ്രശ്നം…?

 

ചാരു പോയതും ദക്ഷയെനോട് ചോദിച്ചു…

 

”ഏഹ്..അത് അതൊന്നുമില്ല…ഞാനിന്നലെ ലൈബ്രറിയിലൊരു ബുക്ക്‌ പറഞ്ഞു വെച്ചിരുന്നു…അതിനെകുറിച്ച് പറയാനാവും…ഞാൻ ഞാനൊന്നവിടെ പോയി നോക്കട്ടെ നിങ്ങള് വിട്ടോ…ഞാൻ വന്നേക്കാം..“

 

അതും പറഞ്ഞു ഞാനൊന്നജയനെ നോക്കി കണ്ണു കാണിച്ചിട്ട് ലൈബ്രറിയിലേക്ക് നടന്നു….എന്റെയീ തിടുക്കം പിടിച്ചുള്ള പോക്ക് വഴിയിലുള്ളവർ കാണുന്നുണ്ട് എന്നാലും ഞാനത് വക വെക്കാതെ നടന്നു….ചാരുവിനെന്താവും പറയാനുള്ളത്…രാവിലെ മുതൽ അവൾക്കൊരു മാറ്റാം കാണുന്നുണ്ടായിരുന്നു…പക്ഷെയിപ്പോ എന്നെയും ദക്ഷയെയും നോക്കിയ നോട്ടത്തിലെന്തോ പന്തികെടുള്ളത് പോലെ…

 

ഓടിപിണഞ്ഞു ഞാൻ ലൈബ്രറിയിലേക്ക് കയറി…ഇന്നലെ ഓമനയുടെ നാരങ്ങ ചോദിച്ച പുള്ളിക്കാരൻ ഇന്നും അതേ ഭാവത്തിൽ തന്നെയിരിപ്പുണ്ട്…ഓടി കയറി പോകുന്ന എന്നെ കണ്ടയാളൊന്നു സൂക്ഷിച്ചു നോക്കിയിട്ട് എടുത്തു പിടിച്ചിരുന്ന ബുക്കിലേക്ക് വീണ്ടും തലയിട്ടു കിടന്നു

 

ഏറ്റവും അവസാനത്തെ ഷെൽഫിനടുത്തു ചേർന്നുള്ള ഒഴിഞ്ഞ ഭാഗത്തേക്ക്‌ ഞാൻ നടന്നു..പേടിയുണ്ട് എന്നാലും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശ്വാസമുള്ളത് കൊണ്ടു തന്നെ ഞാൻ ഉള്ളിൽ തോന്നുയ ചാരുവിനോടുള്ള പേടി അതി സമ്മർദ്ദമായി ഉള്ളിൽ തന്നെയൊതുക്കി

 

വിചാരിച്ചപോലെ തന്നെ കൈ രണ്ടും കെട്ടി എന്തോ ആലോചനയിൽ നിൽക്കുന്ന ചാരുവിനെ കണ്ടു….

 

“ആഹ് വന്നോ സർ….?

 

സാറോ…ഞാൻ വേഗം പിറകിലേക്ക് തിരിഞ്ഞു നോക്കി…ഇല്ല വേറാരും തന്നെ പിറകെയില്ല…

 

”എടാ പൊട്ടാ…ഓഹ് ഇങ്ങനെയൊരുത്തൻ…“

 

ഒരു ചിരിയോടെ സ്വന്തം തലക്ക് തന്നെ കൈ കൊടുത്തവൾ പറഞ്ഞു…ഹാവു പാതി സമാധാനമായി…ദേഷ്യമോ കലിപ്പൊ ഒന്നും തന്നെയവിടെയില്ല

 

”എന്താ ചാരു കാണണമെന്ന് പറഞ്ഞത്…?

 

ആശ്വാസം നിറഞ്ഞൊരു ചിരിയോടെ ഞാനവളോട് ചേർന്നു നിന്നു….ലൈബ്രറിയുടേ ഏറ്റവും പിറകിലേക്ക് വഴിതെറ്റിപ്പോലും ഒരൊറ്റ മനുഷ്യനും കടന്നു വരില്ല അത് തന്നെയായിരുന്നു എന്റെ വിശ്വാസവും….

 

“ഏയ്യ് ഒന്നുമില്ല…രാവിലെ വന്നപ്പോ വേണ്ടവിധമൊന്ന് ശ്രദ്ധിക്കാൻ പറ്റിയില്ല അതുകൊണ്ടൊന്നു കാണാൻ വിളിച്ചതാ…”

Leave a Reply

Your email address will not be published. Required fields are marked *