ചാരുലത ടീച്ചർ 7 [Jomon]

Posted by

 

“ഹായ്…നിങ്ങൾ രണ്ടു പേരും നല്ല കൂട്ടാണെന്ന് തോന്നുന്നല്ലോ..”

 

അവന്റെ കൈ പിടിച്ചു കുലുക്കികൊണ്ടവൾ ചോദിച്ചു….

 

“പിന്നേയ്….ചെറുപ്പം മുതലുള്ള കൂട്ടാ…!

 

അവനെന്നെയൊന്ന് നോക്കി പറഞ്ഞു…അവസാനമുള്ളയാ പറച്ചിലിനെവിടെയോ ഒരു കുത്തല് ഫീൽ…ഏയ്‌ തോന്നിയതാവും….

 

”അപ്പൊ വീടും അടുത്തു തന്നെ ആവുമല്ലേ…?

 

ഈ പുല്ലത്തിക്ക് മതിയായില്ലേ…റേഷൻ കാർഡിന്റെ കോപ്പി കൂടെ കൊടുത്താലേ പോകുവൊള്ളെന്ന് തോന്നുന്നു….

 

ഞാൻ നിന്നു പല്ല് കടിക്കുന്നത് കണ്ടാണ് അജയനവളെയെന്തോ പറഞ്ഞു വിട്ടത്…ശെരി പിന്നെ കാണാമെന്നു പറഞ്ഞവളും വന്ന വഴി പോയി

 

“വന്നു വന്നു നിനക്കിപ്പോ ഒരൊറ്റ പെണ്ണുങ്ങളെയും കണ്ണിനുപിടിക്കുന്നില്ലല്ലോ മോനെ കുട്ടാ.. “

 

എന്തോ വലിയ കാര്യം കണ്ടുപിടിച്ചത് പോലെയവൻ പറഞ്ഞു…പക്ഷെ ഞാനൊന്നും തിരിച്ചു പറഞ്ഞില്ല…മനസ്സിപ്പഴും അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുന്നത് പോലെ….നേരാണ്…ഇപ്പൊ വന്നിട്ട് പോയവളോട് എനിക്കിത്ര ഇഷ്ടക്കേട് തോന്നേണ്ട ഒരാവശ്യവുമില്ല…പക്ഷെ ഉള്ളിലെവിടെയും മറ്റൊരു പെണ്ണിനോടും താല്പര്യവും തോന്നുന്നില്ല….

 

ഓരോന്നാലോചിച്ചിരിക്കുമ്പോ ആണ് ചാരു ക്ലാസ്സിലേക്ക് കയറി വന്നത്…ഇന്നൊരിളം നീല കളർ കോട്ടൺ സാരിയാണ്….വലിയ ആർഭാടമൊന്നും തോന്നിക്കുന്നുമില്ല കയ്യിലെന്നുമണിയുന്ന വാച്ചും നെറ്റിയിലൊരു നീല പൊട്ടും കാതിൽ കമ്മലും കഴുത്തിലൊരു നൂല് പോലുള്ളൊരു ചെയിനും…കഴിഞ്ഞു അത്രയേ ഉള്ളു…ഇത്ര സിംപിൾ ആയി ഒരുങ്ങിയിറങ്ങിയിട്ടും ഭംഗിയുടെ കാര്യത്തിലൊരു കോട്ടവും സംഭവിച്ചിട്ടില്ല…ഇനിയിപ്പോ പ്രേമം തലക്ക് പിടിച്ചിട്ടെനിക്ക് തോന്നുന്നതാണൊന്ന് പോലുമെനിക്ക് തോന്നിപ്പോയി….

 

പക്ഷെ ഇടക്ക് ഞാൻ ശ്രദിച്ചു….ഇന്നലത്തേത് പോലെയല്ല ഇന്ന്…ഞാനിരുന്ന ഭാഗത്തേക്ക്‌ കണ്ണു തെറ്റിപ്പോലും നോട്ടമെത്താതിരിക്കാൻ അവള് ശ്രദ്ധിക്കുന്നത് പോലെ…അതികം താമസിക്കാതെ തന്നെയവൾ അന്നത്തെ ഭാഗങ്ങളെല്ലാം ക്ലിയർ ചെയ്തിറങ്ങി പോയി….ഉള്ളിലെവിടെയോ ഒരു നോവുണർന്നത് പോലെ….എന്തിനാണെന്ന് ചോദിച്ചാൽ വ്യക്തമായൊരുത്തരമില്ല….

 

എങ്ങനെയൊക്കെയോ ഞാനൊരുവിധം ഉച്ചവരെ ക്ലാസ്സിൽ പിടിച്ചിരുന്നു….

 

“അല്ലെടാ ഇവിടെയീ മറ്റു കോളേജിലെ പോലെ ഫ്രഷേഴ്‌സിന് വേണ്ടി പരുപാടി ഒന്നുമില്ലേ…?

 

എന്റെയീ ശോകം മൂഡ് കണ്ടെന്നവണ്ണം അജയൻ ചോദിച്ചു…സംഭവം നേരാണല്ലോ…പരുപാടികളെകുറിച്ചൊന്നും പറഞ്ഞു കേട്ടില്ല ഇതുവരെ…എനിക്കും സംശയമായി….

 

പിന്നെ ക്ലാസ്സിൽ തന്നെ പരിചയം തോന്നിച്ച രണ്ടു പേരുടെയെടുത്തേക്ക് അജയൻ ചാരപണിയുമായി വിവരങ്ങൾ ചോർത്താൻ വേണ്ടി പോയി…പതിനഞ്ചു മിനിറ്റോളം കഴിഞ്ഞാണവൻ തിരിച്ചെത്തിയത്….

Leave a Reply

Your email address will not be published. Required fields are marked *